Home » സാഹിത്യ വായന » പ്രതിധ്വനി » സൃഷ്ടി 2015 » കഥ » മറവി – ജോഫിൻ വർഗീസ്

മറവി – ജോഫിൻ വർഗീസ്

നേരും പുലര്ന്നു വരുന്നതെയുള്ളു .തലേന്ന് രാത്രിയില് പെയ്ത മഴയില് കുതിര്ന്ന പ്രഭാതം തണുത്തു മരവിച്ചു നിഴല് വീണ ഇരുള് പടര്ന്ന സന്ധ്യ പോലെ തോന്നിച്ചു .അയാള് ഉറക്കും ഉണര്ന്നിട്ട് അര മണിക്കുര് എങ്കിലുമായി കാണും.അയാള് തല ഉയര്ത്തി ഭിത്തിയില് പതിപ്പിച്ചിരിക്കുന്ന ക്ലോക്കിലേക്ക് നോക്കി .രാവെന്നോ പകലെന്നോ അറിയാതെ അത് ടക് -ടക് ശബ്ദത്തോടെ ഇഴയാന് തുടങ്ങിയിട്ട് എത്ര വര്ഷും ആയികാണും.അയാള് ഭീതിയോടെ തന്റെ ഹൃദയത്തിലേക്ക് കൈ അമര്ത്തി.അതും ഒരു ചെറിയ ടക് -ടക് ശബ്ദത്തോടെ തുടിക്കുന്ന നേര്ത്ത കമ്പനും അയാള് അറിഞ്ഞു .ഭദ്രും എല്ലാം ഭദ്രമാണ് ഒരു രാത്രി കൂടി താന് കടന്ന് കൂടിയിരിക്കുന്നു .എത്ര വര്ഷമായി ഇ ഹൃദയും എനിക്ക് വേണ്ടി തുടിക്കുന്നു .അയാള് തന്റെ മാറില് പതുക്കെ തലോടി,അയാളുടെ വിരലുകള് വെള്ളി വീണു തുടങ്ങിയ രോമങ്ങളിലൂടെ സഞ്ചരിച്ചു ,വിശ്വസിക്കാന് കഴിയുന്നില്ല ,കോളേജില് പഠികുമ്പോള് തന്റെ നെഞ്ചിനു മുകളില് ഒരു രോമും പോലും ഉണ്ടായിരുനില്ല.കൂട്ടുകാരുടെ കളിയാക്കലുകള് ഭയന്ന് ഷര്ട്ടിന്റെ മുകളിലെത്തെ കുടുക്ക് പോലും അന്ന് അഴിച്ചിരുന്നില്ല .അതായിരുന്നു ജീവിതം ,എന്തൊക്കെ വികൃതിതരങ്ങള് ആണ് ഞങ്ങള് അന്ന് ഒപ്പിചിരുന്നത് , അവര് ഇതൊക്കെ ഓര്ക്കുണ്ടാകുമോ ?ആരൊക്കെ മറന്നാലും ദേവിക എന്നെ മറന്നു കാണുമോ ? ആദ്യ പ്രണയും ആര്ക്കാണ് മറക്കാന് കഴിയുക.ഇപ്പോഴും കണ്മുന്നില് തെളിയുന്നു അവളുടെ നീണ്ട മൂഖം ,ഒരു ദിവസും ഞാന് ആദ്യമായ് എഴുതിയ പ്രണയലേഖനും അവളുടെ വെളുത്തു മെലിഞ്ഞ കൈകളിലേക്ക് കൊടുത്തപ്പോള് അറിയാതെ അവളുടെ വിരലുകളില് ഒന്നു തൊട്ടപ്പോള് ശരീരത്തിലേക്ക് അലയടിച്ചു കയറിയ എന്തോ ഒന്ന് ,അതിനെയാണോ പ്രണയും എന്ന് വിളിക്കുന്നത് ,പിന്നെ ഓരോ ദിവസവും മിഠായി കൊടുക്കുമ്പോഴും ,ഒരുമിച്ചു ബസില് യാത്ര ചെയുമ്പോഴും അവളറിയാതെ അവളുടെ വിരലുകളെ ഞാന് തഴുകുന്നുണ്ടായിരുന്നു .അവള് അത് അറിഞ്ഞിരുന്നോ? പ്രണയും മിഠായി രൂപത്തില് കൈമാറിയ നാട്ടു വഴികളും ,ടുട്ടോറിയില് മുറികളും അവള് മറന്നു കാണുമോ ?.അയള് തന്റെ വിരലുകളെ ചുണ്ടോട് ചേര്ത്തു വെച്ച് ചുംബിച്ചു.പുതിയതായി കിളിര്ത്തു തുടങ്ങിയ മീശ രോമങ്ങളില് കൂടി വിരലുകള് കടന്നു പോയപ്പോള് ഒരു വശും കോടി അയാള് ചിരിച്ചു .ഒരാഴ്ച മുന്പ് കൃത്യമായ് പറഞ്ഞാല് മുപ്പതാം വിവാഹ വാര്ഷികത്തിന് തലേന്നാള് ആണ് അയാള് തന്റെ മീശ വടിച്ചു കളഞ്ഞത് ,അവള്ക്ക് അത് ഇഷ്ടപെട്ടില്ല “പുഴുങ്ങിയ കിഴങ്ങ് പോലെ ആയി മോന്ത ” എന്ന് അവള് പറഞ്ഞു .ഷണ്ടത്തതിന്റെ മുപ്പതാം വാര്ഷികം ഞാന് ഇങ്ങനാടി ആഘോഷിക്കുന്നത് എന്ന് വിളിച്ചു പറയാന് തോന്നി അയാള്ക്ക് ,പെട്ടെന്ന് തന്നെ പൊന്തി വന്ന നാവ്വ് തണുത്ത് കീഴടങ്ങി കീഴ്താടിയോട് പറ്റിച്ചേര്ന്ന് കിടന്നു .താന്
ഷണ്ടനായിരുന്നോ ,ഒരിക്കലും അല്ല കീഴടങ്ങുലള് ആയിരുന്നു .അവളുടെ വാശിക്ക് മുന്നില് ,കരച്ചിലിനു മുന്നില് ,സ്നേഹത്തിനു മുന്നില് ,കഴിഞ്ഞ മുപ്പത് വര്ഷമായി കീഴടങ്ങികൊണ്ടേയിരിക്കുന്നു .അയാള് ഒന്ന് നെടുവീര്പെട്ടു .ജീവിതം ചിലപ്പോള് എങ്ങനെ ആയിരിക്കും പലതും നഷ്ടപെടുത്തുക ചിലത് നേടുക .

