ജീവിതമെന്നെ കൂരമ്പുകൾ കൊണ്ട് കുത്തുന്നു, എന്നെ നോവിക്കുന്നു
ഞാനോ പ്രഭാതമുണരാതെ എന്തിനോ വേണ്ടി കാത്തിരിക്കുന്നു
ജനലഴികളിലൂടെ ഞാൻ കാണുന്നു, ഇരുളിൻ കറുത്ത കൈകൾ
എന്നെപിച്ചിച്ചീന്തി എൻ ജീവനെടുക്കാൻ കൊതിക്കുന്ന കൈകൾ
പേടിച്ചു വിറച്ചു പോയി ഞാനെങ്കിലും അഭയം തേടിയാ മരത്തണലിൽ
എൻറെ കണ്ണുനീർ തുള്ളികളാൽ വളർന്നു വലുതായ വൃക്ഷമേ
നിൻറെ നീണ്ടതാം ശാഖകളാൽ നീയെന്നെ തഴുകുമെന്നോർത്തതു തെറ്റോ
നിന്നിൽ അഭയം തേടിയതെന്റെ ഏറ്റവും കഠിനമാം മറവിയോ
എവിടെയാണാ മാംസ ദാഹികൾ, എവിടെയാണ് ജീവനു വിലപേശുന്നവർ
എവിടെയാണെന്റെ സ്വപ്നങ്ങളും, അതിൽ കുരുത്ത നൂറായിരം മോഹങ്ങളും
നഷ്ട സ്വപ്നമാം പ്രണയമേ, അഗ്നിപർവതങ്ങളിൽ വീണുരുകുമ്പോഴും
ഞാനറിയുന്നു, ഇതിലുമെത്രയോ കഠിനം നിൻ മൗനമെന്നു
ദിവ്യ റോസ് ആർ
0
Your reaction
Share this post on social media