കാറ്റൊന്നു മൂളുന്ന പാട്ടൊന്നതുണ്ട്,
മാനത്തുതെളിയുന്ന മഴവില്ലതുണ്ട്,
പഞ്ചാരിമേളത്തുടിപ്പുമായെത്തുന്ന
തിരകളോ ആടിത്തിമിറ്ക്കുന്നുമുണ്ട്.
മണ്ണിന്റെ മാസ്മര ഗന്ധ്മുണ്ട്,
കാടിന്റെ ഹരിത വറ്ണാഭയുണ്ട്,
വെയിലത്തുവാടിത്തളരാതെ നില്ക്കുന്ന
പൂവതില് തേനുണ്ണും ഭ്രമരമുണ്ട്.
ഒരു കുഞ്ഞു ചുണ്ടിന് കുസ്റുതിയുണ്ട്,
മാത്റുഹ്റുദയത്തിന് വെമ്പലുണ്ട്,
ഇണയെയും തേടി തിരഞ്ഞുപറക്കുന്ന
പറവതന് കണ്ണിന്നാകാംഷയുണ്ട്.
അരുവിതന് പാദസ്വരങ്ങളുണ്ട്,
കുരുവിതന് ചെല്ലച്ചിലമ്പലുണ്ട്,
അകതാരില് പെയ്യുന്ന മഴയൊന്നു കാതോറ്ക്കും ,
മനസെന്ന വെള്ളവേഴാമ്പലുണ്ട്.
വറ്ണ്ണത്തരിവളത്തുണ്ടുകള് സൂക്ഷിച്ചും
പഴമതന് പാവന സ്മരണയെ സ്നേഹിച്ചും
വഴിതെറ്റിയെത്തുന്ന മേഘങ്ങള് തൂകുന്ന
മധുകണം നല്കുന്ന രുചിയുമുണ്ട്.
മനോജ് ജി ആർ
0
Your reaction
Share this post on social media