Home » സാഹിത്യ വായന » പ്രതിധ്വനി » സൃഷ്ടി 2015 » കഥ » വാകപ്പൂക്കള് പൊഴിയുന്നു – അരുൺ എസ് ജെ നായർ

വാകപ്പൂക്കള് പൊഴിയുന്നു – അരുൺ എസ് ജെ നായർ

നിലാവിന്റെ നീലനിറത്തില് ആ രൂപം തിളങ്ങുന്നുണ്ടായിരുന്നു. അരികിലേയ്ക്ക് നടന്നടുക്കുന്ന ഭീകരരൂപത്തെ ഭയത്തോടെ അവന് നോക്കി. നീണ്ടകൊമ്പുകളും വലിയ കോമ്പല്ലുകളും ഉള്ള മുഖത്ത് നീണ്ട മീശ ക്രൂരത കൂട്ടാന് തക്കവണമായിരുന്നു. ഗോറില്ല വലിപ്പത്തില് ഉള്ള ആ ജീവി നടന്നു അടുക്കുമ്പുഴേകും നിലാവെളിച്ചം ചുമന്ന നിറത്തിലേക്ക് മാറുന്നുണ്ടായിരുന്നു. ആത്മാവില് നിന്നും മരണഭീതി വേലി പൊളിച്ചുപുറത്തേക്കുചാടി. ആ ഭീകരസത്വം അവന്റെ മുന്നില് അട്ടഹസിച്ചു, ഹൃദയം ചോദിച്ചു. അവന് പകച്ചു നിന്നു. ഒരു നിമിഷം കൊണ്ട് അവന്റെ നെഞ്ചു പിളര്ന്നു ഹൃദയം വലിച്ചെടുത്തു. ചുറ്റും ചുവന്ന പ്രകാശം പരന്നു. ചോര പ്രകാശം. ഹൃദയം ആ രൂപത്തിന്റെ കൈകളിലിരുന്നു സ്പന്ദിക്കുന്നത് അവന് കണ്ടു. ഏതോ ശബ്ധതരംഗങ്ങള് ചെവികള്ക്കുള്ളില് തുളച്ചുകയറി. അവ എല്ലാം മറക്കാനുള്ള മരുന്നു പോലെ അനുഭവപെട്ടു.

