ഒട്ടനവധി വളവുകളും തിരുവുകളും നിറഞ്ഞ മലമ്പാതയിലൂടെ,ആ വലിയ കുന്നിന്റ്റെ ഉയരത്തെ കീഴ്പ്പെടുത്തിക്കൊണ്ട് ജീപ്പ് കുതിച്ചുപ്പാഞ്ഞു .ഒരു വെള്ളക്കരിമ്പടം കൊണ്ട് തന്റ്റെ ദേഹം പുതച്ചതുപോലെകുന്നു കോടമഞ്ഞിനാൽ മൂടപ്പെട്ടെങ്കിലും ജീപ്പിന്റ്റെ ബോനട്ടിനു മുകളിലായുള്ള മഞ്ഞ ബൾബിൻറ്റെ പ്രകാശത്തിൽ മലമുകളിലെ സമതലത്തിലെ മഴവീണു നനഞ്ഞ ആ ചെറിയ റോഡിൽ വണ്ടിഎത്തിച്ചേർന്നു.
വഴിയോരാത്തായുള്ള ഒരു ചെറിയ ചായക്കടക്കു മുൻപിലായി വണ്ടിയോതുക്കിയ ശേഷം അബുബക്കർതന്റ്റെ തൊട്ടടുത്തിരുന്നു മയങ്ങുന്ന നബീസയുടെ മുഖത്തേക്ക് നോക്കി,ഒരുപാടു കാലത്തെപ്രാർത്ഥനക്കൊടുവിൽ പടച്ചതമ്പുരാൻ കാത്തനുഗ്രഹിച്ചു നല്കിയ തങ്ങളുടെ പൊന്നോമന പുത്രൻനജീബിനെ മാറോടണച്ചുക്കൊണ്ട് ഏതോ സുന്ദര സ്വപ്നം കണ്ടു ശാന്തമായി ഉറങ്ങുകയാണവൾ .അയാൾനജീബിന്റ്റെ സോക്ക്സ്കൊണ്ട് പൊ തിഞ്ഞ കാലുകളിൽ ഒന്നിൽ തൊട്ടു തടവിയ ശേഷം ജീപിന്റ്റെ ഡോർതുറന്നു പുറത്തിറങ്ങി കുറച്ചു മുന്നിലേക്ക് നടന്നു .
മഴ മാറി തെളിഞ്ഞ ആകാശത്തിൽ നിന്നും വരുന്ന രശ്മികൾ ഇലകളിലും പുൽനാമ്പുകളിലും ഉള്ളമഴത്തുള്ളികളിൽ വീണു പ്രതിഫലിക്കുന്നു.പുറത്തുള്ള തണുപ്പിനു ഒരു ആശ്വാസം എന്നവണ്ണംഅബുബക്കർ തന്റ്റെ പോക്കറ്റിൽ നിന്നും ഒരു സിഗരറ്റു എടുത്തു കത്തിച്ചു വലിക്കാൻതുടങ്ങി.സിഗരിറ്റിന്റ്റെ അവസാനത്തെ പുകയും ഒരു ഗോളത്തിന്റ്റെ രൂപത്തിൽ ആകാശത്തേക്ക്ഊതിവിട്ടുക്കൊണ്ട് നടന്നു ജീപ്പിനകത്തുക്കയറി.
അയാൾ നബീസയുടെ ചുമലിൽ പതിയെ തട്ടിവിളിച്ചു.
ഗാഡമായ നിദ്രയുടെ പിടിയിൽനിനും പൊടുന്നനെ മോചിതയായിക്കൊണ്ട് അവൾ തന്റ്റെ കണ്ണുകൾതുറന്നു.നബീസയുടെ മിഴികൾ ആദ്യം ചെന്നുപതിച്ചത് തന്റ്റെ മാറിൽ ചേർന്നുറങ്ങുന്ന പോന്നോന്മനനജീബിന്റ്റെ മുഖത്താണ്.കുഞ്ഞിന്റ്റെ തല പതിയെ ഉയർത്തിക്കൊണ്ട് അവന്റ്റെ നെറ്റിയിൽ ചുംബിച്ചശേഷം അബുബക്കറിനോട് ചോദിച്ചു
‘എത്താൻ ആയിനൊ ?’
