ഈ മനോഹരമായ ജീവിതത്തിലേക്ക് നീ മടങ്ങി വരാത്തത് എന്തെ ?
നമുക്കിടയിലെ പ്രണയത്തെ ലോകത്തോട് പറയുവാൻ നീ വരില്ലേ ?
കൊഴിഞ്ഞു വീണ മേപ്പിൾ ഇലകൾ പോലെ ആളുകൾ ആ വീട്ടുമുറ്റത്ത് ചിതറികിടക്കുന്നു. ജീവിതത്തിന്റെ വെയിലേറ്റു വാടികരിഞ്ഞൊരു പൂവിതൾ പോലെ അവൾ തളര്ന്നു നിന്നു.
ഉഷ്നതാപിനികൾക്ക് താങ്ങവുന്നതിനും അപ്പുറം താപം പേറുന്ന ജീവജാലമാണ് മനുഷ്യൻ, അതിലൊരാളായി അവൾ ആവീടിന്റെ അകത്തെ മുറിയിലെ വാതിലിനരുകിൽ ചാരിനിന്നു.
ശരത് എന്ന് പേരുള്ള ആ വീട്ടിലെ ചെറുപ്പക്കാരനെ കാണാതെയായിരിക്കുന്നു. വാർത്ത അറിഞ്ഞെത്തിയ ആൾക്കൂട്ടത്തിൽഒരുവളായ് അവളും..
ഗാന്ധിപുരം എന്ന ലെയിനിലെ താമസക്കാരായ രണ്ടുപേർ.. അതിനുമപ്പുറം ഈ ലോകത്തിനുമുൻപിൽ അവർ തികച്ചുംഅപരിചിതർ.. ലോകത്തെ പുച്ഛിക്കുന്നവരോട് അവള്ക്ക് അവജ്ഞ തോന്നി.. ലോകം എത്ര കനിവോടെയാണ് ആ കുടുംബത്തെ ആശ്വസിപ്പികുന്നത്. െഫസ്ബുക്ക് സൌഹൃധങ്ങൾ ആ വാർത്ത ഷെയർ ചെയ്തു. വിധിയുടെ ക്രൂരമായ കുത്തൊഴുക്കിൽ അവളുടെ പ്രണയതരളിതമായ മനസ്സ് തളർന്നുപോകുന്നു.. അവനെ കണ്ടെത്തുവാനുള്ള െഫസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്യുമ്പോൾ അങ്ങകലെ പൊഴിഞ്ഞുവീഴുന്ന തന്റെ നിറമാർന്ന സ്വപ്നങ്ങളെ അവൾ തിരിച്ചറിയുന്നു. അവന്റെ പ്രണയത്തെയും, അവനോടോപ്പമുള്ള മധുരിമമാം ജീവിതത്തെയും െഫസ്ബുക്കിലൂടെ ലോകത്തെ അറിയിച്ച് ആഘോഷിക്കാൻ കൊതിച്ചിരുന്നവൾ..
അവൾ പുസ്തകങ്ങളും വാരി കൂട്ടി കോളെജിലെക്ക് ഇറങ്ങി. അവനെ കാണാതായ ദുഖം ലോകത്തോട് വിളിച്ചു പറയാൻഅവകാശമില്ലാതവൾ.. അവന്റെ വീടിനു മുൻപിലൂടെ ആ അജ്ഞാത കാമുകി നടന്നു പോയി..
അവൾ മൊബൈൽ എടുത്ത് സമയം നോക്കി, വൈകുന്നേരം 5:30. എന്നത്തെക്കാളും നേരത്തെ അവൾ തിരിച്ചെത്തിയിരിക്കുന്നു.അമ്മ അതിശയപെടുമായിരിക്കും.. കുഴപ്പമില്ല.. എന്തെങ്കിലും കള്ളം പറയാം..
ശരത്തിന്റെ ഗേറ്റിനുമുന്പിൽ എത്തിയപ്പോൾ അവൾ തിരിഞ്ഞു നോക്കി.. നഗരസഭയുടെ വാഹനം അകത്ത് കിടക്കുന്നു. കുറച്ചആളുകൾ ബൈക്കുകളിൽ ചാരി നിന്ന് സംസാരിക്കുന്നു.. ആരതി ആൾക്കൂട്ടതിനടുതെക്ക് നടന്ന ചെന്നു.. “ശരത് വന്നുവോ?”.
