ദൈവത്തി൯ നാട്ടിലെ പൊ൯ തിലകമായ് അനന്തപുരിയുടെ കണ്ണിലുണ്ണിയായ് രജത ശോഭയില് വിരാജിക്കുമീ സാന്കേതികോദ്യാനത്തിനു വന്ദനം. ഏത്രയോ പേര്ക്കു നീ അഭയമെന്നറിയുന്നു എപ്പോഴോ നിന്നില് ഞാ൯ അലിഞ്ഞുവെന്നറിയുന്നു. ഇനിയുമനേകം ജ൯മാന്തരങ്ങളെ മാറോടണയ്ക്കാ൯ കൊതിച്ചു നീ ഒരുങ്ങുന്നു. പച്ചയാം സഹ്യന്െറ പൈതലോ നീ? അതോ അറബിക്കടലി൯ വെണ്മുത്തോ? ഒരിക്കലും വറ്റാത്ത ഊര്ജ്ജവുമായ് മാടി വിളിക്കുന്നു ടെക്കികളെ. നാടിന്നൊപ്പം വളര്ന്നതോ അതോ നാടു നിന്നോടൊപ്പം വളര്ന്നതോ? നിന്നെ വളര്ത്താ൯ യത്നിച്ചോര്ക്കെല്ലാം നൂറിരട്ടിയായ് നീ നല്കിയല്ലോ. കഴകൂട്ടമെന്നൊരു കൊച്ചു നാടിനെ ടെക്കികള്ക്കെല്ലാം പരിചിതയാക്കി നീ. തുടരുന്ന യാത്രയില് മതിവരുവോളം അവര്ക്കെല്ലാമെല്ലാമായി ...
Read More »Yearly Archives: 2016
നഷ്ട സ്വപ്നം
ജീവിതമെന്നെ കൂരമ്പുകൾ കൊണ്ട് കുത്തുന്നു, എന്നെ നോവിക്കുന്നു ഞാനോ പ്രഭാതമുണരാതെ എന്തിനോ വേണ്ടി കാത്തിരിക്കുന്നു ജനലഴികളിലൂടെ ഞാൻ കാണുന്നു, ഇരുളിൻ കറുത്ത കൈകൾ എന്നെപിച്ചിച്ചീന്തി എൻ ജീവനെടുക്കാൻ കൊതിക്കുന്ന കൈകൾ പേടിച്ചു വിറച്ചു പോയി ഞാനെങ്കിലും അഭയം തേടിയാ മരത്തണലിൽ എൻറെ കണ്ണുനീർ തുള്ളികളാൽ വളർന്നു വലുതായ വൃക്ഷമേ നിൻറെ നീണ്ടതാം ശാഖകളാൽ നീയെന്നെ തഴുകുമെന്നോർത്തതു തെറ്റോ നിന്നിൽ അഭയം തേടിയതെന്റെ ഏറ്റവും കഠിനമാം മറവിയോ എവിടെയാണാ മാംസ ദാഹികൾ, എവിടെയാണ് ജീവനു വിലപേശുന്നവർ എവിടെയാണെന്റെ സ്വപ്നങ്ങളും, അതിൽ കുരുത്ത നൂറായിരം മോഹങ്ങളും നഷ്ട ...
Read More »പരമാര്‍ത്ഥം
അര്ത്ഥം ഇല്ലാത്ത ചിന്തകള്‍ ചിന്ത ഇല്ലാത്ത വാക്കുകള്‍ മറവിയിലേക്ക് ഓടുന്ന ഓര്മ്മചകള്‍ ഓര്മ്മലകള്‍ ആവുന്ന നിമിഷങ്ങള്‍ ഇന്നും ഇന്നലെയും ഇനി നാളെയും പൊഴിയുന്ന കണ്ണീരിന്റെ രസം ഉപ്പ് തന്നെ വിങ്ങുന്ന ഹൃദയത്തിൻ നീര് തന്നെ കരയുവാനായി മാത്രം ജനിച്ച ജന്മങ്ങള്‍ ഉണ്ടോ? ചിരിക്കുവാനായ് മാത്രം പിറന്ന മനുഷ്യരുണ്ടോ? കാണുന്ന ലോകത്തിന്‍ മറവിലായ് കാണാത്ത ലോകം ഉണ്ടെന്ന അറിവുമുണ്ടോ? എന്നും ഇന്നും എന്നേക്കും ജീവിതങ്ങള്‍ പറയുന്ന കഥകള്‍ ഒന്നു തന്നെ പാടുന്ന പാട്ടിന്റെ രാഗവും ഒന്നു തന്നെ നാളെയുടെ ആധിയും ഇന്നലെയുടെ നോവും ഓര്ത്തു നിലവിളി ...
