അര്ത്ഥം ഇല്ലാത്ത ചിന്തകള്‍
ചിന്ത ഇല്ലാത്ത വാക്കുകള്‍
മറവിയിലേക്ക് ഓടുന്ന ഓര്മ്മചകള്‍
ഓര്മ്മലകള്‍ ആവുന്ന നിമിഷങ്ങള്‍
ഇന്നും ഇന്നലെയും
ഇനി നാളെയും പൊഴിയുന്ന
കണ്ണീരിന്റെ രസം ഉപ്പ് തന്നെ
വിങ്ങുന്ന ഹൃദയത്തിൻ നീര് തന്നെ
കരയുവാനായി മാത്രം ജനിച്ച ജന്മങ്ങള്‍ ഉണ്ടോ?
ചിരിക്കുവാനായ് മാത്രം പിറന്ന മനുഷ്യരുണ്ടോ?
കാണുന്ന ലോകത്തിന്‍ മറവിലായ്
കാണാത്ത ലോകം ഉണ്ടെന്ന അറിവുമുണ്ടോ?
എന്നും ഇന്നും എന്നേക്കും
ജീവിതങ്ങള്‍ പറയുന്ന
കഥകള്‍ ഒന്നു തന്നെ
പാടുന്ന പാട്ടിന്റെ രാഗവും ഒന്നു തന്നെ
നാളെയുടെ ആധിയും ഇന്നലെയുടെ നോവും ഓര്ത്തു
നിലവിളി കൂട്ടുവാന്‍ ഇന്നെന്ന സത്യം മതിയായിടുമോ?
മിനു ബാബു
0
Your reaction
Share this post on social media