ജീപ്പിന്റ്റെ ഗീയർ ഒന്നു മുന്നോട്ടുതള്ളി വണ്ടി സ്റ്റാർട്ട് ചെയ്തശേഷം പുറത്തേക്കുനോക്കിക്കൊണ്ട്നബീസയോടെന്നവണ്ണം അയാൾ പറഞ്ഞു …യില്ലടോ …നിംമും കൊറേ പോണം …പോന്ന പോക്കിനുലോട്ടറിക്കരാൻ ആണ്ടിനെ കണ്ടിട്ട് അറക്കാനുള്ള ആടിനെയും ബാങ്ങണം…
നീങ്ങിക്കൊണ്ടിരിക്കുന്ന ജീപ്പിനുള്ളിലിരുന്നു പുറത്തെ കാഴ്ച്ചകൾ കാണുന്നതിനിടയിൽ നജീബ്ഉണർന്നു,നബീസയുടെ മാറിൽ നിന്നും പതിയെ തലപോക്കിക്കൊണ്ട് കരയുവാൻ തുടങ്ങി. അവൾ വീണ്ടുംഅവനെ തന്റ്റെ നെഞ്ജൊടാടുപിച്ചു ചുമലിൽ തട്ടിക്കൊണ്ടു നിദ്രയുടെ അഘാധതയിലേക്കുത്തന്നെപറഞ്ഞയച്ചു.
വാഹനം ടാറു ചെയ്ത റോഡിൽനിന്നും മാറി ചെമ്മണ്ണു നിറഞ്ഞ പാതയിലൂടെ മുന്നോട്ടു നീങ്ങിക്കൊണ്ട്ലോട്ടറിക്കരാൻ ആണ്ടിയുടെ ചെറിയ വീടിന്റ്റെ മുന്നിലെ വലിയ മുറ്റത്തുവന്നുനിന്നു .ആണ്ടി തന്റ്റെ പുരയുടെ ഇറയത്തുനിന്നും പതിയെ മുറ്റത്തേക്കു ഇറങ്ങി നടന്നുക്കൊണ്ട് ജീപ്പിനടുത്തു ചെന്നു.
‘ഇഞ്ഞ് ജീപ്പിലേക്ക് കേറ് ആണ്ടി … നമ്മക് ആ ആടിനെ പോയിടുക്കാം ‘
അബുബക്കർ ആണ്ടിയോട് പറഞ്ഞുകൊണ്ട് ജീപ്പ് രൈസ് ചെയ്തു നിരത്തി …
ആണ്ടി ജീപ്പിന്റ്റെ പിന്നിലെ സീറ്റിൽ കയറിയിരുന്നശേഷം വയക്കുളിലെ മുറുക്കാൻ ചവച്ചത് പുറത്തേക്കുതുപ്പിക്കൊണ്ട് .. ഉച്ചത്തിൽ കാർക്കിച്ചശേഷം പറഞ്ഞു …
‘ഈയെടക്ക് പെറ്റ ആടാ…ആ തള്ളക്കു വേറെ ഗതിയില്ലാത്തതുക്കൊണ്ട് ബിക്കുന്നാ …ഈയ് അറിഞ്ഞുഎന്തെങ്കിലും കൊടുക്കണം’
അബുബക്കർ ഗീയർ ലിവറിൽ വച്ചുകൊണ്ടിരുന്ന തന്റ്റെ ഇടതുകൈ ഉയരത്തി നബീസയുടെപുറത്തുതട്ടിക്കൊണ്ടു പറഞ്ഞു … ‘അതു ഞാന്മക്ക് കൊടുക്കാം …ന്റ്റെ നജീബിനു വേണ്ടിയല്ലേ….’
നബീസ ചിരിച്ചുക്കൊണ്ട് തന്റ്റെ പൊന്നോമനയുടെ നെറുകിൽ ഒരു മുത്തം നല്കി തന്നോടു ചേർത്തണച്ചു .
