ഗുരുനാഥ! നിന്റെ കൈക്കുമ്പിളിൽ നിന്നുമൊരു
മറുമഹാഭാരതം ചോർത്തി നൽകൂ.
കരുതേണ്ട നീ പഴയോരോർമ്മയാം പനയോല,
അതിലുള്ളതൊന്നും നമുക്കുവേണ്ട!
ഇവിടെ നിൻ തൂലികയ്ക്കുള്ളിൽ നിറയ്ക്കുവാൻ
ചുടുചോര ഞങ്ങൾ പകർന്നു നല്കാം.
ഇവിടെന്റെയുള്ളിലെപ്പാപം വെളുപ്പാക്കി-
യവിടെത്തെഴുത്തോലയാക്കിനല്കാം.
കരിപുണ്ടടർന്ന പാഴ്ജീവിതക്കാഴ്ചകൾ
കരുതലോടെന്നേ കരുതിവെച്ചു.
അമ്മമാർ കുഞ്ഞിനെക്കാശിനായ് വിട്ടുകൊ-
ണ്ടന്നംചമയ്ക്കുന്ന കഥയാവണം.
അഞ്ചുമാസം തികഞ്ഞീടാക്കിടാവിനെ-
ക്കൊല്ലും പിശാചിന്റെ കാമദാഹം.
വേണം കഥയ്ക്കുള്ളിലഞ്ചാറു കാശിനാ-
യമ്മയെക്കൊല്ലുന്ന പുത്രസ്നേഹം.
തീവണ്ടി ചൂളം വിളിക്കണം കൂടെയൊരു anj
ദീനമാം രോദനം കേൾക്കണം,
അതിന്നുപേർ സൗമ്യയെന്നാവണം.
ഒരമ്മതൻ നോവുന്ന ഗർഭപാത്രത്തിന്റെ
ചിത്രം വരയ്ക്കണം.
കാമാർത്തി പൂണ്ട ദുശാസനൻ മാരിന്നി-
താരുടെ മടിക്കുത്തഴിക്കുന്നുവോ?
ഒന്നല്ലിതഞ്ചല്ലിതയ്യായിരമല്ലി-
തെണ്ണിയാൽ തീരാ വിലാപഗീതം.
പാണ്ഡെവർക്കെണ്ണം കുറവാണു ഞങ്ങൾക്കൊ-
രാണ്ടിൽ പലതാണു യുദ്ധരംഗം.
ചേലിൽ ചമയ്ക്കുന്ന പുഞ്ചിരിക്കുള്ളിലും
നീറിപ്പുകയുന്നൊരന്തരംഗം.
കണ്ണു മൂടിക്കെട്ടി മാതൃവാത്സല്ല്യങ്ങ-
ളെല്ലാം സഹിക്കുന്നൊരീ ഭുമിയിൽ,
കൃഷ്ണനും ക്രിസ്തുവും അല്ലാഹുവും പണ്ടൊ-
ദ്വൈതസിദ്ധാന്തമായിരുന്നു
സജിത് സത്യൻ
0
Your reaction
Share this post on social media