ദേ ,ഇങ്ങോട്ട് വന്നേ

ഭാര്യയുടെ ശബ്ധും അയാളെ ചിന്തകളില് നിന്ന് അടര്ത്തി .

അല്ലെങ്കിലും അവളെ കുറിച്ച് എന്ത് ആലോചിച്ചാലും അവള് തന്നെ വിളിക്കും .ചിലപ്പോള് നിശബ്ദമായ് തന്റെ നെഞ്ചോട് ചേര്ന്നു കിടക്കുമ്പോള് തോന്നും അവള് തന്റെ മനസ് വായിക്കുവാണന്ന് .

“ദേ ,എണ്ണിറ്റു ഇങ്ങോട്ട് വന്ന് ഒന്നേ നോക്കിയേ”

നാശം അയാള് പിറുപിറുത്തു .അയാള് എഴുന്നേറ്റു ജനല് തുറന്നു പുറത്തേക്കു നോക്കി .വീടിന്റെ മുന്വശത്ത് രണ്ടു മൂന്നു പേര് കൂടി നില്ക്കുന്നു .അയാള് വേഗം ചാരി കിടന്ന വാതില് തുറന്ന് പുറത്തേക്കിറങ്ങി അമ്മയുടെ മുറിയിലേക്ക് നടന്നു .അവിടെ വാതില് ചാരി കിടക്കുവായിരുന്നു .അയാള് ശബ്ധും ഉണ്ടാക്കാതെ വാതില് തള്ളി തുറന്ന് അകത്തേക്ക് നോക്കി .

അമ്മ മൂടി പുതച്ചു കിടക്കുകയാണ് .

തലേന്ന് ആസ്തമ കലശല് ആയിരുന്നു.വെളുപ്പനെ ആണ് ഒന്ന് ഉറങ്ങിയത് .വിളിക്കേണ്ട ഉറങ്ങികോട്ടെ .അയാള് വേഗം മറ്റുള്ള മുറികള് പിന്നിട്ട് മുറ്റത്തേക്കിറങ്ങി .അയാളുടെ ഭാര്യ ഗേറ്റിന്റെ കമ്പി അഴികളില് പിടിച്ച് റോഡിലേക്ക് നോക്കി നില്ക് വായിരുന്നു .അയാളെ കണ്ടതും അയാളുടെ അടുത്തേക്ക് നടന്നു വന്നു .

ഒരു വല്യമ്മ ,ഇവിടെങ്ങും മുമ്പ് കണ്ടിട്ടില്ല

അയാള് ആകാംഷയോടെ ഗേറ്റ് തുറന്ന് പുറത്തേക്കിറങ്ങി .അയല്വാസികള് രണ്ടു മൂന്നു പേര് ചുറ്റും കൂടി നില്കുന്നു .അയാള് അവരുടെ അടുത്തേക്ക് നടന്നു .

പ്രായും എഴുപത്തിയഞ്ചിനോടടുത്ത ഒരു സ്ത്രീ റോഡില് കുത്തി ഇരിക്കുകയാണ് .നരച്ച മുടി പുറകിലേക്ക് വെച്ച് കെട്ടിയിരിക്കുന്നു .തവിട്ടു നിറമുള്ള ഒരു കൈലിയും വെള്ള ബ്ലൌസുമാണ് വേഷും അതിന് മുകളില് കൂടി ഒരു കരിമ്പടും ചുറ്റിയിരിക്കുന്നു .അവരുടെ കണ്തടങ്ങള് കറുത്ത് ഇരുന്നുവെങ്കിലും കണ്ണുകള്ക്ക് നല്ല പ്രകാശും ആയിരുന്നു .പല്ലുകളും ചുണ്ടുകളും മുറുക്കാന് കറ പറ്റിച്ചേര്ന്നിരുന്നു.

