Home » സാഹിത്യ വായന » പ്രതിധ്വനി » സൃഷ്ടി 2015 » കഥ » പ്ലൂട്ടോ – അനു പി നായർ

പ്ലൂട്ടോ – അനു പി നായർ

അയാൾസ്വര്ഗത്തിലെരാജാവായിരുന്നു.അന്ന് അയാൾ പരിപൂർണ്ണ നഗ്നനായി രാജവീധിയിലൂടെ എഴുന്നള്ളി.കൂടെഅപ്സരസ്സുകളും.അവർ അയാളുടെ നഗ്നത ആസ്വധിക്കുന്നുണ്ടായിരുന്നു.ഞാൻഅറിയതെയോന്നുകൂവി.രാജാവ്ക്രുദ്ധനായി എന്നെനോക്കി.അപ്സരസ്സുകൾനെറ്റിചുളിച്ചു.രാജകിങ്കരന്മാർഎന്നെപിടികൂടി ജയിലിലടച്ചു.
゛നീസ്വര്ഗ്ഗത്തിന്ചേരാത്തവൻ.നിന്നെഞങ്ങൾപുറത്താക്കുന്നു.”
അവരെല്ലാംചേർന്ന്തീരുമാനിച്ചു.ഞാൻസ്വർഗത്തിൽനിന്നുംവലിച്ചെറിയപ്പെട്ടു.
പ്ലൂട്ടോയുടെ ഡയറിക്കുറിപ്പുകൾഅവസാനിക്കുന്നതിങ്ങനെയാണ് .മറ്റൊരാളുടെ ഡയറി വായിക്കുന്നത് തെറ്റാണ്.പക്ഷേ ഈ ഡയറി വായിക്കാതെ പ്ലൂട്ടോ
യെക്കുറിച്ച്നിങ്ങള്ക്കൊന്നും അറിയാൻ സാധിക്കില്ല. അക്കാര്യം ഞാൻ പറയാതെ തന്നെ നിങ്ങള്ക്മനസ്സിലായിക്കാണുമല്ലോ?പ്ലൂട്ടോയുടെ വീട്ടില്പോയ സ്ഥിതിക്ക്തീര്ച്ചയായും മനസ്സിലാക്കിയിരിക്കും.
“ഒരുഗ്രഹം …….. ഭ്രമണംതെറ്റിയ ഒരു ക്ഷുദ്ര ഗ്രഹം̎ എന്നാവും മകനെക്കുറിച്ചെന്തെങ്കിലും ചോദിച്ചാൽരാമൻനായരുടെ പ്രതികരണം.
“അവനു വട്ടാണ്. മുഴു വട്ട്” എന്നാവും ഭാരതിയമ്മ പറയുക.
“കുടുംബത്തിന്കൊള്ളാത്തവൻ“എന്നു പറയുന്നത് അനുജൻ സത്യശീലനാണ്.
ഇങ്ങനെപലരും, പലതും നിങ്ങളോട്പറയും. അത്പലതുംഅപൂര്ന്നവുംഅസത്യവുമായിരിക്കും.അപൂര്ന്നമായ അസത്യങ്ങൾ കുത്തിനിറച്ച്പത്രത്തിന്റെ പ്രചാരം വര്ധിപ്പിക്കുകയല്ല ലക്ഷ്യമെങ്കിൽനിങ്ങൾഈ ഡയറി താളുകളിലൂടെ ഒരുപ്രാവശ്യമെങ്കിലുംകടന്നുപോയിരിക്കണം.
(ഇടക്കൊന്നുപറയട്ടെ, നിങ്ങളുടെ പംക്തി നന്നാവുന്നുണ്ട്.സാധാരണക്കാരുടെതിരോധാനം, അതിനുപിന്നിലെ മാനസിക സാമൂഹിക കാരണങ്ങൾകണ്ടെത്താൻശ്രമിക്കുന്ന നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.)
