@admin

Posts by @admin 88  
   
October 31, 2016
October 31, 2016
October 31, 2016
October 31, 2016
ബാല്യ കാലം
ഒറ്റക്കിരിന്നപ്പോള് ഓര്ത്തു പോയ് ഞാനെന്റെ ചെറ്റക്കുടിലിലെ ബാല്യകാലം ചുറ്റുമതിലുകള് ഇല്ലാത്തൊരാ വീട്ടിന് മുറ്റത്തിരിന്നു കളിച്ച കാലം കുറ്റിമുല്ലപ്പൂവിന് നറുമണമേറ്റുകൊണ്ട് നടുമുറ്റത്തോടിക്കളിച്ച കാലം ഉറ്റവരായുള്ള കൂട്ടരോടൊത്തിട്ടു ചുറ്റുമിരിന്നു കളിച്ച കാലം തെറ്റുകളായിരം ചെയ്തിട്ടു പിന്നെയും പെറ്റമ്മ പൊറുത്തോമനിച്ച കാലം ഇറ്റിറ്റു വീഴുന്ന കണ്ണുനീര് കാണവെ ചിറ്റമ്മമാര് വന്നെടുത്തോമനിച്ച കാലം ഉറ്റുനോക്കുന്നു ഞാനിന്നുമാ കാലം ഏറ്റം മോദമോടക്കാലമിനിയും വരാനായ് പറ്റില്ല പറ്റില്ല ഇനിയൊരു നാളുമക്കാലം മാറ്റം കൂടാതെ വീണ്ടും വരുവാനായ്….. ചിഞ്ചു തുളസീധരൻ

Default
October 31, 2016
മൃണ്മയം
കൃത്യമായി ഓർക്കുന്നില്ല! കൌമാരം യൌവനത്തിലേക്ക് പടരുന്നതിന് മുൻപുള്ള, ഏതോ ഒരു ദശാസന്ധിയിരിക്കണം, എനിക്ക് ചുറ്റും ഒരു മണ്പുശറ്റ് കിളിച്ചത് വിവിധാനുപാതത്തിൽ അലസത, ഉഴപ്പ്,വിമുഖത ഇത്യാദികളുടെ മിശ്രണത്തിലായിരുന്നു അതിന്റെ അങ്കുരണം വളർച്ച പക്ഷെ വിസ്മയകരമായിരുന്നു! മീശ കിളിർക്കും പോലെ അല്ലെങ്കിൽ താടി വളരും പോലെ ഒരു ജൈവികവളർച്ചയുടെ എല്ലാ സ്വാഭാവികതയുമതിനുണ്ടായിരുന്നു മുഖം നോക്കിയ കണ്ണാടികളിലൊന്നും അത് പക്ഷെ പ്രതിഫലിക്കപ്പെട്ടില്ല കണ്ണാടിക്കു പകരമായി കരുതിയ ചങ്ങാതിയിലും അറിഞ്ഞിരുന്നെങ്കിൽ …… മുളയിലെ നുള്ളാമായിരുന്നു..! എന്നു വ്യാമോഹിക്കുന്നു, സന്തപ്തയൗവ്വനം! അങ്ങനെയിരിക്കെ ഒരു നാൾ ...

Default
October 31, 2016
അഭയാര്ഥികള്
ഇന്നെലെ ഇഴച്ചേര്ന്നിമചേര്ന്ന് , ഇരതേടിവന്നവര് കുടിയേറ്റക്കാര്. ഇന്നിവര് ഇരപാകിമുളപ്പിച്ച, മതവൃക്ഷശിഖരങ്ങളില് ജാതിതൂക്കി. മതക്കോലകെട്ടരങ്ങില് നിന്നോടിയകലുന്നവര്, ഈ ഭൂഗോളച്ചെരുവിലൊരിറ്റു ശാന്തിതന് – വെള്ളക്കീറുനോക്കിയലയുന്നവര് അഭയാര്ഥികള്. തിരയാര്ത്തിയോടണഞ്ഞിട്ട മണലില്, മുഖംചേര്ത്തടിഞ്ഞു പിടഞ്ഞീര്ന്ന ബാല്യത്തിനറിയുമോ, മതശരങ്ങളും മതഭ്രാന്തിന്ശാലകളും. കാവ് തീണ്ടി , പുഴയൂറ്റികുടിച്ച ഞാന്, കത്തുന്ന പാടവുംമറികടന്നോടി, അകലെ നില്ക്കുമാ കുന്നാര്ത്തിയോടുണ്ണാന്. മണ്പുറ്റു പുണരുമീ വീടിനുമ്മറപ്പടിയില് , ഇറ്റുവീണ തുലാമഴ ജീര്ണിച്ചോഴുകിയീ- കെട്ടിടപാടങ്ങള്ക്കിടയിലൂടെ. മരവിച്ചീര്ന്നമനമൊന്നില് മരനീറിന് പുളിപ്പേറ്റു, മതഭ്രാന്തനായി അലയുന്നു. ഇനിയാ അന്യഗ്രഹത്തിലെക്കൊരു പലായനം, അഭയാര്ഥിയായി… വിപിൻ കുമാർ കെ പി