കാൽനടപോലും ദുസഹമായ ഉരുളൻ കല്ല് നിറഞ്ഞ വീഥിയിലൂടെ ചക്രങ്ങൾ കുഴികളിൽ വീണുംപൊങ്ങിയുംക്കൊണ്ട് വാഹനം മുന്നോട്ടു നീങ്ങി.ആണ്ടി പറഞ്ഞുക്കൊടുത്ത വഴിയിലൂടെ അവർചെന്നത്തിയതു ഓല മേഞ്ഞ ഒരു കൂരയുടെ മുന്നിലാണ്.ജീപ്പിന്റ്റെ ശബ്ദം കേട്ടുകൊണ്ട് കൂരക്കുളിൽ നിന്നുംഒരു വൃദ്ധ കൈകളിൽ ഒരു ആട്ടിൻകുഞ്ഞുമായിപ്പുറത്തു വന്നു.ആണ്ടി ജീപ്പിൽ നിന്നും ഇറങ്ങി വൃദ്ധയുടെഅടുത്തേക്കു നീങ്ങി.അബുബക്കർ ആണ്ടിയെ അനുഗമിച്ചു .ആണ്ടിയെ കണ്ടപ്പോൾ ഗൗരവം നിറഞ്ഞഅവരുടെ മുഖത്തു ഒരു ചെറുചിരി പടർന്നു.കയ്യിൽ എടുതുപിടിച്ച ആട്ടിൻകുട്ടിയെതാഴുത്തുവച്ചുക്കൊണ്ട് അവർ മുറ്റത്തേക്ക് ഇറങ്ങി നിന്നു .
‘ആണ്ടി ..യിഞ്ഞി ആടിനെ കൊണ്ടോവാൻ വന്നതാ ?’
അതെ എന്നാ അർത്ഥത്തിൽ ആണ്ടി തന്റ്റെ തലയാട്ടി
‘കുട്ടിയിള്ള ആടാന്നേ .. അത് കുടിക്കുന്നുണ്ട്… അതോണ്ട് കറവ തോടഗെറ്റില്യ ….
അവർ ധീർഘമായി ഒന്നു നിശ്വസിച്ചുക്കൊണ്ട് പറഞ്ഞു
‘ന്റ്റെ ഗതികേട് കൊണ്ട് വിക്കുന്നതാ … നല്ലോണം നോക്കിക്കോണം ‘.
വൃദ്ധ തന്റ്റെ കൂരക്കപ്പുറമുള്ള ആല ചൂണ്ടിക്കാണിച്ചുക്കൊണ്ട് അവിടെ കെട്ടിയിട്ട ആടിനെഅഴിച്ചുക്കൊണ്ടു പോകാൻ സമ്മതം അരുളി
ആണ്ടി എല്ലാം സമ്മതിച്ചമട്ടിൽ ഒന്നു മൂളിയശേഷം ആടിനെ ആലയിൽ നിന്നും അഴിച്ചു കയറോടുക്കുടെഎടുത്തുക്കൊണ്ടു പോയി ജീപ്പിന്റ്റെ പിന്നിലെ സീറ്റ്കളുടെ നടുവിലായി നിർത്തി .അതിന്റ്റെ കഴുത്തിലെകയറിന്റ്റെ ഒരറ്റം സീടിന്റ്റെ കാലുകളിലൊന്നിൽ കെട്ടിവച്ചു.കൂരയുടെ ഇറയത്തു കേറിനിന്നു ഇതല്ലാംനോക്കിക്കണ്ടുക്കൊണ്ടിരുന്ന ആട്ടിൻക്കുട്ടിയെ എടുത്ത വൃദ്ധ അതിനെ ഒന്നു വാരിപ്പുണർന്നുക്കൊണ്ട് ജീപ്പിനകത്തു അതിന്റ്റെ അമ്മയുടെ അടുക്കൽ കൊണ്ടുനിർത്തി, തുടർന്നു ആലയിൽ ചെന്നു കുറച്ചു പ്ലാവിലച്ചപ്പു എടുത്തുകൊണ്ടുവന്ന് അവറ്റകൾക്ക് ഇട്ടുകൊടുത്തു.അപ്പോഴേക്കും കാശുഎണ്ണിതിട്ടപ്പെടുത്തി ക്കൊണ്ട് അബുബക്കർ അവരുടെ അടുത്തെത്തി.
