തെളിഞ്ഞമാനത്തില്‍ അവൻ പൂർണ്ണചന്ദ്രനെ നോക്കി കിടന്നു. കുളിര്‍ കാറ്റ് ഉണ്ടായിരിന്നു. മനസ് ശാന്തമായിരുന്നു. എങ്കിലും കലാലയത്തിലെ ആദ്യ ദിനങ്ങള്‍ ക്രുരമായ റാഗിങ്ങ് ഒരു നനവായി ഇപ്പോള്‍ കൂടെ ഉണ്ട് . ഇസ്തിരിയിടാത്ത ഇളം മഞ്ഞ ഷര്ട്ടിങന്റെ തയ്യല്‍ വിട്ട ഭാഗത്തുള്ള ചുവന്ന നൂല്‍ അതായിരിന്നു സന്തോഷിനെ ചൊടിപ്പിച്ചത് . അവനത് വലിച്ചുകീറി . പിന്നെ ഉണ്ടായിരുന്ന ഷര്‍ട്ടിന്റെ രണ്ടു ബുട്ടനുകൾ പൊട്ടിയിരുന്നു . വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഒന്നും ശ്രദ്ധിച്ചില്ല . രണ്ടു പിന്നുകൾ കൊണ്ടത് മറച്ചു . സഞ്ജയും സന്തോഷും പൊട്ടിച്ചിരിച്ചു . അത് തന്നെ സംഭവിച്ചു . ആ ഷർട്ടും കീറി . റൂംമേറ്റ് നല്കിയ അവന്റെ പഴയ ഷർട്ട് സ്നേഹത്തോടെ തിരികെ നല്കി .കുറെ ദിവസങ്ങള് അങ്ങനെ കടന്നു പൊയ് . വീട്ടിലെതിയപ്പോൾ അമ്മ കരുതിയിരുന്നു ഒരു ഷർട്ട് .ഓർമകൾക്ക് പെട്ടന്നൊരു ബ്രേക്ക് .മുന്നില് സന്തോഷ് .എടാ നാളെ ഞങ്ങളുടെ ഗറ്റുഗെതർ ആണ് .നീയും വരണം .വിശ്വാസം വന്നില്ല .എങ്കിലും . സമ്മതിച്ചു കൈയ്യിലെ നാണയത്തുട്ടുകൾ .ആകെ ചമ്മൽ .കടം പറയാം .രാവിലെ തന്നെ റെഡി ആയി സഞ്ജയ് റൂമിൽ വന്നു . എന്നെ ഒന്ന് നോക്കി .പതിഞ്ഞ ശബ്‌ദത്തിൽ പറഞ്ഞു പത്തുമിനിട്ടിനകം പോകും വിളിക്കാമെന്ന് . ഞാൻ പറഞ്ഞു നിങ്ങടെ റൂമിൽ വരാമെന്ന് .ഇല്ല ഞങ്ങൾ വിളിക്കാം – അവൻ പറഞ്ഞു .പതിനഞ്ചു മിനിറ്റുകൾ കഴിഞ്ഞു അവൻ സന്തോഷിന്റെ റൂമിലേക്ക് പോയി എല്ലാവരും പോയിക്കഴിഞ്ഞിരുന്നു ഞാൻ എന്നെത്തന്നെയൊന്നു നോക്കി തേഞ്ഞു പോയ ചെരുപ്പുകൾ ,പഴകിയ വസ്ത്രങ്ങൾ …….എന്തൊരു കോലമാ….കൈയ്യിലെ നാണയത്തുട്ടുകളുടെ ഘനം ഞാൻ നോക്കിയില്ല , റോഡിലേക്ക് .ബസിൽ ടൌണിലെത്തി .ഇനി എങ്ങോട്ടാ ……തട്ട് കടയിലെ ചായയും വടയും കഴിച്ചു .ബസിൽ കോളേജിലേക്ക് മടങ്ങാൻ കാശു തികയില്ല .ഉള്ള കാശു കണ്ടക്‌ടര്‍ക്ക് കൊടുത്തു കുറേ ദൂരം എത്തിയപ്പോൾ ഇറങ്ങാൻ പറഞ്ഞു .ഇനിയുമുണ്ട് നാല് കിലോമീറ്റർ .ഒരു ട്രാക്ടർ വരുന്നു . അതിൽകയറി ഒരു ചെറിയ കടയുടെ ഭാഗത്ത് നിർത്തി . ഇതുവരെയുള്ളൂ ഇറങ്ങാൻ പറഞ്ഞു. അയാളെന്നെ പ്രതീക്ഷയോടെ നോക്കി .ഞാനയാളോട് നന്ദി പറഞ്ഞു . കുറച്ചുദൂരം നടന്നു ഒരു കാളവണ്ടിയുടെ ശബ്‌ദം .ഞാൻ അയാളെ നോക്കി .ചിരിച്ചുകൊണ്ട് കയറാൻപറഞ്ഞു അയാൾ വീടിലേക്ക് ക്ഷണിച്ചു . അതൊരു സ്നേഹത്തിന്റെ ഗറ്റുഗെതറായിരുന്നു . ആ വണ്ടിയിൽത്തന്നെ ഞാൻ യാത്രയായി .
0Leave a Reply
You must be logged in to post a comment.
OR
Your reaction
Share this post on social media