അന്ത്യം
മരണത്തിലേക്ക് കേവലം അര മണിക്കൂർ മാത്രം ബാക്കിയുണ്ടായിരുന്ന അശോകന്‍ അപ്പോൾ റോഡ്മുറിച്ചുകടക്കാൻ ശ്രമിക്കുകയായിരുന്നു. തലങ്ങും വിലങ്ങും ചീറിപ്പായുന്ന വാഹനസമുദ്രത്തിനു കുറുകെ മനക്കണക്കാൽ തീർത്ത സെക്കന്റുകളുടെ നൂല്പ്പാ ലത്തിലേക്ക്കടന്നഅയാൾക്ക് ചെറുതായി ഒന്ന് പിഴച്ചു.
കലി പൂണ്ട കാളക്കൂറ്റനെ പോലെ ടാറിട്ട റോഡ്ചവിട്ടി മെതിച്ചു പാഞ്ഞെത്തിയ ഒരു വെളുത്ത കാർ അയാൾക്ക്അന്ത്യചുംബനമേകി.
കറുകറുത്ത കാൻവാസിൽ അശോകൻ ഒരു ചുവന്ന രേഖാചിത്രമായി!
ആത്മഗതം
“ഇതെന്താ ഇതിനും മാത്രം ആൾക്കാർ ചുറ്റും കൂടി നില്ക്കുന്നത്? ഞാനെന്താ വല്ല കാഴ്ചവസ്തുവുംആണോ? സുഹൃത്തുക്കളേ, ധൈര്യമായി അടുത്തേക്ക് വരൂ.
എന്നെ ഇത്രയും പേടിക്കേണ്ട കാര്യമൊന്നുമില്ല.
ഒന്നോർത്താൽ നല്ല തമാശ തന്നെ. ഒത്തിരി ആഗ്രഹിച്ചിരുന്നു; വലിയ ഒരു സിനിമാനടനാകണമെന്ന്. എന്റെമചിത്രങ്ങളെടുക്കാൻ ആൾക്കാർ മത്സരിക്കുന്ന ഒരു കാലം
സ്വപ്നം കണ്ടിരുന്നു. എന്തായാലും ഇവിടെചുറ്റികൂടിയിരിക്കുന്ന മൊബൈൽ ക്യാമറകൾ തുരുതുരാ പല്ലിളിച്ചു കാട്ടുന്നുണ്ട്.
എത്ര നേരമായോ എന്തോ; ഒടുവിൽ ഒരാൾ അടുത്തേക്കു വരുന്നുണ്ട്. ഒരു ചെറുപ്പക്കാരനാണെന്നു തോന്നുന്നു.മുഖം വ്യക്തമല്ല. ചുറ്റും കൂടി നില്ക്കുന്നവരെ നോക്കി
അയാള്‍ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്.ആരും കേട്ട ഭാവം കാണിക്കുന്നില്ല.
ശരീരത്തിന്റെ ഭാരം പെട്ടെന്ന് കുറഞ്ഞു പറന്നുയരുന്ന പോലെ തോന്നുന്നു.
അല്ലല്ല; നേരത്തെ പറഞ്ഞചെറുപ്പക്കാരൻ എന്നെ താങ്ങിയെടുത്തു നടക്കുകയാണ്. കൊള്ളാം; കടന്നു പോകുന്ന വഴിത്താരകൾ എന്റെര തന്നെ ചോരയാൽ അലങ്കരിച്ച എന്റെോ ആദ്യത്തെ റെഡ് കാർപെറ്റ് യാത്ര… അവസാനത്തേതും!”
അനന്തരം
മെഡിക്കൽ കോളേജ് മോർച്ചറിയിലെ അനാഥജഡങ്ങൾക്കിടയിൽ അശോകൻ വിറങ്ങലിച്ച് കിടന്നു. അതേസമയം, അൽപ്പം ദൂരെയുള്ള പോലീസ് സ്റ്റേഷന്റെയ മുന്നിലെ
സിമന്റ്ി ബെഞ്ചിൽ മനു എന്ന ചെറുപ്പക്കാരൻക്ഷീണിതനായി ഇരിക്കുകയായിരുന്നു. ഒരു പെരുമ്പാമ്പായി ചുവപ്പുനാട അയാളെ വരിഞ്ഞു മുറുക്കിക്കഴിഞ്ഞിരുന്നു.
അസ്വസ്ഥത താങ്ങാനാവാതെ, അത്രയും കാലം ഉള്ളിൽ കൂട്ടിലിട്ടു സൂക്ഷിച്ചിരുന്ന സ്നേഹവുംസഹാനുഭൂതിയും മനു പുറത്തേക്കു കളഞ്ഞു.
ആരും തിരിച്ചറിയാതെ ആരും ഏറ്റെടുക്കാതെ മരണത്തിലും അനാഥനായി അശോകൻ മണ്ണിനെ പ്രാപിച്ചഅതേ സമയത്ത് “സേവ് ആക്സിഡന്റ് വിക്റ്റിംസ്” എന്ന
പേരിൽ ഒരു ഫേസ്ബുക്ക് പേജ് ജനിച്ചു. അതിനുമുഖചിത്രമായതാകട്ടെ ഏതോ സ്മാർട്ട്ഫോണിൽ 13 മെഗാ പിക്സെലിൽ പതിഞ്ഞ അശോകന്റെ “ക്രിസ്റ്റൽക്ലിയർ”
ദയനീയ ചിത്രവും. ലൈക്കുകളും ഷെയറുകളുമായി അശോകന്റെഅ മരണം സോഷ്യൽ മീഡിയ ശരിക്കും ആഘോഷിച്ചു.
“ലെറ്റ്സ് ഡൂ ഇറ്റ്”, “വീ വിൽ സേവ് ദം” മുദ്രാവാക്യങ്ങളുമായി ആ പേജ് ഇന്നും സജീവമാണ്.
എന്നിട്ടും നിരത്തുകളിൽ സ്വന്തം ചോരയാൽ ചുവന്ന പരവതാനി വിരിക്കേണ്ടി വരുന്ന അശോകന്മാരുടെ എണ്ണം എന്തേ കുറയുന്നില്ല?
Leave a Reply
You must be logged in to post a comment.
OR
Your reaction
Share this post on social media