ദേവീ നിൻ വിരഹകഥയിലെ
പ്രിയ നായകനായ് ഞാൻ…
നിൻ കവിളിലെ നുണക്കുഴികളിൽ
വിരിഞ്ഞ പ്രണയകവിതകളും
നിന്നെ തരളിതയാക്കിയ
മധുരപ്പതിനേഴിൻ ഓർമ്മകളും…
ഒപ്പിയെടുത്ത അശ്രുകണങ്ങളിൽ
നിൻ ഹ്രിദയവ്യഥകളൊ,
നനവാർന്ന സ്വപ്പ്നങ്ങളൊ,
പിരുയുവാനാകാത്ത സന്ധ്യകളിൽ
എൻ നെഞ്ചിലെ ചൂടേറ്റു കിടന്നതോ
പിരിയേണമെന്നറിയാതെയൊ..?
ആയിരം പകൽദൂരങ്ങൾക്കകലെ
മറ്റേതൊ തീരത്ത് ഓർമ്മകളിലെ ആ മന്ദഹാസം…
വിരഹവും കണ്ണീരും പറന്നെത്തിയ
ദേശാടനക്കിളികളിൽ
ആ വിഷദഭാവം നിഴലിക്കുന്നു…
നമ്മൊളൊന്നായ് ഓടിക്കളിച്ച തീരങ്ങളിൽ,
പരദൂഷണങ്ങൾ ഓതിയ തിരമാലകളിൽ,
കൺചിമ്മിയ കടൽകാക്കകളിൽ,
വിടവാങ്ങിയ ഗതകാലമേ…..
അലിഞ്ഞലിഞ്ഞില്ലാതായ സ്വപ്നങ്ങൾ
സീമന്ത രേഖയിലെ സിന്ധൂരമായ്
നിൻ ശിരസ്സിൽ…
പ്രസാദ് ടി ജെ
0
Your reaction
Share this post on social media