Home » സാഹിത്യ വായന » ചെറുകഥ » വഴിവിളക്കുകള്‍
vazhivilakku

വഴിവിളക്കുകള്‍

ഒരു മണിക്കൂറോളമായി റെയില്‍വേ സ്റെഷനില്‍ ഇരിക്കാന്‍ തുടങ്ങിയിട്ട്,പരിസരം മുഴുവന്‍ നിലാവിനോടൊപ്പം വൈദ്യുത വെളിച്ചത്തില്‍ പ്രകാശമാനമാണ്‌…, ആയിരങ്ങള്‍ വന്നും പോയും ഇരിക്കുന്നു.ട്രെയിനുകള്‍ ഇടയ്ക്കിടെ ആര്‍ത്തു കൊണ്ട് കിതച്ചു നില്‍ക്കുന്നു ,പോകുന്നു……
രാത്രിയിലും ഉറക്കമില്ലാതെ  എത്ര ആളുകളാണ് തങ്ങളുടെ ലക്ഷ്യസ്ഥാനം തേടി അലയുന്നത് ……

ഒരു സിഗരറ്റ് വലിക്കാനായി ആളൊഴിഞ്ഞ ഒരു മൂലയിലേയ്ക്ക് ഞാന്‍ മാറി നിന്നു,പൊതു സ്ഥലത്ത് പുകവലി ശിക്ഷാര്‍ഹമാണ്  എന്നതറിഞ്ഞു  കൊണ്ട് തന്നെ സിഗരറ്റിനു അഗ്നിയേറ്റി,
നിയമം അനുസരിക്കാനുള്ളതെന്നപോലെ  ലംഖിക്കാനും ഉള്ളതാകുന്നു
അരികത്തുള്ള ബെഞ്ചില്‍ ഒരാള്‍ വസ്ത്രം മാറുന്നുണ്ടായിരുന്നു,ശ്രദ്ധിച്ചപ്പോള്‍ കൌതുകം തോന്നി,അയാള്‍ തന്റെ നല്ല വസ്ത്രം മാറ്റി മുഷിഞ്ഞ വസ്ത്രം അണിയുന്നു …….
കൌതുകത്തിനാണ് നോക്കിയതെങ്കിലും ,സിഗരറ്റ് കളഞ്ഞിട്ട് ഞാന്‍ വെളിച്ചത്തിന് കീഴെ വന്നിരുന്നു….
പിന്നെയും അരമണിക്കൂറോളം കൊതുകുകളുടെ താഡനം ഏല്‍ക്കേണ്ടി വന്നു …….ട്രെയിന്‍ വന്നു നിന്നപ്പോള്‍ യാത്രക്കാരായവരും  അല്ലാത്തവരും തിക്കും തിരക്കും കൂട്ടി പരക്കം പായുന്നുണ്ടായിരുന്നു,…..എന്തിനു ഇത്ര ബേജാറ് എന്ന് എനിക്ക് മനസ്സിലായില്ല ,.
ഞാന്‍ വണ്ടിയില്‍ കേറി, സീറ്റ് നമ്പര്‍ നോക്കി ഇരുന്നു,. ആദ്യം ഇരുന്നു നോക്കി, പിന്നെ കിടന്നു നോക്കി, പിന്നെയും ഇരുന്നു…….
വണ്ടി നീങ്ങിത്തുടങ്ങി ,പ്രിയപ്പെട്ടവരെ യാത്രയയക്കാന്‍ വന്നവര്‍ കൈവീശി കാണിക്കുന്നുണ്ടായിരുന്നു ,,അതൊന്നും ശ്രദ്ധിക്കാതെ ട്രെയിന്‍ നീങ്ങിക്കൊണ്ടിരുന്നു…..ഞാനിതെത്ര കാണുന്നതാ…..എന്ന ഭാവമായിരുന്നു വണ്ടിക്ക് എന്ന് തോന്നി ………
ഞാന്‍ സഹായാത്രക്കാരെ ശ്രദ്ധിച്ചു,…..എല്ലാ മുഖങ്ങളും ഗൌരവത്തിന്റെ മൂടുപടമണിഞ്ഞിരുന്നു  ……..   ചിലര്‍ക്ക് വിരഹ ദുഃഖം,ചിലര്‍ക്ക് ഭാവിയെ ക്കുറിച്ചുള്ള ഉത്കണ്ട ,ചിലര്‍ക്ക് പണമുണ്ടാക്കാനുള്ള വ്യഗ്രത …..അങ്ങനെ ബഹുവിധ വേഷങ്ങള്‍………..,………