പ്ലൂട്ടോയെ കാണാതായി 2 വര്ഷം കഴിയുന്നു. നിങ്ങളൊഴിച്ച് ആരുമിതുവരെ അയാളെ തിരക്കി വന്നിട്ടില്ല. കാണാതാവുന്നതിനു നാലു മാസം മുന്പുവരെ പ്ലൂട്ടോ ഇവിടെയായിരുന്നു താമസം.പിന്നീട്മറ്റൊരുസ്ഥലത്തേക്ക്മാറി. ഇവിടെ ഉപേക്ഷിച്ചുപോയ ഈ ഡയറി കളിൽ നിന്നാണ് പ്ലൂട്ടോയെ ക്കുറിച്ച്ഞാൻ കൂടുതൽ അറിയുന്നത്.
സീമന്ത പുത്രന് പ്ലൂട്ടോ എന്ന് പേരിട്ടത് രാമൻ നായരാണ്.പ്രത്യേകഅർത്ഥമൊന്നുംഉണ്ടായിട്ടല്ലഅങ്ങനെയൊരുപേരിട്ടതെന്ന്അയാൾ പറയും.പക്ഷേ, പ്ലൂട്ടോ അത് വിശ്വസിക്കുന്നില്ല.മകനെ മനസ്സിലാക്കാത്ത അച്ഛന്റെ, അച്ഛനെ മനസ്സിലാക്കിയ മകനായിരുന്നു പ്ലൂട്ടോ.
“പ്ലൂട്ടോയെന്ന്പറഞ്ഞാൽ കുഞ്ഞൻ, ഉയരമില്ലതവാൻ എന്നൊക്കെയാണ്അര്ഥം.അച്ഛൻ ശരിക്കും എന്നെപരിഹസിക്കുവാൻ വേണ്ടിയാണു ഇങ്ങനെയൊരുപേരിട്ടത്. ജനനംമുതല്ക്കേ അച്ഛന് എന്നോട്പകയായിരുന്നു.നൂറ്നൂറു ഉദാഹരണങ്ങൾ പറയുവാനുണ്ട്.പക്ഷേ, ഈ പേര്തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം.എന്നെ“കുരുട്ട്”എന്ന്വിളിച്ച്കൂട്ടുകാര്പരിഹസ്സിക്കമായിരുന്നു. പക്ഷേ, ഏറ്റവും വലിയ പരിഹാസം പ്ലൂട്ടോ എന്ന പേര് വിളിക്കുന്നത് തന്നെ. അച്ഛനാണ് എന്നെ ആദ്യം പരിഹസ്സിച്ചത്“.- പ്ലൂട്ടോഎഴുതുന്നു.
സത്യത്തിൽരാമൻനായര്ക്ക്പ്ലൂട്ടോയെ ഇഷ്ടമായിരുന്നില്ല. ഇത്എനിക്ക്വ്യക്തമായിഅറിയാവുന്നകാര്യമാണ്.അതുകൊണ്ട്രാമൻ നായര്വീട്ടില്നിന്ന്പുരതക്കിയിട്ടുംപ്ലൂ ട്ടോക്ക്ഞാൻ അഭയംനല്കിയത്.
“ഇതെനിക്കുണ്ടായതാണോടീ………..?”മകനെആദ്യമായ്കണ്ടരാമൻ നായര്, ആശുപത്രിയനെന്നകാര്യംമറന്നുകൊണ്ടലറി.“അവൻ എനിക്കുണ്ടയതല്ല”.തന്റെബീജത്തിൽ നിന്നുംവിരൂപിയായഒരുകൃമിപിറക്കുമെന്ന്രാമൻ നായര്കരുതിയിരുന്നില്ല. അയാളുടെപൂര്വ്വികരുടെ ബീജങ്ങളും വിരൂപികളെയും ഉയരമില്ലതവരെയും സൃഷ്ടിച്ചില്ല.യാഥാര്ധ്യത്തോട്‌, ഭാഗികമായ്മാത്രമേഅയാൾക്ക്പൊരുത്തപ്പെടാൻ കഴിഞ്ഞുള്ളൂ.അതുകൊണ്ടുതന്നെരാമൻ നായർക്ക് പ്ലൂട്ടോ നിന്റെമോൻ (ഭാരതിയമ്മയുടെമകൻ ) ആയിരുന്നു.
