മനുഷ്യ നീ എന്തിനിങ്ങനെ പണത്തിനു പുറകെ പായുന്നു.
നിന്റെ പല സ്വപ്നങ്ങൾ നേടാൻ പല സുഘങ്ങൾ എന്തിനു നീ കളയുന്നു.
സുഘങ്ങൾ എന്നുളത് താൽകാലികം മാത്രമാണ് എന്നുള്ള സത്യം നീ മനസിലാകുന്നില്ലേ.
എന്തൊക്കെ നേടിയിട്ടെന്ത വെട്ടി പിടിചിട്ടെന്ത.
പിന്നെയും പലതും ബാക്കി വെച്ച് നീ യാത്രയാകുന്നു.
ബാക്കി വെച്ചത് വെറും സ്വപ്നങ്ങളോ അതോ മിധ്യകലൊ.
സ്വപ്നമായാലും മിഥ്യ ആയാലും രണ്ടും അസത്യങ്ങൾ മാത്രം.
മനുഷ്യ നീ മരിച്ചു പട്ടടയിൽ ആകുമ്പോൾ നീ നേടിയതൊന്നും കൊണ്ട് പോകുനില്ല.
നീ ജനിച്ചതെങ്ങനെയോ അങ്ങനെ തന്നെ മരിക്കുംബോളും.
നേടിയതായ ഒന്നും നീ തിരിച്ചു കൊണ്ട് പോകുന്നില്ല.
സ്വന്തെമെന്നു അഹങ്കരിച്ച പേര് പോലും മരിച്ചു കഴിഞ്ഞാൽ സ്വന്തമല്ല.
രാമായണത്തിൽ മനുഷ്യനാകുന്ന ലക്ഷ്മണൻ സീതയാകുന്ന മായ കടന്ന്നല്ലേ ഈശ്വരൻ ആകുന്ന രാമനിൽഏതാൻ കഴിയുകയുള്ളൂ.
മനുഷ്യ നീ ലക്ഷ്മണന്റെ പ്രതിരൂപം ആകുന്നു അങ്ങനെയെങ്ങിൽ നീ നേടിയതും ആഘോഷിച്ചതും എല്ലാംസീതയാകുന്ന മായയുടെ പ്രതിരൂപവും ആകുന്നു .
സീത ഭൂമിയില നിന്ന് വന്നു ഭൂമിയിലോട്ടു പോയത് പോലെ നേടിയതെല്ലാം ഭൂമിയില തന്നെ കെട്ടടങ്ങുന്നു.
മനുഷ്യ നീ ഈ സത്യങ്ങള മനസിലാക്കി അഹംകാരം ഉപേഷിക്കു .
അഭിജിത് ആർ
0
Your reaction
Share this post on social media