Home » സാഹിത്യ വായന » പ്രതിധ്വനി » സൃഷ്ടി 2015 » കഥ » ‘എന്നിലെ അവൾ’ – അനീഷ് എ വി

‘എന്നിലെ അവൾ’ – അനീഷ് എ വി

‘കഴിഞ്ഞ ഒരു വർഷത്തെ അനുഭവങ്ങളുണ്ടായിട്ടും നീ എന്താ ഇങ്ങനെ ചിന്തിക്കുന്നത് ‘ – ഈ ചോദ്യം അഗാധങ്ങളിലെവിടെയോ പ്രതിഫലിക്കുകയാണ്. അർഹിക്കുന്ന ആത്മാഭിമാനത്തോടെ നടന്നകന്നിട്ടും ഉള്ളിലെവിടെയോ ഒരു മനംപുരട്ടൽ. മരണമെന്നെ ഭീരുത്വത്തെ പുൽകാതെ എത്രയോ ഭേദമായ വഴിയാണ് താൻ തിരഞ്ഞെടുത്തിരിക്കുന്നത്.
അന്നായിരുന്നു തുടക്കം. താൻ കുടുങ്ങിപോകുമായിരുന്ന ഒരു ബന്ധനത്തിന് നാന്ദി കുറിച്ച ദിവസം. കുടുംബങ്ങൾ പരസ്‌പരം ജാതകം കൈമാറിയതിനുശേഷമുള്ള ആ ആറുമാസം, ആ നീണ്ട കാലയളവിൽ അവന്നിൽ ഒരിക്കലും എന്നെ കൂടുതൽ അറിയാൻ ഉള്ള ശ്രമമോ അമിതോത്സാഹമോ ഉണ്ടായതായി ഓർമയില്ല. അന്നേ ദിവസം കല്യാണപുടവ തൊഴുകൈയോടെ വാങ്ങുന്നതും എന്നോട് ചേർന്നിരുന്നുകൊണ്ട് ആ താലിമാല കഴുത്തിൽ അണിയിക്കുന്നതും എല്ലാം യാന്ത്രികമായി കഴിഞ്ഞതുപോലെ.
അങ്ങനെ ഒരു മുഹുർത്തം ജീവിതത്തിൽ വേണ്ടിയിരുന്നു എന്നു വേണം കരുതാൻ. വളർന്ന ചുറ്റുപാടുകൾക്കിടയിൽ മനസ്സിന് കുളിരേകിയ സാന്ത്വനങ്ങളത്രയും ചവിട്ടിയരയ്ക്കപ്പെട്ട നിമിഷങ്ങളോരോന്നായ് മിന്നിമറയുകയാണ്. ഇതു ആരോടുമുള്ള പ്രതികാരമല്ല, എന്നാണു വിശ്വാസം. എന്നെ തന്നെ കൂടുതൽ അറിയാനുള്ള മാർഗ്ഗം മാത്രം. അത്രയേ കരുതാൻ പാടുള്ളൂ. ആ ചെയ്തതിനുള്ള പര്യവസാനം എന്തു തന്നെ ആയിരുന്നാലും ഞാൻ ഉറപ്പിച്ചു കഴിഞ്ഞിരുന്നു, ആ മണ്ഡപത്തിൽ വച്ചു തന്നെ.
ഉള്ളറിവ് വച്ചു വിവാഹപുടവ കൈകളിൽ വാങ്ങുന്നതോടെ ഒരു സ്ത്രീ ഭാര്യ ആകുകയാണത്രെ. പൊരുത്തമില്ലാത്ത മനസ്സുമായി എന്തു ആകാനാനെന്നു അന്നേ ആലോചിച്ചിരുന്നു. ചുറ്റിലും നോക്കുമ്പോഴും കണ്ടത്‌ ഒരിക്കലും മനസ്സിലാക്കാൻ പറ്റാത്ത കാഴ്ചകളും. നിറമിഴികളോടെ നിൽക്കുന്ന അമ്മ, ഇതു നടന്നെന്നോരാശ്വാസത്തിൽ പുഞ്ചിരി തൂകി അച്ഛൻ. അവർക്ക് വേണ്ടി താൻ ചാടിയ ആ കയത്തിനെ ആ സമയത്തു താൻ വല്ലാതെ പേടിച്ചിരുന്നു. ശരിക്കും പറഞ്ഞാൽ അന്നു കണ്ണുകളിൽ ആകെ ഇരുട്ട് കയറിയത് ഓർമ്മയുണ്ട്, ഒരു മിന്നായം പോലെ.

