ഇന്നീ തറവാട്ടു മുറ്റത്തു എകനായി ഞാൻ
ഇവിടെയെങ്ങോ മറന്നുവെച്ച
ആത്മാവിനെ തേടിയലയുന്നു
ഒരു ഭൂതകാലക്കുളിർ
എന്നെ വീശി കടന്നുപോകുന്നു
ഊഞ്ഞാലാട്ടിയ ഇലഞ്ഞിമരം
എന്നെ മാടി വിളിക്കുന്നു
ഊഞ്ഞാലാട്ടുവാൻ ആരുമില്ലെന്നറിയുന്നു
ഉന്മാദ ബാല്യം കാല്പാടുകൾ
കൊത്തിവെച്ച കളിനിലങ്ങളിൽ
നിഷ്കളങ്ക സൗഹൃദങ്ങൾ
ഒഴുകി അകന്ന മഴച്ചാലുകൾ തെളിയുന്നു
കരിപിടിച്ച ചാരുകസേരയില്
മുത്തശ്ശനെന്ന നിഴല് മരം.
പൊളിഞ്ഞുവീഴാറായ അടുക്കളയിലെവിടെയൊ
മുത്തശ്ശി ഉളിപ്പിച്ചുവെച്ച
സ്നേഹകൽക്കണ്ടങ്ങൾ
ഉളിഞ്ഞിരിക്കുന്നു
തൊടിയിലെ അമ്മിണിപ്പശു
ഓർമ്മകളിൽ സ്നേഹം ചുരത്തുന്നു
എന്റെ ഓർമ്മകൾ ഇവിടെ വിറുങ്ങലിക്കുന്നു
എനിക്കു എന്നെ നഷ്ടമായത്
എവിടെയെന്നറിയാതെ ഞാൻ അലയുന്നു
വിവേക് പിവി
0
Your reaction
Share this post on social media