Default
October 31, 2016
October 31, 2016
എവിടേയ്ക്കെന്നറിയാതെ – നീതു ആർ
മുംബൈ നഗരത്തിൽ ഒൻപതു വർഷങ്ങളായി ശാരദ എത്തിയിട്ട്.പക്ഷേ മകൻറെ അപ്പാർട്ട്മെന്റ് മാത്രമാണ് അവരുടെ ലോകം.കൊച്ചുമക്കളെ ഒൻപതു വർഷക്കാലം പരിപാലിക്കുന്നതിനാണ് താൻ ഇവിടേയ്ക്ക് വരുന്നത് എന്നറിയില്ലായിരുന്നു.ഹരിപ്പാടാണ് ശാരദയുടെ തറവാട്.മകൻ രവിശങ്കർ മുംബൈയിൽ ഒരു പ്രമുഖ കമ്പനിയിൽ ഉന്നത ഉദ്യോഗസ്ഥൻ.മരുമകൾ ഇന്ദു പ്രശസ്തയായ ഒരു ഡോക്ടറും.രണ്ടാൾക്കും അവരുടെ കുഞ്ഞുങ്ങൾക്കായി സമയം തെല്ലുമില്ല.ഏക മകൻറെ ആവശ്യം അമ്മ നിറഞ്ഞ മനസ്സോടെ അംഗീകരിച്ചു.തറവാട് വിട്ടു മുംബൈ നഗരത്തിലേയ്ക്ക് കുഞ്ഞുങ്ങളെ പരിചരിക്കാൻ അമ്മ വരണം എന്നതായിരുന്നു ആവശ്യം .എങ്കിലും ഒൻപതു വർഷക്കാലം കൊച്ചുമക്കളെ ഓമനിച്ചു ...

Default
October 31, 2016
പാലപ്പൂപ്പൻ – ജിറ്റി ജോസഫ്
മുഖത്ത് പ്രസന്നമയൊരു ചിരിയോടെ അയാള് പടി കടന്നു വന്നു. കൈയിലിരുന്ന പാത്രത്തില്നിന്ന് വരാന്തയില് വച്ചിരുന്ന പാത്രത്തിലേക്ക് പാല് നിറക്കുന്നത് നോക്കി നിന്ന എന്റെ മോനോടായി പറഞ്ഞു “ എല്ലാ കുട്ടികളും എന്നെ പാലപ്പൂപ്പന് എന്നാ വിളിക്കുന്നേ. മോണും അങ്ങനെ വിളിച്ചോളൂ”. പിന്നീടൊരിക്കലും ആ മനുഷ്യന്റെ പേരു ചോദിക്കണം എന്നു എനിക്കും തോന്നിയില്ല. പതുക്കെ പതുക്കെ പാലപ്പൂപ്പനും ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി. എഴുപതുകളുടെ വാര്ധക്യത്തിലും മൂന്നു നാലു പശുക്കളെ നോക്കുന്ന ബുദ്ധിമുട്ടും, വയ്യാത്ത ഭാര്യയും എല്ലാം ഞങ്ങളുടെ സംസാരത്തില് ...

Default
October 31, 2016


OR


Note: Your password will be generated automatically and sent to your email address.

Forgot Your Password?

Enter your email address and we'll send you a link you can use to pick a new password.

Close
copyright Ezhthupura