Home » സാഹിത്യ വായന » പ്രതിധ്വനി » സൃഷ്ടി 2015 » കഥ » മാട്രിമോണി – പ്രജീഷ് ബാലഗോപാലൻ

മാട്രിമോണി – പ്രജീഷ് ബാലഗോപാലൻ

അന്നൊരു ഞാറാഴ്ച ആയിരുന്നു…ഫോണ് റിംഗ് ചെയ്യുന്ന ശബ്ദം കേട്ടാണ് അവൻ ഉറക്കം ഉണര്ന്നത്. കൂട്ടുകാരൻ ആണ്….മാറ്റിനിക്കു ടിക്കറ്റ് എടുത്തിട്ടുണ്ടെന്ന് പറയാൻ വിളിച്ചതാണ്… ഇതൊക്കെ ഇത്ര രാവിലെ വിളിച്ചു പറയണോ…? ഉറക്കം നഷ്ടപ്പെട്ടതിന്റെ ദേഷ്യം ആയിരുന്നു അവന്..താൻ എത്തിക്കൊള്ളാം എന്ന് മാത്രം പറഞ്ഞു അവൻ ഫോണ് കട്ട് ചെയ്തു..
ക്ലോക്കിൽ സമയം 10 മണി..ഇനിയിപ്പോ വീണ്ടും കിടന്നാലും ആ ഒരു ഫ്ലോ കിട്ടത്തില്ല..എന്തൊക്കെയോ മധുര സ്വപ്നങ്ങൾ ഒക്കെ കണ്ടു കിടക്കുമ്പോഴാണ് കൂട്ടുകാരന്റെയ് ഒടുക്കലത്തെ ഫോണ്..കൂട്ടുകാരനെ മനസ്സില് തെറി പറഞ്ഞു കൊണ്ട് അവൻ കട്ടിലിൽ നിന്നും എഴുന്നേറ്റു..

എഴുന്നേറ്റു കഴിഞ്ഞാൽ ചായയുടെ കൂടെ പത്ര വായന പതിവുള്ളതാണ്… സ്പോര്ട്സ് വാര്ത്തകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തുമ്പോഴാണ് അടുക്കളയിൽ നിന്നും പരിചയമില്ലാത്ത ചില ശബ്ദങ്ങൾ കേൾക്കുന്നത്..അവിടേക്ക് നോക്കിയപ്പോ മനസ്സിലായി.. കുറച്ചു ബന്ധുക്കള് രാവിലെ തന്നെ എത്തിയിട്ടുണ്ട്..അതിലെ സ്ത്രീജനങ്ങളാണ് അടുക്കളയിൽ നിന്നും കത്തി വെക്കുന്നത്..

അകത്തെ സംസാരം അവനു കേൾക്കാമെങ്കിലും അത് ശ്രദ്ധിക്കാത്ത ഭാവത്തിൽ പത്രത്തിലൂടെ കണ്ണോടിച്ചു കൊണ്ടിരുന്നു.. അപ്പോഴതാ കൂട്ടത്തിലെ പ്രായം ചെന്ന ഒരു വല്യമ്മ ചോദിക്കുന്നു..”ഇവൻ ഇപ്പോഴാണോ എഴുന്നെല്ക്കുന്നത്? ഇവന് വയസ്സ് എത്രയായി? കല്യാണം ഒക്കെ നോക്കുന്നുണ്ടോ? ഒരു പെണ്ണ് വീട്ടിൽ വന്നു കേറിയാലെ ഇവന് ഒരു അടുക്കും ചിട്ടയുമൊക്കെയ് വരുള്ളൂ ”
തനിക്കു കല്യാണം ആലോചിക്കാൻ വേണ്ടി ആണോ ഇവര് വണ്ടിയും പിടിച്ചു ഇത് വരെ വന്നതെന്ന് തിരിച്ചു ചോദിക്കണം എന്നുണ്ടായിരുന്നു …എങ്കിലും അവരുടെ പ്രായത്തിനെ കരുതി മിണ്ടാതെ ഇരുന്നു.. കൂടുതൽ പ്രശ്നം ഉണ്ടാകാതിരിക്കാൻ വേണ്ടി പുറത്തു പോകണമെന്ന് പറഞ്ഞു അവൻ വണ്ടിയുമെടുത്ത് ഇറങ്ങി.
അതെപ്പോഴും അങ്ങനാ.. ബന്ധുക്കള് ആരേലും വരുവാണെങ്കിൽ അവൻ സ്കൂട്ട് ആവും…അപ്പൊ പിന്നേ ഇതേ പോലത്തെ ചോദ്യങ്ങൾ ഒന്നും കേൾക്കണ്ടല്ലോ …

തിരിച്ചു വന്നപ്പോൾ ഉച്ചയായി…ബന്ധുക്കൾ ഒക്കെ പോയിരിക്കുന്നു… വീട്ടുകാരുടെ മുഖം കണ്ടപ്പോ മനസ്സിലായി എന്തൊക്കെയോ തീരുമാനിച്ചു ഉറപ്പിച്ച മട്ടാണ്..അവനതു ശ്രദ്ധിക്കാതെ അവന്റെ മുറിയിലേക്ക് നടന്നു…അപ്പോഴതാ വരുന്നു അച്ഛന്റെ ഡയലോഗ്..”എന്താ നിന്റെ ഉദ്ദേശ്യം? കല്യാണം ഒന്നും വേണ്ടാന്നാണോ? .. കൂടെ പഠിച്ചവരുടെ ഒക്കെ കല്യാണം കഴിഞ്ഞു പിള്ളേരായി..ആ പിള്ളേര് സ്കൂളിലും പോയി തുടങ്ങി.. നീ മാത്രം ഇങ്ങനെ കമ്പും പിടിച്ചു കളിച്ചു നടക്കുന്നു..അല്ലാത്തപ്പോ ഫേസ് ബുക്കിലും വേറെ ബുക്കിലും ഒക്കെ കേറി ഇരിക്കുന്നു…..ഇനി ഇങ്ങനെ നടന്നാൽ പറ്റില്ല..ഞങ്ങള് കാര്യങ്ങളുമായി മുന്നോട് പോകാൻ പോവാണ്..”അവൻ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി..