Read More »സെൽഫി(ഷ്) സ്റ്റിക്കുകൾ
മണ്ണിന്റെ മണമെനിക്ക് മടുത്തുതുടങ്ങിയിരുന്നു മണ്ണിലേക്ക് നോക്കാൻ ഞാൻ മറന്നുപോയിരുന്നു ഉയർത്തിപ്പിടിച്ച സെൽഫിസ്റ്റിക്കിൽ മാത്രമായിരുന്നു എന്റെ കണ്ണുകൾ ഒടുവിലത്തെ മരവും വെട്ടിവീഴ്ത്തപ്പെട്ടതും അവശേഷിച്ച നാൽക്കാലിയും ചത്തുവീണതും ചിറകടിയൊച്ചകൾ വെറുമൊരോർമ്മയായ് തീർന്നതും ഞാനറിഞ്ഞിരുന്നില്ല ഞാനെന്റെ സ്വപ്നസൗധങ്ങൾ പണിതുയർത്തുന്ന തിരക്കിലായിരുന്നു അവസാനതുള്ളി ജലവും വറ്റിത്തീർന്നതും അവസാനപുൽനാമ്പൂം കരിഞ്ഞുണങ്ങിയതും ലോകം വലിയൊരു മരുഭൂമിയായ് മാറിയതും ഞാനറിഞ്ഞിരുന്നില്ല ഞാനെന്റെ സുഖലോലുപതയുടെ ശീതളിമയിൽ മയങ്ങുകയായിരുന്നു ജീവവായുവിൽ വിഷം കലർന്നതും കൂടപ്പിറപ്പുകൾ ചത്തൊടുങ്ങിയതും ശവപ്പറമ്പുകൾ ചീഞ്ഞുനാറിയതും ഞാനറിഞ്ഞിരുന്നില്ല ഞാനെന്റെ ആയുധപ്പുരയുടെ ആഴമളക്കുന്നതിൽ മുഴുകിയിരുന്നു ഇന്ന് ഞാനവശനായ് തീർന്നിരിക്കുന്നു എന്റെ സമ്പാദ്യപ്പെട്ടി ശൂന്യമായിരിക്കുന്നു എന്റെ ദേഹം ...
Read More »മാട്രിമോണി – പ്രജീഷ് ബാലഗോപാലൻ
അന്നൊരു ഞാറാഴ്ച ആയിരുന്നു…ഫോണ് റിംഗ് ചെയ്യുന്ന ശബ്ദം കേട്ടാണ് അവൻ ഉറക്കം ഉണര്ന്നത്. കൂട്ടുകാരൻ ആണ്….മാറ്റിനിക്കു ടിക്കറ്റ് എടുത്തിട്ടുണ്ടെന്ന് പറയാൻ വിളിച്ചതാണ്… ഇതൊക്കെ ഇത്ര രാവിലെ വിളിച്ചു പറയണോ…? ഉറക്കം നഷ്ടപ്പെട്ടതിന്റെ ദേഷ്യം ആയിരുന്നു അവന്..താൻ എത്തിക്കൊള്ളാം എന്ന് മാത്രം പറഞ്ഞു അവൻ ഫോണ് കട്ട് ചെയ്തു.. ക്ലോക്കിൽ സമയം 10 മണി..ഇനിയിപ്പോ വീണ്ടും കിടന്നാലും ആ ഒരു ഫ്ലോ കിട്ടത്തില്ല..എന്തൊക്കെയോ മധുര സ്വപ്നങ്ങൾ ഒക്കെ കണ്ടു കിടക്കുമ്പോഴാണ് കൂട്ടുകാരന്റെയ് ഒടുക്കലത്തെ ഫോണ്..കൂട്ടുകാരനെ മനസ്സില് തെറി പറഞ്ഞു കൊണ്ട് അവൻ കട്ടിലിൽ നിന്നും എഴുന്നേറ്റു.. ...