കിട്ടിയ കാശു ഒന്നെണ്ണിനോക്കുക പോലും ചെയ്യാതെ, ജീപ്പിൽ തന്റ്റെ കണ്മുന്നിൽ നിന്നുംഎന്നെന്നേക്കുമായി മറഞ്ഞുകൊണ്ടിരിക്കുന തള്ളയാടിനെയും അതിന്റ്റെ ഓമന സന്ദാനത്തെയുംനോക്കിനിന്നു.കണ്ണിനുള്ളിൽ നിന്നും ഒരു തുള്ളി കണ്ണീർ ഒഴുകിയെത്തുപോഴേയ്ക്കും ജീപ്പ് അവരുടെകഴ്ച്ചവട്ടത്തിൽ നിന്നും മറഞ്ഞിരുന്നു.അബുബക്കർ നബീസാ ദമ്പതികളുടെ പൊന്നോമന പുത്രൻനജീബിന്റ്റെ ഒന്നാം പിറന്നാളു ദിവസത്തെ ബിരിയാണിക്കു വേണ്ടി അറവുകാരാൻ അന്ദ്രുവിന്റ്റെകത്തിയുടെ മൂർച്ചക്കു മുന്നിൽ തീരാൻ പോകുന്നതാണ് തള്ളയടിന്റ്റെ ആയുസ്സെന്നതു അറിയാതെ പോയആ വൃദ്ധ ,അതിനു കൈവരാൻ പോകുന്ന പുതിയ മെച്ചപ്പെട്ട ജീവിതത്തെയൊർതു ആശ്വസിച്ചുക്കൊണ്ട്തന്റ്റെ കണ്ണുകളടച്ചു ഇറയത്തെ തൂണിൽ തലച്ചാരിയിരുന്നു.
പുൽമേല്ക്കൂരക്കു കീഴേ തറയിൽ മരപലക വിരിച്ച തന്റ്റെ ആലയെന്ന സ്വർഗത്തിൽ നിന്നും ജീപ്പിനുപിൻവശത്തെ തണുത്ത തറയിൽ എത്തിപ്പെട്ട ഈ വിധിക്കുമുന്നിൽ പകച്ചുപോയ തള്ളയാടകട്ടെ അതിനുആവുന്നത്ര ശബ്ദത്തിൽ കരഞ്ഞുകൊണ്ടിരുന്നു.പേടിച്ചരണ്ട ആട്ടിൻകുട്ടി അമ്മയാടിന്റ്റെകാലുകൾക്കുള്ളിലായി അഭയം തേടി.
അപ്രതീക്ഷിതമായി ജീപ്പിന്റ്റെ ചക്രം ഒരു കുഴിയിൽ വീണത്തിന്റ്റെ ആഘാതത്തിൽ പിൻഭാഗത്തുനിന്നിരുന്ന തള്ളയാട് അതിന്റ്റെ കാലിടറി ഒരു ഭാഗത്തെക്കായി മറഞ്ഞുവീണതും ആട്ടിൻകുട്ടി ചാടിവീണുഅതിന്റ്റെ മുല കുടിക്കാൻ തുടങ്ങി.ഈ ബഹളത്തിനിടയിൽ നജീബ് ഉണർന്നു കരഞ്ഞു,നബീസ അവനേതന്റ്റെ മാറോടണച്ചു മുലപ്പാൽ നല്കിക്കൊണ്ടിരുന്നു.ഇരു മാതൃഹൃദയങ്ളും തങ്ങളിൽ നിക്ക്ഷിപ്തമായ കർത്തവ്യം നിർവഹിക്കപ്പെട്ടതിന്റ്റെ സന്തോഷത്തിൽആത്മനിർവൃതിപ്പൂണ്ടു.മാതൃത്വം എന്നാ ഒരേ വികരതിന്റ്റെ രണ്ടു വെത്യസ്ഥ ഭാവഭേതങൾക്കു സാക്ഷ്യവഹിച്ചുക്കൊണ്ട് ആ വാഹനം അബുബക്കർന്റ്റെ വീട് ലക്ഷ്യം വച്ചുക്കൊണ്ട് മുന്നോട് നീങ്ങി.