കുറച്ചു ദിവസങ്ങൾ മുൻപ് തന്നെ കല്യാണ വിഷയം വീട്ടുകാര് എടുത്തിട്ടതാനെങ്കിലും അന്നൊക്കെ ഓരോ കാരണങ്ങൾ പറഞ്ഞു ഒഴിവാക്കി… ഇന്നിപ്പോ ബന്ധുക്കളുടെ വരവോടെ വീട്ടുകാര് രണ്ടും കല്പ്പിച്ച മട്ടാണ്.

അവന്റെ മനസ്സിലൂടെ പലവിധ ചിന്തകള് കടന്നു പോയി,, ഇപ്പോഴേ കല്യാണം കഴിച്ചു ഉള്ള സ്വാതന്ത്ര്യം ഒക്കെ കളയണോ? കൂടെ പഠിച്ചവർ കല്യാണം കഴിച്ചതും പിള്ളേര് സ്കൂളിൽ പോകുന്നതും തന്റെ കുറ്റമാണോ?
ഇന്നത്തെ കാലത്ത് ആരാ ഫേസ്ബൂകിൽ ഇല്ലാതത്..പണ്ടത്തെ പിള്ളേര് വീഡിയോ ഗയിമും മറ്റും ഒക്കെ കളിച്ചു നടന്നപ്പോ ഇന്നത്തെ പിള്ളേര് ഫേസ്ബൂകിലും ട്വിറ്റെറിലും ഒക്കെ സമയം കളയുന്നു..അതൊരു വലിയ കുറ്റമാണോ?…

ചിന്തകള് ഇങ്ങനെ പല വഴികളിലൂടെ കടന്നു പോയി..ഒടുവിൽ അവൻ തീരുമാനിച്ചു…വീട്ടുകാര്ക്ക് വേണ്ടി ഒന്ന് നന്നാവാം….പകുതി മനസ്സോടെ ആണെങ്കിലും കല്യാണത്തിന് സമ്മതം മൂളി ..

അവന്റെ സമ്മതം കിട്ടിയതോട് കൂടി കാര്യങ്ങലൊക്കെയ് ദ്രുതഗതിയിലായി..വീട്ടുകാർ അവനു വേണ്ടി മാട്രിമോണി അക്കൗണ്ട് തുടങ്ങി.. അവന്റെ ഫോണിൽ മാട്രിമോണി ആപ് ഇൻസ്റ്റോൾ ചെയ്യിച്ചു..ആദ്യമൊക്കെ വലിയ താല്പര്യം തോന്നിയില്ലെങ്കിലും പിന്നീടു അവനു മനസ്സിലായി ഈ ആപ് ഒരു സംഭവം തന്നെയാണെന്ന്..എന്ത് മാത്രം പ്രൊഫൈലുകൾ ആണ് സ്വന്തം വിരൽതുമ്പിൽ. അതും എല്ലാ വിവരങ്ങള്ലോടും കൂടി …അവൻ ചിന്തിച്ചു…ഇത് മറ്റൊരു ഫേസ്ബൂക് ആണോ..? അതോ അതുക്കും മേലെ? അവനിൽ ഫേസ്ബൂകിനു ഉണ്ടായിരുന്ന സ്വാധീനം കയ്യടക്കുവാൻ മാട്രിമോണിക്കു അധിക സമയം വേണ്ടി വന്നില്ല..

ദിവസങ്ങളും മാസങ്ങളും കടന്നു പോയി…..വീട്ടുകാർ അവനു വേണ്ടിയുള്ള പെണ്ണ് അന്വേഷണം തകൃതിയായി നടത്തുന്നു..അവനിപ്പോഴും പഴയത് പോലെ തന്നെ…ഒരു വ്യത്യാസം മാത്രം..അന്ന് ഫേസ്ബുക്കിൽ ആരേലും ഫ്രണ്ട് റിക്വസ്റ്റ് അയച്ചോ, പുതിയ അപ്ഡേറ്റ്സ് വന്നോ എന്നൊക്കെ നോക്കിയിരുന്ന അവൻ ഇപ്പോൾ മാട്രിമോണിയിൽ ആരേലും തനിക്കു ഇന്ട്രെസ്റ്റ് അയച്ചോ, മെസ്സേജ് അയച്ചോ എന്നൊക്കെ നോക്കിയിരിക്കുന്നു….

0

About admin

Your reaction

NICE
SAD
FUNNY
OMG
WTF
WOW

Share this post on social media

Leave a Reply



OR


Note: Your password will be generated automatically and sent to your email address.

Forgot Your Password?

Enter your email address and we'll send you a link you can use to pick a new password.

Close
copyright Ezhthupura