ഇട്ട പോസ്റ്റിനു ലൈക് കിട്ടാത്തതിനാൽ ,
രജിത്ത് എന്ന ഫേസ്ബുക്ക് സാഹിത്യകാരൻ –
ഞെരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്
ഇന്ന് രാവിലെയായിരുന്നു .
വൈകിയിട്ടായിരുന്നു,
ആ പോസ്റ്റ് ഷെയർ ചെയ്യപ്പെട്ടത്,
മണലാരണ്യങ്ങൾക്കിടയിൽ നിന്നും,
പത്തു വയസ്സിൽ – ഇരുപത്തിയാറുക്കൈകളിൽ.
വൈകിയിട്ടായിരുന്നു, ആ പോസ്റ്റ് –
ഷെയർ ചെയ്യപ്പെട്ടത്,
മണലാരണ്യങ്ങൾക്കിടയിൽ നിന്നും,
പത്തു വയസ്സിൽ,
ഇരുപത്തിയാറുക്കൈകളിൽ …
“ഈ കുന്നിക്കുരു കണ്ടിട്ടുണ്ടോ ,
കറുപ്പും ചുവപ്പും ഇടകലർന്ന ഒന്ന് …? ”
ആറടി മണ്ണിനു താഴെ, അമ്പത്തൊന്നു –
ക്കൈകൾക്കിടയിൽ ശ്വാസം മുട്ടിയിരുന്ന –
കുന്നിക്കുരുവിനു ചുറ്റും നനവൂറിയതും,
വേരുപൊട്ടുകയും ചെയ്തത് –
അപ്പോൾ തന്നെയായിരുന്നു …
വിനോദ് അപ്പു
0
Your reaction
Share this post on social media