ഫേസ് ബുക്ക് ട്രീസയ്ക്കു ഒരു വീക്നെസ് ആണ് … രാവിലെയും ഉച്ചയ്ക്കും വൈകീട്ടും ഹാജർ വെയ്ക്കണം എന്നത്, അവളുടെ ജീവിതത്തിന്റെ തന്നെ ഒരു ഭാഗമായിരിക്കുകയാണ് … രണ്ട് മണിക്കൂർ ഇടവിട്ട് മൊബൈൽ വ ഴിനോക്കുന്നത് കൂട്ടാതെ ആണിത് കേട്ടോ….
ഇതിനെ ഒക്കെ “അടിമയായി പോയി” എന്നൊക്കെ പറയാമോ എന്തോ …?
കണ്ടു പരിചയം മാത്രം ഉള്ളവരെ പോലും, ഫേസ് ബുക്കിൽ കണ്ടാൽ അവൾ അങ്ങോട്ട് ചെന്നു ഫ്രണ്ട് ആക്കിക്കളയും. പക്ഷെ നേരിട്ടു ഇവരെയൊന്നും കണ്ടാൽ, “കമാ” ന്ന് ഒരക്ഷരം അവൾ മിണ്ടില്ല… ഒരു ചിരിയിൽ ഒതുക്കും. കാരണം ഫ്രണ്ട് ലിസ്റ്റിൽ ആക്കുക എന്നാൽ അവരുടെ വിശേഷങ്ങൾ , ഒക്കെ അറിയുക എന്ന് മാത്രമേ ഉദേശം ഉള്ളൂ … അല്ലാതെ കൂടുതൽ ആളുകളെ പരിചയത്തിൽ ആക്കണം എന്നോന്നും കരുതിയല്ല… വിശേഷം എല്ലാം അവൾ അറിയുന്നുണ്ടല്ലോ പിന്നെ നേരിട്ടു കാണുമ്പോൾ എന്ത് ചോദിക്കാനാ ?
ഈയുള്ളവരെ ഒക്കെ ഫ്രണ്ട് ആക്കി, അവളുടെയും, വീട്ടുകാരുടെയും ഒക്കെ ഫോട്ടോസ് ഒക്കെ ഇടുമ്പോൾ, ആരൊക്കെയാണ് ഇത് കാണുന്ന്നത് എന്നും , ആരൊക്കെ ഇത് എന്തിനൊക്കെ ഉപയോഗിക്കും എന്നും അവൾ അറിയുന്നില്ലലോ , അല്ലേൽ തന്നെ അങ്ങനൊക്കെ ആൾക്കാരു ചെയ്യുമോ….?
സാരമില്ല എല്ലാം മനസില്ലാക്കാൻ അതിന്റെതായ സമയം ഉണ്ടെല്ലോ ദാസാ…
അങ്ങനെ ഇരിക്കെ, ഒരു ഉച്ച സമയം , ഊണൊക്കെ കഴിഞ്ഞു…., പതിവുപോലെ ട്രീസ മൊബൈൽ എടുത്തു…. വിരല്വെച്ച് തള്ളികൊണ്ടിരിക്കുമ്പോൾ ഒരു പേജ് അപ്ഡേറ്റ് കണ്ടു അവൾ ആ വഴി പോയി ….
നോക്കുമ്പോൾ പരിചയം ഉള്ള ഒരു അമ്മാവൻ …. ഒന്ന് രണ്ടു പ്രാവശ്യം അവളുടെ അച്ഛന്റെ കൂടെ കണ്ടിട്ടൊണ്ടു …ചിരിച്ചിട്ടുണ്ട്… അത്ര തന്നെ പരിചയം…. അമ്മാവൻ എന്ന് പറയുമ്പോൾ ഒരു പത്തു – അമ്പതു വയസു വരും… ങ്ഹാഅങ്ങനെ വിട്ടാൽ പറ്റത്തിലാലോ … കൊടുത്തു ഒരു ഫ്രണ്ട് റിക്വസ്റ്റ്……
വൈകിട്ട് ചായ കഴി ഞ്ഞു നോക്കുമ്പോൾ ദാണ്ടെ കിടക്കുന്നു അമ്മാവന്റെ റിക്വസ്റ്റ് സ്വീകരിച്ച നൊട്ടിഫിക്കഷൻ …. ഹും അവൾ വിചാരിച്ചു… ഇത്രേം ടെക്നോ സാവി ആയ അമ്മാവനോ?…..
