ഒറ്റക്കിരിന്നപ്പോള് ഓര്ത്തു പോയ് ഞാനെന്റെ
ചെറ്റക്കുടിലിലെ ബാല്യകാലം
ചുറ്റുമതിലുകള് ഇല്ലാത്തൊരാ വീട്ടിന്
മുറ്റത്തിരിന്നു കളിച്ച കാലം
കുറ്റിമുല്ലപ്പൂവിന് നറുമണമേറ്റുകൊണ്ട്
നടുമുറ്റത്തോടിക്കളിച്ച കാലം
ഉറ്റവരായുള്ള കൂട്ടരോടൊത്തിട്ടു
ചുറ്റുമിരിന്നു കളിച്ച കാലം
തെറ്റുകളായിരം ചെയ്തിട്ടു പിന്നെയും
പെറ്റമ്മ പൊറുത്തോമനിച്ച കാലം
ഇറ്റിറ്റു വീഴുന്ന കണ്ണുനീര് കാണവെ
ചിറ്റമ്മമാര് വന്നെടുത്തോമനിച്ച കാലം
ഉറ്റുനോക്കുന്നു ഞാനിന്നുമാ കാലം
ഏറ്റം മോദമോടക്കാലമിനിയും വരാനായ്
പറ്റില്ല പറ്റില്ല ഇനിയൊരു നാളുമക്കാലം
മാറ്റം കൂടാതെ വീണ്ടും വരുവാനായ്…..
ചിഞ്ചു തുളസീധരൻ
0
Your reaction
Share this post on social media