പ്ലൂട്ടോയ്ക്ക്‌ ശേഷം ഭാരതിയമ്മ പ്രസവിച്ചത്സുന്ദരനും, ഉയരമുള്ളവനുമായ സത്യശീലനെയാണ്.“എന്റെകുട്ടൻ”എന്നാണ്രാമൻ നായര്സത്യശീലനെവിളിച്ചിരുന്നത്.സത്യശീലന്ജനിച്ചദിവസം പ്ലൂട്ടോയുടെ സ്വർണ്ണമാല അയാൾ ഊരി വാങ്ങിച്ചു.
“ഇതിനി എന്റെ കുട്ടന്……. ” ആ മലസത്യശീലന്റെകഴുതിലയാൽ അണിയിച്ചു.ഒപ്പംഒരുമുത്തവുംനല്കി.
അന്ന് പ്ലൂട്ടോ ഒരുപാട്കരഞ്ഞു.അനുജനെന്നാൽ നഷ്റ്റമെന്നാണ ർധമെന്ന്ആകുഞ്ഞ്ഹൃദയംഅറിഞ്ഞു. ആ അറിവാണ് പ്ലൂട്ടോയെ പിന്നീട്നയിച്ചത്.
മക്കളെതാരതമ്യംചെയ്യുകരാമൻ നായരുടെസ്വഭാവമായിരുന്നു.എന്നുംനല്ലസര്ട്ടിഫിക്കറ്റ്നല്കിയിരുന്നത്സത്യശീലന്.പ്ലൂ ട്ടോകുഴപ്പക്കാരൻ, താന്തോന്നി.അവന്റെകഴിവുകേടുകൾ കണ്ടുപിടിക്കുന്നതിലും, നാലുപേരോട്പറഞ്ഞ്രസിക്കുന്നതിലുംഅയാൾ ആനന്ദംകണ്ടെത്തി.ഒരുസംഭവം ഡയറി യിലുണ്ട്.
ഇന്നു പത്താം ക്ലാസ്സ്പരീക്ഷയുടെ റിസൾട്ട്വന്നു.ഡിസ്റ്റിങ്ങ്ഷൻ ഉണ്ട്.ഞാൻ വീട്ടില്വന്നുഅമ്മയോട്പറഞ്ഞു.അച്ഛന്റെമുഖത്ത്ഒരുസന്തോഷവുംകണ്ടില്ല.മാത്രവുമല്ല, ചോദിച്ചത്എങ്ങനെയാണ് – ‘നിനക്ക്തെങ്ങിൽ കയറാൻ അറിയുമോ’.ഞാൻ കഴിയില്ലെന്ന്പറഞ്ഞു.
‘എങ്കിൽ സത്യൻ കുട്ടനെപ്പോലെനാലുതേങ്ങപറക്കിയിടുകയെങ്കിലുംചെയ്യ്‌…..തിന്നുമുടിക്കാൻ….’ എന്നായിരുന്നുഅച്ഛന്റെപ്രതികരണം.
ഇതായിരുന്നുരാമൻ നായരുടെസമീപനം.ഇനി നിങ്ങള്ക്ക്അറിയേണ്ട വിഷയത്തിലേയ്ക്ക്വരം.രാമൻ നായര്എന്തിനാണ്ഫ്ലൂട്ടോയെ വീട്ടില്നിന്ന്പുറത്താക്കിയത് എന്നല്ലേ നിങ്ങള്ക്ക് അറിയേണ്ടത്?പറയാം;
മാവിനോടും, മന്ബഴതോടും പ്ലൂട്ടോയ്ക്കൊരു പ്രത്യേക ഇഷ്ന്മാണ്.വീടിന്റെ മുറ്റത്ത്‌ ഒരു ആപ്പീസ്മാവുണ്ട്.എല്ലാ വേനല്കലതും അതിൽ ധാരാളം മാങ്ങയുണ്ടാവും.വിളയും മുന്പ് അതിനെ എരിഞ്ഞിടുന്നത്പ്ലൂട്ടോയാണ്.പഴുത്തൽ ആപ്പീസ്മാങ്ങയ്ക്ക്സ്വാദേറുമെങ്കിലും, നിറയെപുഴുകയറിയെന്നിരിക്കും.അതുകൊണ്ടാണ്വിളയുംമുമ്പേമാങ്ങഎറിഞ്ഞിടുന്നത്.
