ഞാനൊരു കൃഷിക്കാരനാണ്,.
എഴുത്താണ് കൃഷിയിടം,
നാലിൽ മൂന്നര ഭാഗം-
കൃഷിയിടം തരിശാണ്,…..
അരഭാഗം കൃഷിയിൽ വിള തീരെയില്ല
വർഷം മുഴുവൻ കൃഷി ചെയ്തിട്ടും-
വിള കിട്ടാത്തവൻ ,ഞാൻ വിഡ്ഢി ,..
തരിശിട്ട നിലം കാട് പിടിക്കുന്നതല്ലാതെ
ഫല വൃക്ഷങ്ങൾ ഇല്ലതന്നെ,…..
ഞാൻ കിളച്ചു മണ്ണ് പരുവപ്പെടുത്താറില്ലാ-
വിത്ത് മുള പൊട്ടുന്നതറിയാറില്ലാ…
വിതയ്ക്കുന്നവാൻ കൊയ്യുന്നു എന്ന തത്വം-
അനുസരിച്ചു എനിക്ക് കൊയ്യാനും കഴിയില്ലാ
എന്റെ അയൽ നിലങ്ങളിൽ
നൂറുമേനി കൊയ്യുന്ന ,നല്ല കൃഷിക്കാർ
അരയിൽ കയ്യും കുത്തി,തലയുയർത്തി-
എന്നെ നോക്കി ആർത്തു ചിരിക്കുമ്പോൾ
താടിക്ക് കയ്യും താങ്ങി വിഷാദ ചിത്തനാ-
യിരിക്കാനേ എനിക്ക് കഴിയുന്നുളൂ…..
അറിയാതെ എന്റെ കൈയ്യിൽ നിന്നും
ഉതിർന്നു വീഴുന്ന വിത്തുകൾ എലിയും ,പന്നിയും,
കാട്ടുപോത്തും മെതിച്ചു കളയുന്നു …..
എനിക്ക് ഇനിയും വിതയ്ക്കണം,വിളയണം…
വിലയിലൊരു വേലി വേണം,വളം വേണം –
അതെ, എനിക്കിനിയും വിളയണം,
വളരണം,………..
Leave a Reply
You must be logged in to post a comment.
OR
Your reaction
Share this post on social media