കുറച്ചു സമയത്തെ യാത്രക്കൊടുവിൽ വാഹനം അബുബക്കർന്റ്റെ പന്തൽ വിരിച്ചു ദീപാലംഗാരം ചെയ്തവീടിനുമുന്നില് വന്നുനിന്നു.ആഹ്ലാത്തിമ്മർപ്പോടുക്കുടിയ ഒരുപാടു മുഖങ്ങൾ അവിടെ അവരെവരവേറ്റു.നജീബിനെ എടുത്തുകൊണ്ട് നബീസ വീട്ടിനകത്തേക്ക് നടന്നുക്കയറി.ജീപ്പിന്റ്റെ പിന്നിലെ വാതിൽതുറന്നു അബുബക്കർ തല്ലയടിന്റ്റെ കെട്ടഴിച്ചു പുറത്തിറക്കി അതിനെയും വലിച്ചുകൊണ്ട് വീടിന്റ്റെപിൻവശത്തേക്കു നടന്നു.ആട്ടിൻകുട്ടി തന്റ്റെ തള്ളയെ മുട്ടിഉരസ്സിക്കൊണ്ട് കൂടെ നടന്നു.അയാൾ അതിനെപിൻഭാഗത്തെ ഒരു മരത്തിൽ കെട്ടിവച്ച ശേഷം അറവുകാരാൻ അന്ദ്രുവിനെ വിളിക്കാനായി പുറത്തേക്കുപോയി.മാറിയ സാഹചര്യങ്ങളോടു പൊരുത്തപ്പെടാൻ ആവാത്തതുക്കൊണ്ടോ മരണം തന്റ്റെസമീപത്തെത്തി യെന്ന തോന്നൽ ഉള്ളിലുള്ളത്കൊണ്ടോ ആ ജന്തു അതിന്റ്റെ കണ്ഠം പോട്ടിക്കീറും വിധംഉച്ചത്തിൽ കരഞ്ഞുകൊണ്ടേയിരുന്നു.
അതാ അന്ദ്രു വന്നു …
മുൻവശത്തു നിന്നും ആരോ വിളിച്ചു പറഞ്ഞു.
അയാളുടെ ആഗമനം മനുഷ്യരേക്കാളും മുന്നേ മൃഗങ്ങൾ തിരിച്ചറിയും.പതിറ്റാണ്ടുകളായി തന്റ്റെകൈകളിലും വസ്ത്രംഗളിലും പറ്റിയിരിക്കുന്ന ചോരക്കറകളുടെ ചൂരുള്ള ഗന്ധമാകാം ഇവറ്റകളുടെ ഈവിചിത്രമായ തിരിച്ചറിവിനു പിന്നിൽ.രോമാവൃതമായ കാലുകൾക്ക് മുകളിലായി ഒരു വീർത്ത ചാക്കുകണക്കുള വയറും,വയരിന്റ്റെ പാതി വലുപ്പത്തിലുള്ള തലയും അതിൽ ചുകന്നു തുടുത്ത കണ്ണുകളും ഉള്ളസാക്ഷാൽ അരവുകാരാൻ അന്ദ്രു അനുദിനം മൂർച്ച കൂടി വരുന്ന ഒരു അറവു കത്തിയുമായി തള്ളയടിന്റ്റെമുന്നിൽ വന്നു നിന്നു.നിമിഷങ്ങൾക്കുളിൽ അയാൾ തള്ളയാടിന്റ്റെ കെട്ടഴിച്ചുക്കൊണ്ട് വീടിന്റ്റെ മാറ്റൊരുമൂലയിലേക്കു നീങ്ങി.അവരെ അനുഗമിക്കാൻ മുതിർന്ന ആട്ടിൻകുട്ടിയെ തള്ളയാടിനെ കെട്ടിയിട്ട അതേമരത്തിൽ ബന്ധിച്ച ശേഷം തന്റ്റെ ജോലി ആരംഭിച്ചു.ഒരേ സ്വരത്തിൽ കരഞ്ഞു കൊണ്ടിരുന്ന ആജന്തുക്കളിൽ തള്ളയാടിന്റ്റെ ശബ്ദം അന്ദൃവിന്റ്റെ കത്തിയുടെ മൂർച്ചയാൽ അതിന്റ്റെ ഉന്നതിയിൽഎത്തിയെങ്കിലും പൊടുന്നനേ അതുനിലച്ചു .
കഴുത്തിൽ കെട്ടിയ അന്ദൃവിന്റ്റെ കയിറിന്റ്റെ പിടിമുറുകുന്നതിനു മുന്നേ തന്നെ ആ ആട്ടിൻകുട്ടി അയാളെഅനുസരണയോടെ പിന്തുടർന്നു.തന്റ്റെ അമ്മയുടെ ചോരവീണു ഉണങ്ങാത്ത മണ്ണിനു മുകളിലൂടെനടന്നുകൊണ്ടു അവർ ഇരുട്ടിൽ മറഞ്ഞു.
0
Your reaction
Share this post on social media