മാങ്ങയുമായ്നേരെഓടുന്നത്അച്ചാമ്മയുടെഅടുത്തേക്കാണ്.അച്ചാമ്മഅതിന്റെതൊലിചെത്തികൊതിയരിന്ജ്ഉപ്പും, മുളകുംചേർത്ത്കൊടുക്കും.പ്ലൂ ട്ടോഅത്രുചിയോടെകഴിക്കും.കോളേജ്ജീവിതംകഴിയുംവരെപ്ലൂ ട്ടോഈരുചിയറിഞ്ഞു.അച്ചാമ്മയുടെമരണം, ജീവിതത്തിലെ പല തരം രുചികളുടെയും, തണുത്ത തലോടലിന്റെയും കൂടി മരണമായിരുന്നു.പിന്നീടാമാവ്പൂത്തതുമില്ല, കയ്ചതുമില്ല.ആഗോളതാപനത്തിന്റെഗതികെട്ടകാലത്ത്പൂക്കുകയും, കായ്ക്കുകയുംചെയ്യുന്നഒരുമാവ്ഒരുമഹാത്ഭുതംതന്നെയല്ലേ!മഹാത്ഭുതങ്ങൾ എപ്പോഴും സംഭവിക്കാറില്ല.
വീട്ടില്മതില്കെട്ടണം.തീരുമാനമെടുത്തത്രാമൻനായരാണ്.ആരോടും പ്രത്യേകിച്ച്പ്ലൂട്ടോയോട് അഭിപ്രായം ചോദിക്കുന്ന പതിവ് അയാള്ക്കില്ല. മതിലകെട്ടാൻ ആപ്പീസ്മാവ്മുറിച്ചേപറ്റൂ. പ്ലൂട്ടോ ആദ്യം അമ്മയോട്തന്റെഎതിര്പ്പ്പറഞ്ഞു.
“̎പോടാ വട്ടാ. നീയെന്തിനാ ഇതൊക്കെതിരക്കുന്നത് ”എന്നായിരുന്നുഭാരതിയമ്മയുടെ പ്രതികരണം. പ്ലൂട്ടോയ്ക്ക്ദേഷ്യംകയറി.“̎അന്വേഷിക്കും.ആമാവ്വെട്ടുന്നതിനുമുന്പ്എന്നെവെട്ടണം”അവൻ അലറി.
ഇതുകേട്ടുകൊണ്ടാണ്രാമൻ നായര്കടന്നുവരുന്നത്.നിന്നെവെട്ടിയാലുംശരി, ഞാൻ ആമാവുമുറിക്കുംരാമൻ നായര്കലിതുള്ളി.
നമുക്ക്കാണാംഎന്നായ്‌പ്ലൂ ട്ടോ.
എന്നോട്കയർക്കുന്നോടാപട്ടീന്റെമോനെരാമൻ നായര്അടിയ്ക്കാനുയര്തിയകൈപ്ലൂ ട്ടോതടഞ്ഞു.അവൻ അയാളെപിടിച്ചുതള്ളി.രാമൻ നായര്തറയിൽ വീണു.
അങ്ങനെ, അന്നാണ്ഫ്ലൂട്ടോയെരാമൻ നായര്വീട്ടില്നിന്ന്പുറത്താക്കിയത്. പിന്നീടൊരുവര്ഷത്തോളംഎന്റെകൂടെഈലോഡ്ജ്മുറിയിലാണ്ഫ്ലൂട്ടോകഴിഞ്ഞത്.കാണാതാവുന്നതിനുനാലുമാസംമുന്പ്ഇവിടെനിന്നുംപോയി.മറ്റൊരുജോലിശരിയായിട്ടുന്ടെന്നാണ്എന്നോട്പറഞ്ഞത്.പക്ഷെ, അയാള്പോയത്ജോലിക്കായിരുന്നില്ല.ഒരാളെതേടിയായിരുന്നു.ആയാത്രക്കിടയിൽ അയാളെകണ്ടുമുട്ടിയപലസ്നേഹിതരുംപറഞ്ഞകഥകൾ ചേർത്തുവയ്ക്കാൻ ഞാൻ ശ്രമിക്കാം.