“ഇല്ല.. ഇതവരെ ഒരറിവും ഇല്ല..”.തല മൊട്ടയടിച്ച അല്പം തടിയനായ യുവാവാണ് മറുപടി പറഞ്ഞത്. അല്പനേരത്തെമൌനത്തിനു ശേഷം അയാൾ പറഞ്ഞു “അകത്തേക്ക് കയറി ഇരിക്കാം, ഫാമിലി അകത്താണ്..”. “നോ താങ്ക്സ്, ഞാൻ…. ഞാൻഅടുത്ത വീട്ടിലെയാണ്.. ” അവൾ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് തിരിച്ചു നടന്നു..
ഏതവസരത്തിലും മനുഷ്യൻ പ്രകടമാക്കുന്ന ഔപചാരികത.. ഒരുപക്ഷെ അവർക്കെന്നെ അറിയാമായിരിക്കും ശരത്പറഞ്ഞിട്ടുണ്ടാവും..
“എന്താ വാർത്ത… നിന്ന നിൽപ്പിൽ ആളെ കാണാതാവേ…, കോയമ്പത്തൂരിൽ പോയ ആ കുട്ടിയെ പറ്റി ഒരറിവും ഇല്ലേ.. ആരതി.. “ഇടയ്ക്കിടെ ഫോണ് ചെയുമ്പോൾ അമ്മാമ്മ ചോദിക്കും. “ഇല്ല അമ്മാമ്മേ.. വരും.. “. ശുഭാപര്യവസാനി അല്ലാത്ത കഥകൾഅവള്ക്കിഷ്ടമല്ല.. അത്കൊണ്ട് തന്നെ അവൾ കാത്തിരിക്കുന്നു.. അവൻ വരും.. ഇടവഴികളിലുടെ ഒറ്റയ്ക്ക് നടക്കുമ്പോഴും,അലയടിക്കുന്ന തിരമാലകൾക്കൊപ്പം അസ്തമയ സൂര്യനെ നോക്കി ഒരു നിശ്ചല ചിത്രം പോലെ നില്ക്കുമ്പോഴും നിദ്രകൾ കൈവിട്ടരാത്രികളിലും അവൾ അങ്ങനെ തന്നെയാണ് സ്വയം ആശ്വസിപ്പിക്കുക. അവൻ മടങ്ങിയെത്തും.. ഒരുമിച്ചിരുന്നു അവർ നെയ്തസ്വപ്നങ്ങൾക്ക് ചാരുത പകരാനായ്..
വാർത്തയ്ക് പുതുമ നഷ്ടപെട്ടിരിക്കുന്നു.
വരും.. ഒരു നാൾ അവൻ വരും എന്ന് സമാശ്വസിപ്പിച്ച്കൊണ്ട് പ്രിയപെട്ടവർ അവരുടെ ജീവിതവുമായ് തിരക്കിലായ്.. നാളുകളകടന്നു പോയ്.. മാസങ്ങളും..
മാസ്റ്റർ ഡിഗ്രിക്ക് ശേഷം അവൾക്ക് ബംഗ്ലൂരിൽ ജോലി കിട്ടി.. ആരതി ശരത്തിനെ മറക്കുവാൻ ശ്രെമിച്ചു.. ഒരു പുരുഷനെ മാത്രമേജീവിതത്തിൽ പ്രണയിക്കു എന്ന് തീരുമാനിച്ചവൾ.. ഇപ്പൊ.. ബംഗ്ലൂര് നഗരത്തിലെ സൌഹൃധം അവൾ അതിനായ് ഉപയോഗിച്ചു.അവൾ ഒരു ആണ് സുഹൃത്തിനെ അതിൽ നിന്നും തിരഞ്ഞെടുത്തു.. അശോക്.. പ്രണയം നെഞ്ചിടിപ്പായ് മാറ്റിയ ബംഗ്ലുരെ നഗരംഅവരുടെ പ്രണയത്തിനു വസന്തം പകർന്നു.. രാവും പകലും..
