കാറ്റിനെ പ്രണയിച്ച
ദീപനാളം;
ഒരു സന്ധ്യയില്
കാറ്റിന്റെ കൈ പിടിച്ച്
അത് ദൂരേക്ക് നടന്നു പോവും.
ഇരുട്ട് ബാക്കിയാവും.
രാവൊന്നുറങ്ങിയുണരുമ്പോള്,
വെളിച്ചം പരക്കുമ്പോള്,
ലോകം എല്ലാം മറക്കും.
കാറ്റ് പിന്നെയും
ഇലച്ചാര്ത്തിനെ
ചിരിപ്പിച്ചുകൊണ്ട്
കടന്നു പോവും…
രാഹുൽ ബ്ലാത്തൂർ
Leave a Reply
You must be logged in to post a comment.
OR
Your reaction
Share this post on social media