പ്ലൂ ട്ടോഈമുറിയിലനിന്നിറങ്ങിപോയത്ബസ്സ്ടണ്ടിലെക്കായിരുന്നു.അപ്പോൾ സമയംരാവിലെപതിനൊന്നര.തമിഴ്നാട്ട്രാന്സ്പോര്ട്ട്കോര്പ്പരെശന്റെഒരുബസിൽ അയാൾ കയറി.അത്കണ്ടത്ഗവന്മേന്റ്റ്സ്കൂളിലെശിപായിയായമുരുകനാണ്.താഴെയാണ്മുരുകന്റെമുറി.നിങ്ങള്ക്കയാളോട്സംസരിക്കന്മെങ്കിൽ ആവാം.
ഏകദേശംരണ്ടുമാസംകഴിഞ്ഞാണ്പിന്നെപ്ലൂ ട്ടോതിരിച്ചുവന്നത്.എല്.െെഎ.സിഏജന്റെസുന്ദരനാണ്ഇക്കുറിഅയാളെകണ്ടത്.ഒപ്പംഒരുപെണ്കുചട്ടിയുമുണ്ടായിരുന്നത്രെ.
പന്ത്രണ്ട്വയസ്വരുന്നഒരുപെണ്കുാട്ടി.എന്നാണ്സുന്ദരംപറഞ്ഞത്.
ഏതആപെണ്കു്ട്ടി.നിങ്ങൾ തിരക്കിയില്ലേ.സുന്ദരതോട്ചോദിച്ചു.
ഞാനെന്തിനുതിരക്കണം.അവനായ്അവന്റെപാടായ്.അല്ലെങ്കിലുംസുന്ദരത്തിന്ഫ്ലൂറ്റൊയെഅത്രഇഷ്ടമല്ല.അച്ഛൻ ദൈവമെന്നുകരുതുന്നഅയാൾക്ക്‌അച്ഛനെവെറുക്കുന്നപ്ലൂ ട്ടോയെഎങ്ങനെഇഷ്ടപെടനാകും.
നമ്മുടെപ്ലൂ ട്ടോക്ക്പങ്ങൾ ഉണ്ടോ.കലക്ട്രെട്ടിൽ ജോലിയുള്ളഹരിക്രിഷ്ണനാണ്എന്നോട്ചോദിച്ചത്. എന്റെ അറിവില് പ്ലൂട്ടോക്ക്ഒരുസഹോര്ദരൻ മാത്രമേയുള്ളൂവെന്നുഞാൻ പറഞ്ഞു.എന്നാൽ അങ്ങനെയല്ലെന്നും പ്ലൂട്ടോയും പെങ്ങളും ഇപ്പോൾ തന്റെ വീട്ടിനടുത്താണ്താമസ്സമെന്നുംഹരിക്രിഷ്ണൻ അറിയിച്ചു.
ഹരിക്രിഷ്ന്റെഭാര്യവീട്എനിക്കറിയാം.പലതവണഹരിക്രിശ്നനോടൊപ്പം അവിടെപോയിട്ടുണ്ട്.സത്യംഎന്താനെന്നറിയണം.അങ്ങനെയാണ്ഞാൻ വൈകുംനേരം അവിടെപോയത്.വീട്പൂട്ടികിടക്കുന്നു. അയാള് അവിടെയില്ല……ഹരികൃഷ്ണന്റെ അമ്മാവന വീട്ടില്നിന്ന്വിളിച്ചുപറഞ്ഞു.ഞാൻ അങ്ങോട്ട്‌ ചെന്നു.
പ്ലൂട്ടോ എങ്ങോട്ടാണ്പോയത്.
അയാൾ അച്ഛനെകാണാൻ പോകുന്നുവെന്ന്പറഞ്ഞു.ഹരികൃഷ്ണന്റെഅമ്മാവനപ്ലൂ ട്ടോയുടെകൂടെയുണ്ടായിരുന്നപെണ്കുകട്ടിയെക്കുറിച്ച്സംസാരിച്ചു.ഒരുതമിഴ്പെണ്കുിട്ടി.അവൾ പ്ലൂ ട്ടോഅണ്ണാഅന്നുംപ്ലൂ ട്ടോഅവളെ“തങ്കച്ചി”എന്നുംവിളിച്ചിരുന്നു.