ഒരാള്‍ ഇരുന്നു നിരങ്ങി ,കയ്യിലെ മുഷിഞ്ഞ തുണികൊണ്ട് കമ്പാര്‍ട്ട്മെന്‍റ് മുഴുവന്‍ തുടച്ചു വൃത്തിയാക്കുന്നുണ്ടായിരുന്നു ശേഷം യാത്രക്കാരോരുത്തരോടും കൈനീട്ടുന്നു…..ചില്ലറ നാണയങ്ങള്‍ കയ്യില്‍ നിറയുന്നു……അപ്പോഴും എന്റെ ശ്രദ്ധ സഹായാത്രികരിലായിരുന്നു.,ചിലരുടെ മുഖത്ത് ഗൌരവം,ചിലരുടെ മുഖത്ത് പുച്ഛം ,ചിലര്‍ക്ക് സഹതാപം…….എന്റെ നേരെയും നീണ്ടു അയാളുടെ കൈ…….കൂടുതല്‍ ആലോചിക്കാതെ  രണ്ടു രൂപ കൊടുത്തു…അപ്പൊ ഞാന്‍  പുഞ്ചിരിക്കാനാണ് ശ്രമിച്ചത്,.അത് പരിഹാസമായി അയാള്‍ക്ക്‌ തോന്നിയിരിക്കുമോ ??!!അറിയില്ലാ……
അയാള്‍ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു,വണ്ടിയും,……എന്റെ യാത്ര ശുഭകരമായി പര്യവസാനിച്ചു…..

നാല് ദിവസങ്ങള്‍ക്കു ശേഷം മടക്കയാത്ര…പശ്ച്ചാത്തലത്തില്‍ അതേ ചിത്രങ്ങള്‍,…മുഖങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു…….ട്രെയിന്‍ നീങ്ങി തുടങ്ങിയപ്പോള്‍ ആണ് ഞാന്‍ എതിര്‍ സീറ്റില്‍ ഇരുന്നയാളെ ശ്രദ്ധിച്ചത്…..    മാന്യമായി വസ്ത്രം ധരിച്ച,ഒരു യുവാവ്,മുഖം പക്ഷെ പരിചിതമായിരുന്നു,……….എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ലാ ….
എങ്ങനെ പരിചിതമാണെന്ന്….ചിന്തകളെ അരച്ചു കലക്കി ,അരിച്ചെടുത്തു………
വികലാംഗനായ ഒരാള്‍ എല്ലാവരുടെ മുന്നിലും കൈ നീട്ടുന്നുണ്ടായിരുന്നു….ആ കൈ എന്റെ നേര്‍ക്ക്‌ നീണ്ടപ്പോള്‍ ഞാന്‍ തേടിയ  പരിചിത മുഖം മനസ്സില്‍ തെളിഞ്ഞു…..
നാല് ദിവസങ്ങള്‍ക്കു മുന്‍പത്തെ യാത്രയില്‍ മുഷിഞ്ഞു നാറിയ വസ്ത്രങ്ങളില്‍ ഇഴഞ്ഞു നീങ്ങിയ ചെറുപ്പക്കാരന്‍,….അയാളാണ് എന്‍റെ മുന്നില്‍ ഇരിക്കുന്നത്  ,ആശ്ചര്യത്തോടെ വീണ്ടും വീണ്ടും ഞാന്‍ അയാളെ നോക്കി……. അയാള്‍ ചിരിച്ചു, ഞാനും,..
എങ്ങോട്ട് പോകുന്നു ? അയാള്‍ എന്നോട് ചോദിച്ചു,…ഭാഷ വേറെ ആണെങ്കിലും എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു,ഞാന്‍ സ്ഥലം പറഞ്ഞു……അയാളോട് ചോദിച്ചു, അയാളും പറഞ്ഞു…