അവൾ മൊബൈൽ താഴെ വെയ്ക്കാറായപ്പോൾ… ദാ വരുന്നു ഒരു മെസ്സേജ്….
അമ്മാവൻ : “ഹായ് ഹൌ ആർ യു ?, എന്നെ അറിയുമോ ? എവിടെയാണ് വീട് ?”
അവൾക്കു മനസിലായി , അമ്മാവന് അവളെ മനസിലായില്ല എന്ന്…
എന്നാൽ വിശദീകരിച്ചിട്ടു തന്നെ കാര്യം , അവൾ വിചാരിച്ചു
അവൾ: ” ഞാൻ , കോട്ടയ്ക്കൽ സക്കറിയ യുടെ മകൾ ട്രീസ ആണ്…ഞാൻ ഇവിടെ പ്രശാന്ത് നഗറിൽ തന്നെ യാണ് താമസം…. ഞാൻ സാറിനെ പള്ളിയിൽ വച്ച് കണ്ടിട്ടുണ്ട്… സാറിന് ഇപ്പോൾ എന്നെ മനസ്സിലായോ ? ”
(ട്രീസയുടെ ആത്മഗതം) മനസ്സിലായ ലക്ഷണം ഇല്ല…
അമ്മാവൻ : ” എന്ത് ചെയ്യുന്നു?”
അവൾ: ” ടെക് നോപാർകിൽ …. ”
അമ്മാവൻ : ” ഇനി കാണുമ്പോൾ പരിചയപെടാം…”
അവൾ: “ഓക്കേ ബൈ ”
വളരെ മാന്യമായ പെരുമാറ്റം ; അന്ന്, അത് അവിടെ തീർന്നെന്നാ കരുതിയത് …
പിറ്റേന്ന് മുതൽ , മാതാവിന്റെയും കർത്താവിന്റെയും ഒക്കെ പടങ്ങൾ മെസ്സേജ് അയക്കാൻ തുടങ്ങി അങ്ങേർ …
അവൾക്കു അതത്ര ദേഹിച്ചില്ല, പിന്നെ ഒരു പ്രായമായ മനുഷ്യൻ അല്ലെ എന്ന് കരുതി, അവൾ, അത് മൈൻഡ്ചെയ്തില്ല…
പിറ്റേന്ന് അമ്മാവൻ : “ഹേ ട്രീസ, മോൾക്കും , ഹസബന്റിനും , മക്കൾക്കും എല്ലാം സുഖം അല്ലെ?… വല്ലപ്പോഴും ഒക്കെ മെസ്സേജ് അയക്കണം കേട്ടോ പ്ലീസ് …..”
(ട്രീസയുടെ ആത്മഗതം) എന്തിനാ ഇങ്ങനെ പ്ലീസനെ? …. അവൾ ഒന്നും മിണ്ടിയില്ല
പിന്നെയും പടങ്ങൾ മെസ്സേജ് ആയി അയക്കാൻ തുടങ്ങി അങ്ങേർ …
ഒന്ന് നിർത്താൻ വേണ്ടി അവൾ പറഞ്ഞു ” യേസ് എവെരിബെഡി ഡൂയിംഗ് ഗുഡ്. ”
അമ്മാവൻ : ” കുട്ടികൾ ഒക്കെ ഉണ്ടോ , എന്തുചെയ്യുന്നു ? എനിക്ക് അറിയാൻ വയ്യല്ലോ അതോണ്ട് ചോദിച്ചതാണ് ട്ടോ…..”
(ട്രീസയുടെ ആത്മഗതം) ഈ ചോദ്യത്തിന്റെ ആവശ്യം ഉണ്ടോ ? മകൾ ഉണ്ടെന്നു ഫേസ് ബുക്കിൽ നിന്ന് അറിഞ്ഞിട്ടാണ്ഈ ചോദ്യം…
ആ ഇട്ടോയും അവൾക്കത്ര പിടിച്ചില്ല…
അവൾ പറഞ്ഞു … ” 1 ചിൽഡ് , സ്റ്റഡി യിംഗ് അറ്റ് യു കെ ജി ”
അമ്മാവൻ : ” ഓക്കേ ഹസ്ബന്റ് എന്ത് ചെയ്യുന്നു ?”