അന്ന്തങ്കചിയെയുംകൂട്ടിഅച്ഛനെകാണാൻ പോയപ്ലൂ ട്ടോയെപിന്നെയാരുംകണ്ടില.പക്ഷേ, ആപെണ്കു്ട്ടിയെകണ്ടവരുണ്ട്.ഹരികൃഷ്ണൻ തന്നെയാണ്അവളെകണ്ടത്.പോലീസ്സ്റ്റെഷനു മുന്നില്നിന്നൊരുദയനീയശബ്ദം (അത്കരച്ചിലല്ല, യാചനയുമല്ലരണ്ടിനുമിടയിലുള്ളഎന്തോ ഒന്ന്) കേട്ടാണ്ഹരികൃഷ്ണൻ നോക്കിയത്. രണ്ടുദിവസംമുന്പ്പ് പ്ലൂട്ടോ യുടെ കൂടെകണ്ടത് ഈപെന്കുട്ടിയെ തന്നെ.വസ്ത്രംകീറിയിരിക്കുന്നു, മുടിയൊക്കെ അലങ്കോലമായിക്കിടക്കുന്നു.
“അമ്മാപശിക്കിത്, അപ്പാപശിക്കിത്……..അണ്ണാ ….അണ്ണാ”അവൾ അകത്തേയ്ക്ക്കൈകൾ നീട്ടിയാചിക്കുന്നു.
“അണ്ണാ ….അണ്ണാ……….” ഹരികൃഷ്ണൻ അവിടെനിന്നുംഓടിയകലുകയായിരുന്നു.വയ്യസ്വരം ……… കേൾക്കാൻ .
കൊൻസ്റ്റബിൽ പപ്പുകുമാർ ഒരുകഥപറഞ്ഞു.പുറത്ത്അറിയരുതെന്ന്പ്രത്യേകംപറഞ്ഞിരുന്നു.
രാമൻ നായര്, എസ്.ഐശിവകുമാറിന്റെസുഹൃത്താണ്.അയാൾ സ്റെഷ്യനിൽ വന്നിരുന്നു.
“ആ നശിച്ചചെറുക്കൻ തങ്കചിയെന്ന്പരഞ്ഞ് ഒരുത്തിയെ കൊണ്ടുവന്ന് എന്റെ മാനംകേടുതുവാ”രാമൻ നായര്പറഞ്ഞു.
“എന്താടോ….അതിൽ വല്ല………“ശിവറാംചോദിച്ചു.
“അതിന്റെതള്ളപണ്ട്തറവാട്ടിലെപണിക്കാരിയായിരുന്നു“.
“താൻ പേടിക്കേണ്ട.പ്രശ്നംഞാൻ തീർത്തുതരാം“.
ശിവറാം എങ്ങനെ പ്രശ്നം തീര്തുവെന്ന്പപ്പുവിനറിയില്ൽ.അതുകണ്ടുപിടിക്കേണ്ടത്നിങ്ങളാണ്.നിങ്ങല്ക്കത്തിനുസാധിക്കട്ടെയെന്ന്ഈശ്വരനോട്പ്രാര്ധിക്കുന്നു.എനിക്കൊരല്പ്പംതിരക്കുണ്ട്‌.നിങ്ങള്ക്ക്പോകാം.
………………………………………………………………………………………………….
പ്ലൂട്ടോ ഇപ്പോഴും സൗരയൂഥതിലെവിടെയോ ഏകാകിയായ് അലയുന്നുണ്ടാവാം…..

0

About admin

Your reaction

NICE
SAD
FUNNY
OMG
WTF
WOW

Share this post on social media

Leave a Reply



OR


Note: Your password will be generated automatically and sent to your email address.

Forgot Your Password?

Enter your email address and we'll send you a link you can use to pick a new password.

Close
copyright Ezhthupura