അവരുടെ അടുത്ത് നിന്ന മണിയന് പിള്ള അയാളെ കണ്ട് ഒന്ന് ചിരിച്ചു .
“നിങ്ങളെ തിരക്കിയാണല്ലോ പിള്ളേ വല്യമ്മ വന്നേക്കുന്നെ,വല്ല പരിചയവും ഉണ്ടോ..ഹാ.ഹാ ”
കൂടെ നിന്നവരും ആ തമാശായില് പങ്ക് ചേര്ന്നു .അയാള് ഒന്ന് ചിരിച്ചതായ് വരുത്തുവാന് ഭാവിച്ചു .
“ആരാ ഗോപി ഇതു ? എവിടെ നിന്ന് വരുന്നു ”
അയാള് ചോദിച്ചു
“അറിയില്ല കൊച്ചേട്ടാ ,ഞാന് രാവിലെ എഴുനേറ്റു വന്നപ്പോള് ഇവര് ഇവിടെ നില്പുണ്ട് ചോദിച്ചപ്പോ മോന്റെ വീട്ടില് പോകണും എന്ന് പറഞ്ഞു ”
ആരാ ഇവരുടെ മോന് ?
അത് അറിയില്ല ,ചോദിച്ചിട്ട് വ്യക്തമായി ഒന്നും പറയുന്നുമില്ല .ഞങ്ങള് കരുതി ഇവിടെ വീടിന് മുന്നില് നിന്നപ്പോ കൊച്ചേട്ടന്റെ ആരെങ്കിലും ആയിരിക്കും എന്ന് ”
അയാള് ഒന്ന് മന്ദഹസിച്ചു .
“ഏയ് അല്ല ..ഞാന് ആദ്യമായിട്ടാണ് ഇവരെ കാണുന്നത് ..വല്യമ്മയ്ക്ക് എവിടെക്കാ പോകേണ്ടത് ?”
അവര് അയാളെ മുഖം ഉയര്ത്തി നോക്കി .അയാള്ക്ക് ആ കണ്ണുകള് എവിടെയോ പരിചയും ഉള്ളത് പോലെ തോന്നി .
എവിടെ നിന്ന വല്യമ്മ വരുന്നേ,നിങ്ങടെ മോന് എവിടെയാ താമസും ?
അവര് അയാളെ നോക്കി ഒന്ന് ചിരിച്ചതല്ലാതെ ഒന്നും പറയാതെ ചുറ്റുപാടും പരതികൊണ്ടിരുന്നു.
“വേഷം കണ്ടിട്ട് വെളുപ്പനെ എവിടെ നിന്നോ ഇറങ്ങിയത് പോലെയുണ്ട് ,കണ്ടില്ലേ കരിമ്പടും ചുറ്റിയേക്കുനത് ..ഇനി ഇപ്പോ ഇത് നമ്മുടെ കാവിന് വടക്കുള്ള പുതിയ വാടക വീട്ടിലെ ഒരു ഇലക്ട്രിഷന് ഉണ്ടല്ലോ ..എന്താ അവന്റെ പേര് ..ആ എന്തെങ്കിലും ആകട്ടെ ഇനി അവന്റെ തള്ള വെല്ലോം ആണോ ”
മണിയന് പിള്ള പറഞ്ഞു നിര്ത്തി .
“ആര് ,നമ്മുടെ സതിയുടെയോ ,എന്തായാലും അല്ല .അവരെ എനിക്ക് നല്ലത് പോലെ അറിയാം ”
ഗോപി അടിവരയിട്ടു പറഞ്ഞു .

“പിന്നെ ഇതൊക്കെ എവിടെ നിന്ന് കുറ്റിയും പറിച്ച് ഇറങ്ങിയേക്കുവ ..എന്തായാലും കൊച്ചേട്ടനും ഗോപിയുമൊക്കെ എവിടെ ഉണ്ടല്ലോ ..ഞാന് പോയിട്ട് ഇപ്പോള് വരാം ,നേരം ഉച്ച ആകാറായി ആ ക്ടാവിന് ഇതുവരെ കാടി കൊടുത്തിട്ടില്ല ,ഇ പിള്ളേരൊക്കെ എവിടെ പൊയ് കിടക്കുവ ഡാ സന്തോഷേ ..”
കൈലി ഒന്ന് അഴിച്ച് മുറുക്കി കുത്തി അയാള് വേഗം വീടിനടുത്തേക്ക് നടന്നകന്നു .

കാഴ്ചക്കാരും വഴിയാത്രക്കാരും അവരെ കടന്നു പോയി .
ആയാളും ഗോപിയും മാത്രമായ് .
“നിനക്കിന്നു പോകേണ്ടേ ?”
“എല്ലാ കൊച്ചേട്ട ..എന്ന് ശനി ആഴ്ച അല്ലേ ”
“ഓ ശനി ആയി അല്ലേ ,ഞാനത് മറന്നു”

അയാള് ആ സ്ത്രീയുടെ മുഖത്തേക്ക് നോക്കി .അവര് തന്നെ കടന്നു പോകുന്ന ഓരോത്തരയുടെയും മുഖത്ത് തന്റെ മകനെ തിരയുന്നുണ്ടായിരുന്നു .അവരെ കടന്നു പോകുന്നവരെ പ്രതീക് ഷയോടെ അവര് നോക്കി കൊണ്ടിരുന്നു .
മകനെ തിരയുന്ന അമ്മ..ഇതു പോലെ ആ മകന് എവിടെയോ വിഷമിച്ച് അമ്മയെ തിരയുന്നുണ്ടാവും ..അതോ അവന് തന്നെ അവരെ ഇവിടെ ഉപേക്ഷിച്ചിട്ടു കടന്നു കളഞ്ഞതായ്രികുമോ .

“മക്കളെ എന്റെ മോനെ നിങ്ങള് അറിയുമോ ..ഞാന് പെരിങ്ങോട്ടു നിന്ന് വരുവാ ..എന്റെ മോന് അഞ്ചല് ആണ് താമസിക്കുന്നത് .മോനെ ഇതു അഞ്ചല് അല്ലേ ?”