എന്‍റെ മുഖത്തെ ആശ്ചര്യവും കൌതുകവും കണ്ട അയാള്‍ പറഞ്ഞു, സംശയിക്കണ്ടാ, ആ ആള്‍ ഞാന്‍ തന്നെ……ഞാന്‍ വല്ലാതായി,..പിന്നെ അയാളുടെ കഥ പറഞ്ഞു……
നല്ല വിദ്യാഭ്യാസം ഉണ്ട്,….ഗള്‍ഫില്‍ ജോലി ചെയ്തിരുന്നു,.മൂന്നുകൊല്ലം ,പക്ഷെ മറ്റൊരാളുടെ കീഴില്‍ പണിയെടുക്കാന്‍ അയാള്‍ക്ക്‌ താല്പര്യമില്ലാ…തിരിച്ചു വന്നു,.പല പണികളും ചെയ്തു,ഒന്നിലും തൃപ്തിയില്ലാ  ,സ്വന്തം നിലയില്‍ എന്തെങ്കിലും ചെയ്യണമെന്ന വാശിയില്‍ കേരളത്തില്‍ വന്നു,യാത്രയ്ക്കിടയില്‍ പണവും ബാഗും നഷ്ടപ്പെട്ടു,അന്ന് തോന്നിയ ബുദ്ധിയാണ് ഇന്ന് അയാളുടെ ഉപജീവന മാര്‍ഗ്ഗം…….

ഇന്നയാള്‍ സന്തുഷ്ടനാണ്…..നല്ലൊരു തുക മാസ സമ്പാദ്യം ഉണ്ടാക്കുന്നു…..വര്‍ഷത്തിലൊരിക്കല്‍ നാട്ടില്‍ പോകും,.വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും അയാള്‍ ഒരു ബിസിനെസ്സ് മാന്‍ ആണ്…..
എന്‍റെ ആശ്ചര്യം കൂടുകയായിരുന്നു ,….ഇതും ഒരു ബിസിനെസ്സോ ??
തമാശകള്‍ പറഞ്ഞും ചിരിച്ചും കൂടെ യാത്ര ചെയ്തപ്പോള്‍ ,അയാള്‍ എന്‍റെ മനസ്സിലേയ്ക്ക് പുതിയൊരു വെളിച്ചം വീശുകയായിരുന്നു ….
അയാളുടെ നിശ്ചയദാര്‍ട്യത്തോടെയുള്ള  ആത്മവിശ്വാസത്തിന് മുന്നില്‍ ഞാന്‍ ഒന്നുമല്ലാതാവുകയായിരുന്നു,……….ഇങ്ങനെയും ഒരുപാട് പേര്‍ ഇവിടെ ജീവിക്കുന്നു,അവര്‍ വളരെ പെട്ടെന്ന് മുന്നോട്ടു പോകുന്നു ,അപ്പോഴും ഞാന്‍ നിന്നിടത്തു നിന്നും നാലുപാടും നോക്കുകയായിരിക്കും…

എന്‍റെ വഴിയില്‍ വെളിച്ചം ചൊരിഞ്ഞ് ഇയാളെപ്പോലെ ഇനിയുമൊരുപാട് വിളക്കുകാലുകള്‍ ഉണ്ടാവും,…..പിന്നിട്ട വഴികളില്‍ ഇത്തരം വിളക്കുകാലുകളെ ഞാന്‍ ശ്രദ്ധിച്ചിരുന്നില്ലാ,…..ഇനി ശ്രദ്ധിച്ചേ തീരൂ…………   കാരണം എനിക്ക് വഴി കാട്ടേണ്ടത്  അവരാകുന്നു…………

ഹരിനാരായണന്‍ പരിപ്പായി

0

About admin

Your reaction

NICE
SAD
FUNNY
OMG
WTF
WOW

Share this post on social media

One comment

Leave a Reply



OR


Note: Your password will be generated automatically and sent to your email address.

Forgot Your Password?

Enter your email address and we'll send you a link you can use to pick a new password.

Close
copyright Ezhthupura