അവൾ: ” അറ്റ് ടെക് നോപാർക്ക് ഇറ്റ്സെൽഫ് ” – അവൾ ഇംഗ്ലീഷ് വിട്ടില്ല ….
അമ്മാവൻ : “ഇപ്പോൾ വീട്ടില് ഉണ്ടോ?…എനിക്ക് പരിചയപെടുത്തിത്തരണം കേട്ടോ… ”
അവൾ ഒന്നും മിണ്ടിയില്ല… രാത്രി 9 നാണു ഈ ചോദ്യം ….
അമ്മാവൻ : “നിങ്ങൾ ഒറ്റയ്ക്കാണോ താമസിക്കുന്നത്?”
അവൾ: “അല്ല ”
അമ്മാവൻ : “മോളുടെ കുട്ടി ഗേൾ ആണോ?”
അവൾ: “യെസ് , മരിയ …”
അമ്മാവൻ : ” എന്താ വീട്ടിൽ വിളിക്കുനത് ?”
അവൾ ഒന്നും പറഞ്ഞില്ല ….
അമ്മാവൻ : “മരിയ കുസൃതി ആണോ?”
(ട്രീസയുടെ ആത്മഗതം) ഹോ സഹികെട്ട്… ഇതൊനോക്കെ എന്താ പറയേണ്ടത്…?
അമ്മാവൻ : “ചോറുണ്ടോ , മോളേ …………..?”
(ട്രീസയുടെ ആത്മഗതം) ഇല്ലേൽ എന്താ ഇങ്ങേരു വാരിതരുമോ? ഇത്ര അറ്റം വരെയൊക്കെ ഒരു പരിചയവുംഇല്ലാത്ത ഒരാൾ ചോദിച്ചു വരേണ്ടതുണ്ടോ?… അല്ല.. ഞാൻ എന്തിനാ ഈ കിന്നാരം ഒക്കെ കേട്ടോണ്ടും , മറുപടിപറഞ്ഞോ ണ്ടും ഇരിക്കുന്നത്….?
അവളുടെ മറുപടിയൊന്നും കാണാഞ്ഞിട്ട് …
അമ്മാവൻ : ” ഇയാൾക്ക് അരിശം വരുന്നുണ്ടോ?… സൊറിട്ടൊ…ഞാൻ അങ്ങനെയാണ്? സാരമില്ല സോറി… ഗുഡ് നൈറ്റ്…. സ്വീറ്റ് ഡ്രീംസ്….? ബൈ സീ യു ????”
(ട്രീസയുടെ ആത്മഗതം ) ആര്ക്ക് സാരമില്ല എന്ന്?… ഇങ്ങേർക്ക് എന്തിന്റെ കേടാണ്…. ഫേസ് ബുക്ക് എടുക്കാൻനോക്കിയിരിക്കും ഇയാള് ചാടി വീഴാൻ , ഇങ്ങേർക്ക് വേറെ പണിയൊന്നും ഇല്ലേ ? അല്ല എന്നെ പറഞ്ഞാൽമതിയല്ലോ… വഴിയെ പോയ വയ്യാവേലിയേ എടുത്തു തോളത്തു ഇട്ടതു ഞാൻ തന്നെ അല്ലെ?.. ഇത്രേം പ്രായമുള്ളതുകൊണ്ടും … ഇത്തിരി പരിചയം ഉള്ളത് കൊണ്ടും ഞാൻ ഒന്നും പറയാതിരിക്കുന്നത്…. ഇതിനെ പൈങ്കിളി എന്നൊനുംപറയാൻ ഒക്കില്ല എന്നാലും…
പതുക്കനെ അവൾ അമ്മാവനെ അണ്-ഫ്രണ്ട് ചെയ്തു…
സ്വസ്ഥം….
അന്ന് അവൾ ഒരു തീരുമാനം എടുത്തു… ഇനി മേലാൽ അടുത്ത് പരിചയം ഇല്ലാത്ത ഒരാളെയും – ഫേസ്ബുക്കിൽ എന്നല്ല, ജീവിതത്തിൽ പോലും അടുപ്പിക്കില്ല… ഇത് സത്യം സത്യം സത്യം ……
0
Your reaction
Share this post on social media