അയാള് ക്ക് ആശ്ച്ചര്യും തോന്നി .ഇ പറഞ്ഞ രണ്ട് സ്ഥലങ്ങളും എവിടെ നിന്ന് ഏകദേശം ഇരുപതു കിലോമീറ്റര് അകലെയാണ് .ഇത്രയും ദൂരം രാവിലെ അവര് സഞ്ചരിക്കാന് ഒരു വഴിയും കാണുന്നില്ല .അവരുടെ രൂപത്തില് ഉറക്കചടവോടെ എഴുനേറ്റു വന്നതാണെന്ന് വ്യക്തമാണ് .ഇവിടെ എവിടെയോ ഉള്ള ആരോ ആണ് ഇത് .ഇ സ്ത്രീയുടെ കണ്ണുകള് ആശ്ച്ചര്യമാവിധും തനിക്കു പരിചയും ഉള്ളതാണ് .
അയാള് അവരുടെ അടുത്തേക്ക് കുനിഞ്ഞു നിന്നു .
“വല്യമ്മേ ഇതു അഞ്ചലും പെരിങ്ങോടും ഒന്നും അല്ല ഇതു അമ്പലത്തുംകാല ആണ് .ഇവിടെ ആരെയെങ്കിലും പരിചയും ഉണ്ടോ ”
അവര് ഒന്നും പറഞ്ഞില്ല ,അയാളുടെ മുഖത്തേക് നോക്കി ചിരിച്ചു കൊണ്ടിരുന്നു ..
“കുരിശാകുമോ കൊച്ചേട്ട ,മണിയന് പിള്ള അദ്യമേ മുങ്ങി ,ഇനി അയാളുടെ ബന്ധത്തില് ഉള്ളതാണോ ഇ തള്ള ”
“ദേ നിങ്ങള് ഇങ്ങോട്ട് വന്നേ ”
ഗേറ്റ്നുള്ളില് നിന്ന് അയാളുടെ ഭാര്യ വിളിച്ചു .

“ഗോപി നീ എവിടെ നില്ക്ക്,ഞാനിപ്പോള് വരാം ,അവര് എങ്ങോട്ടും പോകാതെ നോക്കണേ നീ ”
അയാള് ഭാര്യയുടെ അടുത്തേക്ക് നടന്നു .
“ആരാ അവര് ”
“അറിഞ്ഞുടാ :” അയാള് അവരെ നോക്കി പറഞ്ഞു .
“അറിഞ്ഞുടെ ? അറിഞ്ഞുട എന്ന് വെച്ചാല് അവര് ആകാശത്ത് നിന്ന് പൊട്ടി വീണതാണോ ”
അയാള്ക്ക് അതിന് മറുപടി ഉണ്ടായിരുന്നില്ല.ജീവിതത്തില് അവളുടെ മിക്ക ചോദ്യങ്ങള്ക്കും ഉത്തരും തല കുനിച്ചുള്ള മൌനം ആയിരുന്നു .
“സത്യമാണ് ഞാന് പറഞ്ഞത് ,അവര് ആരാണെന്ന് എനികറിയില്ല ,അവരുടെ ഓര്മ നഷടപെട്ടിട്ടുണ്ട് ,അവരുടെ മോനെ തിരക്കി വന്നതാണ് ,ഇവിടെ എവിടെയോ ആണ് അവരുടെ വീട് ,ഒന്നും തിരിച്ചറിയാനകാത്ത വിധം അവരുടെ ഓര്മ നശിച്ചിട്ടുണ്ട് ,ഒരു പക്ഷെ ഇവര്ക്ക് അല്ഷിമേഴ്സ് ആയിരിക്കാം ”
അയാള് തപ്പി തടഞ്ഞു
“എന്ത് ഷിമേഴ്സ് ആണെങ്കിലും നിങ്ങള് ഇനി അങ്ങോട്ട് പോകേണ്ട ,വയ്യാ വേലിയൊന്നും എടുത്ത് തലയില വെക്കേണ്ട ,ഉള്ള ഒരെണ്ണ തിനെ തന്നെ നോക്കി മനുഷ്യന്റെ നടുവ് ഒടിഞ്ഞിരിക്കുവ ..പോരാഞ്ഞിട്ട് എങ്ങനെ ഓരോ വയ്യാ വേലിയും ”
അവര് ശാസന രൂപത്തില് അയാളെ നോക്കി .
തന്റെ അമ്മയെ കുറിച്ചാണ് അവര് പറഞ്ഞെതെന്ന് അയാള്ക്ക് മനസിലായി .അയാള് ഒന്നും മിണ്ടാതെ ഭാര്യുടെ മുഖത്ത് നോക്കാതെ ഗേറ്റ് കടന്ന് റോഡിലേക്കിറങ്ങി.