Read More »പ്ലാച്ചിമടയും മയിലമ്മയും
മലയാളക്കരയിലാദ്യം ടെലിവിഷൻ വന്നു, പിന്നെ കോള വന്നു, ബിഗ്ബിയും ഖാൻമാരും ക്രിക്കറ്റ് ദൈവങ്ങളും നിറഞ്ഞാടിയപ്പോൾ, നിറഞ്ഞു പതഞ്ഞിവിടെ പെപ്സിയും കോളയും. പിന്നെ, കുടിനീരു വറ്റി തെളിനീരു വറ്റി, കോളറ വന്നു ക്യാസർ വന്നു, കണ്ടു കേൾക്കാത്ത മാറാവ്യാധികൾ പെറ്റു പെരുകി. വട്ടം കൂടി നാട്ടുകാർ കൂട്ടം കൂടി കൂട്ടുകാർ, കുടിവെള്ളം കിട്ടാനെന്തു വേണം?. തൊണ്ണൂറു കഴിഞ്ഞൊരു മുത്തിയമ്മ പറഞ്ഞു, കേരം നിറഞ്ഞൊരു കേരളത്തിൽ പെപ്സിയും കോളയും എന്തിന്?. ഒത്തു കൂടു കൂട്ടുകാരേ, നാടു കടത്തു പെപ്സിയും കോളയും. വളരട്ടെ ഇനി വളരട്ടെ, തളരാതെ വിളരാതെ ...
Read More »പുറംതിരിഞ്ഞു നിൽക്കുന്ന കാലത്തിനോട്
പറയാനുള്ളതൊക്കെയും പുറംതിരിഞ്ഞു നിൽക്കുന്ന കാലത്തിനോട് . ഉണരാൻ പോക്കുന്ന വെയിലിന്റെ വിശാലതയിലേക്ക്- മുളച്ചുയരാൻ വെമ്പുന്ന പുൽനാമ്പുകളെപ്പറ്റി. നെഞ്ചിൽ കനൽക്കട്ട നീറ്റുന്ന അമ്മമാരുടെ വ്യഥകളെപ്പറ്റി, നിന്റെ മണ്ണിൽ ആത്മശാന്തി തേടി അലയുന്ന ഓർമകളെപ്പറ്റി കാലൊടിയാറായ ബെഞ്ചിന്റെ അറ്റത്തിരുന്ന് മഞ്ചാടിമണികൾക്ക് കണ്ണെഴുതുന്നുണ്ട് ഒരുവൾ. അറ്റം പൊട്ടിയ സ്കെയിലിന്റെ ഹൃദയത്തിലൂടെ നോക്കി ആകാശത്തൊരു മഴവില്ലു വിരിക്കുന്നുണ്ട് വേറൊരുവൾ . ഒരുവളിപ്പോഴും പഠിച്ചുതീർക്കേണ്ടപാഠങ്ങളെക്കുറിച്ചോർത്ത് വേവലാതിപ്പെടുന്നുമുണ്ട്. വർഗീയതയും തീവ്രവാദവും അവർക്കുമേൽ കരുത്ത കരിമ്പിടം വിരിക്കാൻ കോപ്പുകൂട്ടുമ്പോൾ, പകലിന്റെ കാതിൽ മുഴങ്ങുന്നത് വെയിലിനുമേൽ പെയ്യാൻ വെമ്പുന്ന- കറുത്ത മഴയുടെ പൊട്ടിച്ചിരി. പാൽമണംമാറാത്തൊരുവൾ കുപ്പത്തൊട്ടിയിൽ ...
Read More »ഐലാൻഡ് എക്സ്പ്രെസിലെ പെൺകുട്ടി …. – വിപിൻ രാജൻ
സാധാരണ അവൻ വൈകിട്ടത്തെ ട്രിനിനാണ് നാട്ടിലേക്ക് പോകാറ് , പക്ഷെ അവന്റെ മനസ്സിൽ ഒരാഗ്രഹം ഇന്ന് നേരത്തെ പോയാലോ എന്ന് , അപ്പോളേക്കും വീട്ടിൽ നിന്ന് അമ്മ വിളിച്ചു ഇന്ന്നേരത്തെ വരണമെന് . ഓഫീസിൽ ചോതിച്ചപോൾ പൊയ്കൊള്ളനും പറഞ്ഞു . അവൻ വളരെ വേഗത്തിൽ നടന്നു റെയിൽവേ സ്റ്റേഷനിൽ എത്തി , ഭാഗ്യം ട്രെയിൻ പോയില്ല .. സ്ലീപേർ ടിക്കറ്റ്എടുക്കാനായി കാശ് എണ്ണി നോക്കി , ഇല്ല മോനെ ….. മാസവസാനാമയതുകൊണ്ട് കാശ് കമ്മിയാണ് .മടിച്ചാണെങ്കിലും അവൻ ജെനെറൽ കമ്പാർട്ട്മെന്റിലേക്കു ഒരു ടിക്കറ്റ് എടുത്തു ...
