ഭാരതപ്പുഴക്ക് വേണ്ടി……….
അകലെയാണെങ്കിലും കേള്ക്കുവതല്ലോ ഞാന്‍
ചേതനയറ്റ നിന് പ്രയാണം
ഉറവകള്‍ വറ്റിയ നിന് മേനിയില്‍
തലോടുവാനീ കൈകള്‍ വിറച്ചീടുന്നു
ഒരു നാള് ശോഭിച്ചിരിന്നു നീ നിലാവു പോലെ
അതു കണ്ട് ദു:ഖിച്ചിരിന്നു നിലാവു പോലും
നിന് ജീവിത യാത്രയില്‍ കൊയ്തു നീ-
യിക്കുഞ്ഞു നാടിന്റെ സംസ്കാരവും
നിന് സിരയിലൂറും സൌന്ദര്യത്തെ
വാഴ്ത്തി പാടിയല്ലോ കവികളും
എങ്കിലും ഇവയെല്ലാം സ്മൃതി മാത്രമല്ലോ-
യെന്ന അവബോധം തളര്‍ത്തുന്നു എന്നെ
ഇന്നു നിനക്കു മേല്‍ പറക്കും
കാറ്റിനും രക്തച്ചുവയല്ലോ
നിന് കണ്ണു നീരില്‍ മുങ്ങിക്കിടന്നു
കോള തന് വിഷവും
നിന്നെ കീറി മുറിച്ചിട്ടല്ലോ കടത്തുന്നു
മണലും മണ്ണിന്റെ മണവും
നിനക്കു നോവേല്‍പ്പിച്ചു കൊണ്ട്
വറ്റുന്നു നീരുറവയും
പിന്നെയും നീ ഒഴുകുന്നു
ഈ നാടു തന് സംസ്കാരവുമേന്തി
പിന്നെയും നീ യാത്ര തുടരുന്നു
ഫാക്ടറികള്‍ തന് ചവറും പേറി
എന്നിട്ടും കരുണ ചെയ്വതില്ലല്ലോ നീ
മനുഷ്യാ! നിന് ചെയ്തികള്ക്കന്ത്യമില്ലയോ?
കണ്ണടച്ചു നില്ക്കുന്നു അധികൃതര്‍
കണ്ണു മിഴിച്ചു കരയുന്നു ചിലര്‍
നിനക്കു മേല്‍ പറക്കും പണച്ചാക്കുകള്‍
നിർവീര്യമാക്കുന്നു വാക്കുകള്‍
മാറ്റങ്ങളുള്‍ക്കൊണ്ടു യാത്രയാവുന്നു നീ
യെന്നു തിരികെ വരുമെന്നു ചൊല്ലീടാതെ
എന്നു നിന് ദുരവസ്ഥയസ്തമിക്കും
എന്ന വെറും വാക്കു ചോദിച്ചു കൊണ്ട്
വേദനയോടെ മൊഴിയട്ടെ ഞാന്‍
“എന്‍ വേദാന്തപ്പൊരുളെ നിനക്കു പ്രണാമം”
ദേവി മോഹൻ
0
Your reaction
Share this post on social media