വഴിയില് തിരക്ക് കൂടിയിരുന്നു .അതുവഴി കടന്നു പോയവരോടെല്ലം അയാള് വല്യമ്മേകുറിച്ച് ചോദിച്ചു കൊണ്ടിരുന്നു .പക്ഷെ ആര്ക്കും അവരെ പരിചയും ഇല്ലായിരുന്നു .മഴ ചെറുതായി പൊടിക്കാന് തുടങ്ങി.പ്രായത്തിന്റെ തിരിച്ചെണ്ണലില് തന്റെ അമ്മയെ തിരക്കുന്ന കുട്ടിയെ പോലെ അവര് ആ ചാറ്റല് മഴയില് നിന്നു .
മഴയുടെ കനം ചെറുതായി കൂടാന് തുടങ്ങി .
“കൊച്ചേട്ടാ മഴ ഉറക്കുവാണല്ലോ ,ഇനി എന്ത് ചെയ്യും ”
ഗോപി സംശയത്തോടെ അവരെ നോക്കി പറഞ്ഞു .
“വല്യമ്മ മഴ നനയാതെ വീടിന്റെ ഇറയത്തോട്ട് കേറി നിന്നാട്ടെ ”
അത് പറഞ്ഞിട്ട് അയാള് യാചന രൂപത്തില് ഭാര്യയെ നോക്കി .
അവര് കൈയില് ഇരുന്ന ചൂല് എടുത്ത് നിലത്തേക്കെറിഞ്ഞു വീടിനകത്തേക്ക് കയറി പോയി.
അയാള് അവരുടെ കൈ പിടിച്ചു ഗേറ്റ് കടത്തി അടുക്കള വാതിലിനോട് ചേര്ന്നുള്ള പുറത്തേക്കുള്ള സിമിന്റ് ഇട്ട പടിയില് ഇരുത്തി.
“ഗോപി ഇവിടെ ആര്ക്കും ഇവരെ പരിചയും ഉണ്ടെന്ന് തോന്നുന്നില്ല ,നീ ഒരു കാര്യും ചെയ്യ് ,റോഡില് പോയി മെമ്പറുടെ അടുത്ത് ഇങ്ങോട്ട് വരന് പറ,ഷീറ്റു കട അങ്ങേരു ഇപ്പോ തുറന്നു കാണും ”
ശരി കൊച്ചേട്ട ഞാന് പോയി നോക്കിട്ടു വരാം.
ഗോപി റോഡിലേക്ക് ഓടി,
ഇ സ്ത്രീയെ തനിക്ക് പരിചയും ഉണ്ട് പക്ഷെ ഓര്ത്തെടുക്കാന് കഴിയുന്നില്ല .ചിലപ്പോള് തന്റെ ഓഫിസില് വന്നിട്ടുണ്ടാകുമോ, ഇ സ്ത്രീയുടെ കുറച്ചു കൂടി ചെറുപ്പത്തില് ആയിരിക്കും താന് കണ്ടിരിക്കുന്നത് അല്ലെങ്കില് തന്റെ സുഹ്രുത്തുക്കളുടെ വീട്ടില് വെച്ച് ,ഒരു ചെറിയ മന്ദസ്മിതം മുഖത്ത് ഒളിപിച്ചു വെച്ച ഇവരെ എനിക്ക് നന്നായി അറിയാം .ഓര്മകളുടെ കണ്ണികള് പോട്ടിപോയിരിക്കുന്നു.

“വല്യമ്മക്ക് വിഷക്കുന്നുണ്ടോ ?”
റോഡിലേക്ക് നോക്കി ഇരിക്കുകയായിരുന്ന അവര് തല ഉയര്ത്തി നോക്കി ചിരിച്ചു .മുറുക്കാന് കറ പറ്റിയ പല്ലുകള് അയാളെ നോക്കി മന്ദഹസിച്ചു.
“മോനെ കണ്ടില്ല അവന്റെ കൂടെ ഇരുന്നാ എന്നും കഴിക്കുന്നെ ”
“മോന് ഇപ്പോള് വരും,തിരക്കാന് ആളെ വിട്ടിടുണ്ട് .എടിയെ കാപ്പി വല്ലതും ആയോ ? ”
അയാള് അടുക്കളയുടെ ഇരുട്ടിലേക്ക് നീട്ടി വിളിച്ചു ചോദിച്ചു .
“കാപ്പി മാത്രമല്ല ഊണും കൂടി കാലമായിട്ടുണ്ട് ,ഇങ്ങോട്ട് കയറി ഇരിക്കാന് പറ ”
അവരുടെ ദേഷ്യത്തിന് സ്വരും കൂടി .
അയാള് അകത്തേക്ക് കയറി ചെന്നു .അവര് ദോശ തിരിച്ചും മറിച്ചും വേഗത്തിലിട്ടു അയാളോടുള്ള അനിഷ്ടും പ്രകടിപിച്ചു കൊണ്ടിരുന്നു.
അത് ശ്രധികാതെ അയാള് ദോശ പാത്രതിലുനിന്നു ചെറു ചൂടുള്ള ഒരു ദോശ എടുത്തു .ഒരു വെള്ള ടപ്പിയില് നിന്ന് കുറച്ചു പഞ്ചസാര ദോശക്കു മുകളിലേക്ക് തൂകി .

“ദാ ഇ ദോശ കഴിക്ക് .കുറച്ചു പഞ്ചാര ഇട്ടിട്ടുണ്ട് ”
ആ പാത്രും അയാള് ആ വൃദ്ധക്ക് നേരെ നീട്ടി .അവര് അത് കൈനീട്ടി വേടിച്ചു .
“മോന് ഇപ്പോള് വരുമായിരിക്കും അല്ലേ ”
“അതെ ഇപ്പോള് വരും അമ്മ കഴിക്ക് ”
അവര് ദോശയില് നിന്ന് ഒരു കഷ്ണും എടുത്ത് പഞ്ചസാരയില് മുക്കി ചുണ്ടിനോട് അടുപിച്ചു .
പഞ്ചസാര തരികള് ചുണ്ടില് നനഞ്ഞപ്പോള് പതുക്കെ ആ കൈ പിന്വലിച്ചു .തിരിഞ്ഞ് റോഡിലേക്ക് നോക്കി .