ആ കൈകൾ പെട്ടന്ന് തന്നെ ഉണർത്തി, അത് അവൻ ആയിരിക്കണം. ക്യാമറകണ്ണുകൾക്കായി ചുണ്ട് കോടിപ്പിടിച്ചു നിറമനസ്സോടെ ചിരി പടർത്തി. ഈ സ്വപ്നങ്ങളൊക്കെ ജീവിതമാകുന്ന മുഹൂർത്തം ഇങ്ങനെ ആയിരിക്കും, വളരെ നാൾ കാത്തിരുന്ന് ഉറ്റവരുടെ അനുഗ്രഹത്തോടെ വിവാഹിതരാകുന്ന പ്രണയിനികളിലാരെയോ ഓർത്തുപോയ നിമിഷം. മനസ്സ് ചഞ്ചലമാകാൻ ശ്രമിച്ച ആ ഒരു രംഗം കുറച്ചു നാൾ കൂടി ഓർമയിൽ തങ്ങി നിൽക്കും, തീർച്ച. പുതിയ ഒരു സ്ഥലത്തേക്ക്, അതും ആളെ കുറിച്ചു ഒന്നും അറിയാത്ത പുരുഷനോടൊപ്പം തനിയെ പോകുന്ന കാര്യമോർക്കുമ്പോഴെ തല പുകയുകയാണ്. അനുസരണയോടെ യാത്ര പറഞ്ഞ് അവനോടൊപ്പം ഇറങ്ങി.
അന്നു രാത്രിയുടെ നിശബ്ദതയിലേതോ നിമിഷത്തിൽ രണ്ടു കൈകൾ തന്നെ ആദ്യമായ് ചുറ്റിപ്പിടിച്ച നേരത്തും വിമുഖതയുടെ തലവേദനയെ പ്രാപിക്കാനായിരുന്നു തനിക്കിഷ്ടം. പിന്നീടങ്ങോട്ട് അവജ്ഞയുടെ സുഗന്ധവും ജീവിതലക്ഷ്യത്തെ പറ്റിയുള്ള തിരിച്ചറിവും കൂടുതൽ കരുത്താർജ്ജിച്ചു തന്നിലെ സ്നേഹമെന്ന കനലിനെ അലിയിക്കാൻ തുടങ്ങി. അതിതീവ്രമായിരുന്നു ആ സമയങ്ങളിൽ സ്വയം നിയന്ത്രിച്ചുനിർത്തുവാൻ ചെയ്‌ത പ്രവൃത്തികൾ.
കാലാന്തരത്തിലെ സത്യചിത്രങ്ങളിൽ അവൻ എന്നിലെ മനശക്തിയെ പതിയെ തിരിച്ചറിഞ്ഞു. താനുംനിസ്സഹായയായിരുന്നു . കോടതിവരാന്തയിൽ പരസ്പരം കാണുന്നത്ര ദൂരത്തിൽ നിൽക്കുമ്പോഴും തലഒന്നുയർത്തിനോക്കാൻ ആത്മാഭിമാനം അനുവദിച്ചില്ല. സത്യാവസ്ഥകളുടെ ആഴം മറ്റാരോടും വെളിപ്പെടുത്താതെ ഉള്ളഈ സ്വയരക്ഷ ആരെയും ഭയക്കേണ്ടാത്ത താൻ കൊതിച്ച ജീവിതത്തിലേക്കുള്ള ഒരു ഉറച്ച ചുവടുവയ്പ്പ് മാത്രം.ഉറക്കത്തിന്റെ സമാധാനരഹസ്യമെങ്കിലും തനിക്കു മാത്രമായി തുടരുമല്ലോ, അതു മതി.
അവളെ താൻ അങ്ങനെ തിരിച്ചറിയുകയായിരുന്നു, തന്നോടൊപ്പം വളർന്നു വലുതായിട്ടും ഒപ്പം കൂട്ടാൻ പറ്റാതെ പോയസ്വന്തം മനസ്സാക്ഷി. നമുക്ക് അനുവദിച്ചിട്ടുള്ള ഒരേ ഒരു ജീവിതം, അതിൽ പോലും പൂർണമായി അർപ്പിക്കുവാനല്ലെങ്കിൽപിന്നെ എന്തിനാണ് മനുഷ്യന് സ്വബോധചിന്താഗതികൾ. അവിടെ ആണ്‌ താൻ വിജയിക്കുന്നത്.

0

About admin

Your reaction

NICE
SAD
FUNNY
OMG
WTF
WOW

Share this post on social media

Leave a Reply



OR


Note: Your password will be generated automatically and sent to your email address.

Forgot Your Password?

Enter your email address and we'll send you a link you can use to pick a new password.

Close
copyright Ezhthupura