Read More »വിരഹകഥയിലെ നായകനൻ
ദേവീ നിൻ വിരഹകഥയിലെ പ്രിയ നായകനായ് ഞാൻ… നിൻ കവിളിലെ നുണക്കുഴികളിൽ വിരിഞ്ഞ പ്രണയകവിതകളും നിന്നെ തരളിതയാക്കിയ മധുരപ്പതിനേഴിൻ ഓർമ്മകളും… ഒപ്പിയെടുത്ത അശ്രുകണങ്ങളിൽ നിൻ ഹ്രിദയവ്യഥകളൊ, നനവാർന്ന സ്വപ്പ്നങ്ങളൊ, പിരുയുവാനാകാത്ത സന്ധ്യകളിൽ എൻ നെഞ്ചിലെ ചൂടേറ്റു കിടന്നതോ പിരിയേണമെന്നറിയാതെയൊ..? ആയിരം പകൽദൂരങ്ങൾക്കകലെ മറ്റേതൊ തീരത്ത് ഓർമ്മകളിലെ ആ മന്ദഹാസം… വിരഹവും കണ്ണീരും പറന്നെത്തിയ ദേശാടനക്കിളികളിൽ ആ വിഷദഭാവം നിഴലിക്കുന്നു… നമ്മൊളൊന്നായ് ഓടിക്കളിച്ച തീരങ്ങളിൽ, പരദൂഷണങ്ങൾ ഓതിയ തിരമാലകളിൽ, കൺചിമ്മിയ കടൽകാക്കകളിൽ, വിടവാങ്ങിയ ഗതകാലമേ….. അലിഞ്ഞലിഞ്ഞില്ലാതായ സ്വപ്നങ്ങൾ സീമന്ത രേഖയിലെ സിന്ധൂരമായ് നിൻ ശിരസ്സിൽ… പ്രസാദ് ...
Read More »എന്റെ ആത്മാവിന്‍ മണിച്ചെപ്പില്‍
കാറ്റൊന്നു മൂളുന്ന പാട്ടൊന്നതുണ്ട്, മാനത്തുതെളിയുന്ന മഴവില്ലതുണ്ട്, പഞ്ചാരിമേളത്തുടിപ്പുമായെത്തുന്ന തിരകളോ ആടിത്തിമിറ്ക്കുന്നുമുണ്ട്. മണ്ണിന്റെ മാസ്മര ഗന്ധ്മുണ്ട്, കാടിന്റെ ഹരിത വറ്ണാഭയുണ്ട്, വെയിലത്തുവാടിത്തളരാതെ നില്ക്കുന്ന പൂവതില് തേനുണ്ണും ഭ്രമരമുണ്ട്. ഒരു കുഞ്ഞു ചുണ്ടിന് കുസ്റുതിയുണ്ട്, മാത്റുഹ്റുദയത്തിന് വെമ്പലുണ്ട്, ഇണയെയും തേടി തിരഞ്ഞുപറക്കുന്ന പറവതന് കണ്ണിന്നാകാംഷയുണ്ട്. അരുവിതന് പാദസ്വരങ്ങളുണ്ട്, കുരുവിതന് ചെല്ലച്ചിലമ്പലുണ്ട്, അകതാരില് പെയ്യുന്ന മഴയൊന്നു കാതോറ്ക്കും , മനസെന്ന വെള്ളവേഴാമ്പലുണ്ട്. വറ്ണ്ണത്തരിവളത്തുണ്ടുകള് സൂക്ഷിച്ചും പഴമതന് പാവന സ്മരണയെ സ്നേഹിച്ചും വഴിതെറ്റിയെത്തുന്ന മേഘങ്ങള് തൂകുന്ന മധുകണം നല്കുന്ന രുചിയുമുണ്ട്. മനോജ് ജി ആർ
Read More »