“അവന് ഭയങ്കര ഇഷ്ടമായിരുന്നു ചൂട് ദോശയും പഞ്ചാരയും ,ഞാന് ദോശ ചുടുമ്പോള് പാതകത്തിന്റെ പുറത്ത് വന്ന് അവന് ഇരിക്കും ,ആദ്യത്തെ ദോശ ഞാന് തന്നെ എടുത്ത് പഞ്ചാരയില് മുക്കി അവന് വായില് വെച്ച് കൊടുക്കും,എന്റെ കുഞ്ഞ് ഇപ്പോള് എന്നെ കാണാതെ ….. ”
അവര് കൈയില് ഇരുന്ന പഞ്ചസാരയില് പൊതിഞ്ഞ ആ ദോശകഷ്ണും അയാള്ക്ക് നേരെ നീട്ടി .ഒരു നിമിഷം മടിച്ചിട്ട് അയാള് അത് കൈ നീട്ടി വേടിച്ചു വായിലേക്ക് അടുപ്പിച്ചു .

“നിങ്ങള് ഷുഗറും പിടിച്ചു പഞ്ചസാര അങ്ങ് കഴിക്ക് .ആരാ എന്താന്ന് അറിയാതെ ,നിങ്ങളെന്താ മനുഷാ ഇങ്ങനായി പോയത് ”
അടുക്കളക്കുള്ളിലുനിന്ന് അയാളുടെ ഭാര്യുടെ ശബ്ധും മുഴങ്ങി.
അയാളുടെ കൈയില് നിന്ന് ആ ദോശ കഷ്ണും ഇളകി താഴെ വീണു .പഞ്ചസാര തരികള് വേര്പെട്ടു അത് താഴെ ചിതറി കിടന്നു .
അയാള് നിരാശയോടെ അതിലേക്ക് നോക്കി .
സ്നേഹത്തിന്റെ അധികാരത്തിന്റെ ചങ്ങലകളാല് പൂട്ടപെട്ട മനുഷ്യന്
.അതിനിടയില് തന്നെ ദോശക്ക് അവകാശികള് എത്തിയിരിക്കുന്നു .പഞ്ചാരക്ക് ഉറുമ്പുകള് വരി വരിയായി വന്ന് തുടങ്ങി ദോശ കഷ്ണണത്തിനായി പതിവായി വരുന്ന ഒറ്റകാലന് കാക്ക വട്ടമിടാന് തുടങ്ങി.അടുത്ത ജന്മും എനിക്ക് ഇ ഒറ്റക്കാലന് കാക്ക ആയാല് മതി.പറന്ന് ചിലച്ച് ചങ്ങലകളുടെ മുറുക്കമില്ലാതെ പറന്നു നടക്കണും .

മഴയ്ക്ക് ശക്തി കൂടി .മഴത്തുള്ളികളേക്കാള് ഉയര്ന്നു ചാടിയ മണല്ത്തരികള് അവരുടെ കാലില് ഇറുകി പിടിചു.
“വല്യമ്മ അകത്തോട്ടു കയറി ഇരുന്നാട്ടെ ,മഴ നനയാതെ ”
അയാള് പറഞ്ഞു.
അവര് അടുക്കളയുടെ ഇരുട്ടിലേക്ക് കയറി ഇരുന്നു .ചുറ്റുമുള്ള ഇരുട്ട് ഒരു മൂടാപ്പ് പോലെ അവരെ പൊതിഞ്ഞിരിക്കുന്ന കരിമ്പടത്തിന് ചുറ്റും ചൂഴ്ന്നു നിന്നു.അടുപ്പില് നിന്ന് ഉയിര് തേടുന്ന അഗ്നികണങ്ങള് അവരുടെ മുഖത്തെ മാത്രും വെളിച്ചത്തിലേക്കുയര്തി.വെളുത്ത് നരച്ച് തുടങ്ങിയ കണ്കളില് നിന്ന് രണ്ട് വെള്ളത്തുള്ളികള് താഴേക്ക് ഉരുണ്ടിറങ്ങി.

“ഞാന് ആ തെങ്ങ് വെട്ടാന് സമ്മതിച്ചിരുനെങ്കില് എന്റെ മോന് എന്നോട് പിണങ്ങില്ലായിരുന്നു..അല്ലേ ?”
“ഏത് തെങ്ങ് ”
അവര് എല്ലാം ഓര്ത്ത് എടുക്കുന്ന പോലെ അയാള്ക്ക് തോന്നി.
“അവന്റെ ചെറുപ്പത്തില് തന്നെ മോന്റെ അച്ഛന് ഞങ്ങളെ വിട്ട് പോയി…അദേഹത്തിന്റെ അസ്ഥി തറയോടു ചേര്ന്നു തന്നെ ഞാന് നട്ട തെങ്ങായിരുന്നു അത് .അദേഹത്തിന്റെ മരണ ശേഷം എന്റെ ജീവിതത്തിന്റെ ഒരു ഭാഗം ആയിരുന്നു അത് ..മറ്റൊരു രീതിയില് അദേഹം ആയിരുന്നു…. അതിനെ ആണ് അവന്റെ കാറില് ഓല വീഴും എന്ന് പറഞ്ഞ് വെട്ടി മാറ്റണും എന്ന് പറഞ്ഞത് ”
അവരുടെ സ്വരം ഉയര്ന്നു താണ് ഒരു വിതുമ്പലിന് വഴി മാറി .