ഞെട്ടിയുണര്ന്ന അവന് എഴുന്നേറ്റിരുന്നു. ശരീരമാസകലം വിയര്പ്പാല് മൂടപെട്ടു.വിയര്ത്ത തല കാര്മേഘങ്ങള് മഴ പെയ്യിക്കുന്ന പോലെ കരഞ്ഞു കൊണ്ടിരിന്നു. കരിഞ്ഞുണങ്ങിയ നെല്പ്പാടം ഉപ്പുരുചി അറിഞ്ഞു.ഇനി ഒരിക്കലും നാമ്പിടാത്ത പാടം കണക്കയിരിക്കുന്നു തന്റെ ശിരസ്. കണ്ണാടിയില് തന്റെ പ്രതിരൂപം നൂറുവര്ഷം മണ്ണിനടിയില് കിടന്ന ശവശരീരരം പോലെ തോന്നി. വിയര്പ്പിടുവീഴുന്ന തലതടവി. ആ കൈ അവന് മണത്തു നോക്കി. ചോരയുടെ രൂക്ഷഗന്ധം. പെട്ടെന്ന് ഉള്ളില് എവിടെയോ ഒരു ചിരി പൊട്ടി. പക്ഷെ ചിരിക്കാന് കഴിയുന്നില്ല. കണ്ണുകള് നിറഞ്ഞു ഒഴുകുകയാണ്. ചിരി മുളച്ച അതെവേഗത്തില് തന്നെ ഹൃദയത്തില് ഒരു നൊമ്പരത്തിന്റെ വാക ചെടി മുളച്ചു. അത് വലുതാകും തോറും വേദന കൂടി കൂടി വന്നു. വാക വന്മരമായി. അരച്ച മുളുകുവെള്ളം സിരകളില് കൂടി കടന്നു പോകുമ്പോള് ഉണ്ടായിരുന്ന വേദനയേക്കാള് എത്രയോ ഇരട്ടി വേദന അവനില് അനുഭവപെട്ടു. ഒരു മാസം മുനമ്പു തനിക്കു അര്ബുദം ആണെന്ന് അറിയുന്നതിനെകാള് വേദന അവന്റെ സിരകളെ കുത്തുന്നു.
നാളെ ഒരു ദിവസം എല്ലാവരും അറിയും അവന്റെ രോഗത്തെപറ്റി. അവന്റെ അച്ഛനും അമ്മയും സഹോദരങ്ങളും അറിയും. ബിസിനസ് യാത്ര എന്ന് കള്ളം പറഞ്ഞു തുടങ്ങിയത് ഉടനെ അവസാനിക്കുകയാണ്.ഒരിക്കല് കൂടി എല്ലാപേരും കാണണം എന്നുണ്ടായിരുന്നു. അമ്മയെങ്കിലും..
എന്തായാലും അത് വേണ്ട … തന്റെ ചിരിക്കുന്ന മുഖം മാത്രം കണ്ടാല് മതി…
എല്ലാ മനുഷ്യരും ഒരു ബസിലെ യാത്രകരെ പോലെയാണ്. ചിലരെ അറിയാമായിരിക്കാം ചിലര് അപരിചിതര് ആകാം. ചിലര് ബന്ധുക്കള് ആകാം. ചിലര് ശത്രുക്കളും. അവരവര്ക്ക് ഇറങ്ങേണ്ടടുത്തു ഇറങ്ങുന്നു. അതില് യാത്ര പറഞ്ഞു പോകുന്നവരുണ്ട് അതുപോലെ പോകത്തവരും.
കുഞ്ഞു കൈകള് നീട്ടി അമ്മയുടെ കൈപിടിച്ച് നടക്കുമ്പോള് വളരുന്ന വേഗത്തില് തന്നെ ആ കൈകളില് നിന്നും വഴുതി പോകുന്നതു അറിയുന്നില്ല.ഇനി ആ മുന്നില് സ്നേഹം വാങ്ങാന് കഴിയില്ല എന്ന ബോധം അവന്റെ ഉള്ളില് ഒരു പേമാരിയായി പെയ്യുനുണ്ടായിരുന്നു.ഒരമ്മക്കും തന്റെ മക്കളുടെ വേര്പാട് സഹിക്കാന് കഴിയില്ല. അത് എതു സന്തോഷത്തിന്റെയും തീരാവേദന ഉത്തരo നല്കുന്ന പോലെ ആയിരിക്കും.
കണ്ണാടിയിലെ പ്രതിരൂപം അവനെ നോക്കി ചിരികുന്നുണ്ടായിരുന്നു. എല്ലാ വികാരങ്ങളേയും ഉപേക്ഷിച്ചു മനുഷ്യനു വിളിച്ചു പറയാന് പറ്റാത്ത ഒരു ഉത്തരത്തിലേക്കു അവനും നടന്നു നീങ്ങുകയാണ്. വിളിച്ചുപറയാന് കഴിയാതെ അലയുന്നവരുടെ കൂട്ടത്തില് ഇനി അവനും. ആരോ തന്നെ ആ കൂട്ടത്തിലേക്ക് വിളിക്കുന്ന പോലെ തോന്നി.. കിടക്കയിലേക്ക് അവന് ചാഞ്ഞു.
ആ ജീവി അടുത്തേക്ക് വന്നു. അവന്റെ ഹൃദയത്തിന്റെ ഇടിപ്പ് നിന്നു. ആ ജീവിയുടെ ഭീകരത മറയാന് തുടങ്ങി… വലിയ കോമ്പല്ലുകള് അപ്രത്യക്ഷ്യമായിരികുന്നു. മീശ കാണാന്നെയില്ല. ചുമന്ന വെളിച്ചo നീലയായി പിന്നെ വെള്ളുപ്പുനിറത്തിലായി. ആ ജീവി ഇപ്പോള് ഒരു മനുഷ്യരൂപമായി. ഒരു ഋഷിയെപോലെ അവനു തോന്നി… . അവന് കൈയെത്തി ആ മനുഷ്യന്റെ കൈകളില് തൊട്ടു. വരൂ എന്ന് മന്ത്രിക്കുന്ന പോലെ കേട്ടു.പൂര്ണ ചന്ദ്രന്റെ വെളുത്ത പ്രകാശം അവര്ക്ക് പോകാനുള്ള വഴി തെളിച്ചു… അവന്റെ സങ്കടങ്ങളുടെ വാകമരം ആ വഴിയില് പൂക്കള് പൊഴിച്ചുകൊണ്ടിരുന്നു…

0

About admin

Your reaction

NICE
SAD
FUNNY
OMG
WTF
WOW

Share this post on social media

Leave a Reply



OR


Note: Your password will be generated automatically and sent to your email address.

Forgot Your Password?

Enter your email address and we'll send you a link you can use to pick a new password.

Close
copyright Ezhthupura