മായിന പബ്ബിലെ ഒരു രാത്രിയിൽ അവളുടെ നനുത്ത കരങ്ങളെ കോർത്ത് പിടിച്ചുകൊണ്ട് അശോക് പറഞ്ഞു, “നിഗൂഡമായഎന്തോ ഒളിപ്പിക്കുന്ന കണ്ണുകളാണ് നിന്റെത്.. ആ നിഗൂഡതയെ തൊട്ടറിയുന്നതില്‍ ഞാൻ തികച്ചും പരാജിതനാണ്.. അവൾപൊട്ടിച്ചിരിച്ചു .. പക്ഷെ അവളുടെ കണ്ണുകൾ അടുത്തിരുന്ന സുന്ദരനായ യുവാവിനെ അലക്ഷ്യമായ് നോക്കി.. അവനുംനോക്കുന്നുണ്ട്.. അവനിൽ നിന്നും കണ്ണുകൾ എടുക്കാനാവാതെ അവൾ പൊട്ടിച്ചിരിച്ചു..
ബംഗ്ലൂരിലെ ആ തണുത്ത രാത്രിയിൽ അവളിലേക്ക് പടർന്നു കയറിയ അശോകിന്റെ ശരീരത്തെ അവൾ അറിഞ്ഞില്ല.. അവളുടെമനസ്സ് മറ്റെവിടെയോ ഉടക്കിയിരിക്കുന്നു.. അവൾ കരയുന്നുണ്ടായിരുന്നു..
ഭാസ്കരൻ മാഷ് ആരതിയെ പൊതിരെ തല്ലി.. തടുക്കുവാനെത്തിയ ഭാര്യ സരസ്വതിയെയും അയാൾ തല്ലി..
ദിവസങ്ങൾക്ക് ശേഷം അമ്പലത്തിൽ നിന്നും തൊഴുതു മടങ്ങവേ ആരതി വഴിയില വെച്ച് ശരത്തിന്റെ അമ്മയെകണ്ടു.സ്വപ്നങ്ങൾ ജീവിതത്തെ ജയിച്ചിരുന്നെങ്കിൽ തന്നെ നിലവിലക്കുമായ് സ്വീകരിക്കേണ്ട സ്ത്രീയാണ് . “മോളെ, നിനക്കിതെന്ത് പറ്റി.. നീ ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ.. നിന്നെ പറ്റി എന്തൊക്കെയാ ഈ കേൾക്കുന്നത്..” അല്പനേരത്തെ മൌനം ഭംഗിച്ച്അവർ തുടർന്നു.. ” ശരതുണ്ടായിരുന്നെങ്കിൽ.. അവനു വേണ്ടി മോളെ ആലോചിക്കണം എന്ന് ശരത്തിന്റെ അച്ഛനും ഭാസ്കരൻമാഷും തീരുമാനിച്ചതായിരുന്നു..” ഒരു ധീർഗനിശ്വസത്തിൽ അവർക്ക് ആ മോഹങ്ങളേ ഒതുക്കാൻ കഴിഞ്ഞു.. പക്ഷെ അവൾക്ക്..അവള്ക്ക് അത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.. ഞൊടിയിടയിൽ അവൾ മൊഹലസ്യപെട്ട് ആ അമ്മയുടെ കാൽക്കൽവീണു.. ഒരു തുള്ളി കണ്ണുനീര അവരുടെ കാല്കളിൽ പതിച്ചുവോ.. അത് അവൾ പോലുമറിയാതെ ഒരു മാപ്പിരക്കൽആയിരുന്നുവോ..
ചിങ്ങം പത്തിന് അവളുടെ കല്യാണമാണ്.. വരൻ ആമ്പല്ലൂർക്കാരനാണ്.. ഒരു ദുബായിക്കാരൻ..
വിവാഹപന്തലിൽ വെച്ചാണ് അവൾ ആ വാർത്ത അറിഞ്ഞത്. ശരത് തിരിച്ചുവന്നിരിക്കുന്നു.. വിധിയുടെ അടുത്ത തേരോട്ടത്തിന്സമയമായ്.. അവൾ തലകുനിച്ചു..
Your reaction
Share this post on social media