“എനിക്ക് കഴിയില്ലായിരുന്നു ,അതിന്റെ ചുവട് വെച്ച് മുറിക്കണും എന്ന് പറഞ്ഞപ്പോള് എങ്ങനെ സഹിക്കും മക്കളെ ഞാന്..എന്റെ എല്ലാം ഞാന് എന്റെ മോന് നല്കി ,വീടും പറമ്പും എല്ലാം ,എനിക്കൊന്നും വേണ്ട ,എല്ലാം അവന് എടുത്തോട്ടെ ആ അസ്ഥി തറയും തെങ്ങും ഒഴിച്ച് ..അതെ ഞാന് പറഞ്ഞുള്ളൂ ,പക്ഷെ അതിന്റെ കടക്കല് അവന് കത്തി വെച്ചപ്പോള് ..എല്ലാം തീര്ന്നു .ഒരു വലിയ ഞെരക്കത്തോടെ വീണ തെങ്ങില് നിന്ന് പൂക്കുലകള് ചിതറിയ കാഴ്ച എനിക്ക് താങ്ങവുന്നതിനും അപ്പുറും ആയിരുന്നു മോനെ ”

അവരുടെ വിതുമ്പലില് വാക്കുകള് മുറിഞ്ഞു പോയി .
അയാള് ഒന്നും മിണ്ടാതെ എല്ലാം കേട്ടിരുന്നു .

“അന്ന് ഞാന് അവിടെ നിന്ന് ഇറങ്ങി ..പക്ഷെ എനിക്കിപ്പോള് അവനെ കാണണും .അമ്മയെ കാണാതെ അവന് ഒരുപാട് വിഷമിക്കുന്നുണ്ടാകും ,എന്നെ ഒന്നേ കൊണ്ട് പോകുമോ അവന്റെ അടുത്ത് ..എനിക്ക് അവന്റെ മടിയില് കിടന്നു മരിച്ചാല് മതി ”
അവര് കരച്ചിലടക്കാന് പാടുപെട്ടു .
കൊച്ചേട്ട…
ആ വിളിയില് അവരുടെ സംസാരും മുറിഞ്ഞു .ഗോപി തിരിച്ചെത്തിയിരിക്കുന്നു.അയാള് അവന്റെ അടുത്ത് ചെന്നു .
എന്തായി ഗോപി മെമ്പറെ കണ്ടോ ?
കണ്ടു അയാള് പോലിസിനെ വിളിച്ചു പറഞ്ഞു ..അവര് ഇപ്പോള് വരും ,ഇവിടെ വിളകുടിയില് അനാഥരെ താമസിപ്പികുന്ന ഒരു സ്ഥലും ഉണ്ട് ,അവിടെ കൊണ്ട് ചെന്നാക്കാം എന്നാ മെമ്പര് പറഞ്ഞത് ”
അപ്പോഴേക്കും ആ വൃദ്ധ മുറ്റതേക്ക് ഇറങ്ങി വന്നു .

“എന്റെ മോനെ കണ്ടോ ..അവന് എപ്പോള് വരും ”
അവരുടെ ചോദ്യത്തിന് മുന്നില് അയാള്ക്ക് ഉത്തരമില്ലായിരുന്നു.
“മോനെ കണ്ടില്ല ,പോലീസുകാരെ വരും അവര് കണ്ടു പിടിച്ചു തരാന്ന പറഞ്ഞേക്കുന്നെ.തത്കാലും അവരുടെ കൂടെ വല്യമ്മ പോകണും ”
എന്റെ കുഞ്ഞേ ,എന്നെ പോലീസുകാരുടെ കൂടെ വിടല്ലേ ,എന്റെ മോന് വരുന്നത് വരെ ഞാന് ഇ വരാന്തായില് കഴിഞ്ഞോളാം .എന്നാലും അവരുടെ കൂടെ വിടല്ലേ മോനെ…”
അവരുടെ കണ്ണ് നിറഞ്ഞു തുളുമ്പി .
അയാള് ധര്മസങ്കടത്തില് ആയി .
“ദേ നിങ്ങള് ഇങ്ങോട്ട് വന്നേ ”
അകത്ത് നിന്ന് ഭാര്യയുടെ വിളികേട്ടു അയാള് വീടിനുള്ളിലേക്ക് കയറിപോയി.
“ദേ എങ്ങാണ്ടുന്നോ വന്ന ഒരു സ്ത്രീ ,അവര്ക്കാണെങ്കില് ഓര്മയും ഇല്ല,നിങ്ങള് ഇത് എന്ത് ഭാവിച്ചാ ഇവിടെ പിടിച്ചു നിരത്തുന്നത് .ജയിലേക്കൊന്നും അല്ലല്ലോ പള്ളിവക വൃദ്ധസദനതിലെക്കല്ലേ കൊണ്ട് പോകുന്നത് ,ഇനി നിങ്ങളായിട്ടു ഇതില് ഇടപെടെണ്ടാ.പോലീസ് എത്തി കഴിഞ്ഞാല് അവര് നോക്കിക്കോളും കാര്യങ്ങള് .കേട്ടല്ലോ …”
“ങ്ഹും ” അയാള് തലകുനിച്ചു മൂളികേട്ടു.
പോലീസ് ജീപ്പ് ഒരു ഇരമ്പലോടെ വീടിന് വെളിയില് വന്നു നിന്നു .
അയാള് മുറ്റത്തേക്കിറങ്ങി തലയില് കൈവെച്ച് ഇരിക്കുകയായിരുന്ന വൃദ്ധയെ എഴുനേല്പ്പിക്കാന് ശ്രമിച്ചു.
“വല്യമ്മ എഴുനേല്ക്ക്’..ദാ അവര് വിളിക്കുന്നു ..വല്യമ്മ ഇങ്ങനെ വിഷമിക്കേണ്ട കാര്യമൊന്നും ഇല്ല ,മോന് അമ്മയെ തിരക്കി അവിടെ വരും ”
അയാള് അവരെ ആശ്വസിപ്പിച്ചു .
“ഇല്ല അവന് വരില്ല ,ഞാന് വീട് വിട്ടിറങ്ങിയപ്പോള് തിരകാത്ത അവന് ,അമ്മ അനാഥമന്ദിരത്തില് ഉണ്ടന്നറിഞ്ഞാല് വരുമോ ? അവന്റെ ബാധ്യത അത്രയും തീര്ന്നല്ലോ ”
അവര് ആരോടെന്നില്ലാതെ പരാതി പറഞ്ഞു .
“എന്റെ മോനേ എന്നെങ്കിലും കാണുവാണെങ്കില് പറയണം അമ്മക്ക് ഒരു ദേഷ്യവുമില്ലന്നു ,എന്റെ കൈയില് കിടന്ന രണ്ട് വളകള് മെത്തയുടെ അടിയില് വെച്ചിട്ടുണ്ടെന്ന് പറയണും ..അവന് സുഖായിട്ട് ഇരുന്നാല് മതി എനിക്ക് ”
അവര് നിസഹായാതോടെ അയാളെ നോക്കി .
അയാള് അവരുടെ കണ്ണില് നിന്നും നോട്ടും വലിച്ചു കളഞ്ഞു .
അവര് പതുക്കെ നടന്നു മുറ്റവും ഗേറ്റും കടന്നു ജീപ്പിനരികിലെത്തി.ജീപ്പിന്റെ ഉയര്ന്ന പടികെട്ടുകള് അയാള് അവരെ പിടിച്ച് കയറ്റി .
അവര് പിന്നെ ഒന്നും സംസാരിച്ചില്ല ,
അവര് അയാളുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ നോക്കി നിന്നു.ജീപ്പ് പതുക്കെ നീങ്ങാന് തുടങ്ങി.അയാള് അവരുടെ മുഖത്ത് തന്നെ നോക്കി നിന്നു .ആ കണ്ണുകളില് ഒരു കണ്ണ് നീര് തുള്ളി പൊടിച്ചുനിന്നു അതിന്റെ ആഴും ഒരു കടലിനോളും ആയിരുന്നു.ആ ജീപ്പ് ചെമ്മണ്പാതയെ കുലുക്കി വിറപ്പിച്ചു മുന്നോട്ടു നീങ്ങി . അയാള് നിര്നിമിഷനായ് അവിടെ നിന്നു .ആ സ്ത്രീ അപ്പോഴും അയാളുടെ മുഖത്ത് തന്നെ നോക്കി ഇരുന്നു .ജീപ്പിന്റെ ഹുങ്കാരത്തോടോപ്പും ഉയര്ന്നുപൊങ്ങിയ ചെമ്മണ്കണികകളില് അവര് അലിഞ്ഞ് ഇല്ലാതായി ..

