സ്നിഗ്ധ സുന്ദര ലോകത്തിലിന്നു നാം….
നന്മയുടെ കണിക ഉപേക്ഷിക്കുകയാണോ?
മനസ്സിനെ കണ്ടില്ലെന്നു നടിച്ചു നാം….
ആരെയും നോക്കാതെ നടന്നകലുകയാണോ?
അമ്മേ എന്ന് മുഴുവനായ് വിളിക്കാന്തുടങ്ങിയിരുന്നില്ല;
സ്വപ്നമേത് യാധാര്ത്യമേത്? സത്യമേത് മിധ്യയേത് ???
എന്ന തിരിച്ചറിവായി തുടങ്ങിയിരുന്നില്ല;
ചോക്ലേറ്റ്നു മാധുര്യമോ കയ്പോ ??
എന്ന് പോലും തിരിച്ചറിവായി തുടങ്ങിയിരുന്നില്ല…..
അവളുടെ നിഷ്കളങ്കത അയാള്‍ കണ്ടില്ലെന്നോ???
അവളുടെ നിശബ്ദ രോദനം അയാള്‍ കേട്ടില്ലെന്നോ???
അവളുടെ കളി കൊഞ്ചലും, പിഞ്ചു കാലടികളും,
ഒരു നിമിഷം കൊണ്ടയാള്‍ മറന്നെന്നോ?
ഒരു നിമിഷം കൊണ്ട് അയാളിലെ ദുഷ്ട മൃഗം ഉണര്‍ന്നു എഴുന്നേറ്റെന്നോ?
ജീവിതം എന്തെന്നറിയും മുന്‍പേ…
ജനിക്കും മുന്‍പേ തന്നെ മരിക്കാന്ആയിരുന്നോ അവളുടെ വിധി?
ആദ്യം കണ്‍കോണിലെ ഒരു മിഴിനീര്തുള്ളി
പിന്നെ വീണ്ടും വീണ്ടും കേള്‍ക്കുന്ന ഒരു വാര്‍ത്ത….
ഒരു വാര്‍ത്ത മാത്രം ആകാനായിരുന്നോ അവളുടെ വിധി???
വിനീത ആർ
0
Your reaction
Share this post on social media