മഴ വീണ്ടും പെയ്യാന് .തുടങ്ങി അയാള് തിരിച്ചു നടന്നു ഗേറ്റില് പിടിച്ചു കുറച്ചു നേരും മുറ്റത്തേക്ക് നോക്കി നിന്നു .കണ്ണ് നിറഞ്ഞു തുളമ്പിയിരുന്നുവെങ്കിലും കാഴ്ചകള് വ്യക്തമായിരുന്നു .ചിന്നി ചിതറിയ തെങ്ങിന് പൂക്കുലകള് മുറ്റമാകെ നിറഞ്ഞിരുന്നു .ഇളകി മറിഞ്ഞ തെങ്ങിന്റെ ചുവട് കോടലിയുടെ താഡനം ഏറ്റു വിറകു കെട്ടുകളായി മതിലിന്റെ ഓരം ചേര്ന്നിരുന്നു.തളിര്ത്തു വന്ന കുരുത്തോലകള് വാടി കരിഞ്ഞിരുന്നു.തെങ്ങ് വീണ് അസ്ഥിതറ പൊട്ടി കീറി പോയിരിക്കുന്നു .ഇ ലോകും മുഴുവന് തനിക്ക് ചുറ്റും കറങ്ങുന്നതായി അയാള്ക്ക് തോന്നി .

അയാള് “അമ്മേ ” എന്ന് വിളിച്ചലറികൊണ്ട് അകത്തേക്ക് ഓടി ,അടുക്കളയും ,ഹാളും കഴിഞ്ഞ് അമ്മയുടെ മുറിയിലെ ചാരി ഇട്ടിരുന്ന വാതില് തള്ളി തുറന്ന് അകത്തേക്ക് ഓടി കയറി .ആ മുറി ശൂന്യും ആയിരുന്നു .അയാള് വേഗം പുറത്തേക്കിറങ്ങി മുറ്റവും ഗേറ്റും കടന്ന് ചെമ്മണ്ണ് പുതച്ച റോഡിലേക്കിറങ്ങി,”അമ്മേ” എന്ന് വിളിച്ചു ആ ജീപ്പിന്റെ പിറകെ തകര്ത്തു പെയ്യുന്ന മഴ വക വെക്കാതെ ഓടാന് തുടങ്ങി.ഓര്മയുടെ അവസാനത്തെ കണിക വേര്പെടും മുന്പ് അയാള്ക്ക് അവരെ കണ്ടേത്തെണമായിരുന്നു.ജീപ്പിന്റെ ഇരമ്പല് മാത്രമായിരുന്നു അയാളുടെ കാതില് ,കണ്ണുകളില് അമ്മയുടെ നിറഞ്ഞ കണ്ണുകളും .

0

About admin

Your reaction

NICE
SAD
FUNNY
OMG
WTF
WOW

Share this post on social media

Leave a Reply



OR


Note: Your password will be generated automatically and sent to your email address.

Forgot Your Password?

Enter your email address and we'll send you a link you can use to pick a new password.

Close
copyright Ezhthupura