@admin

Posts by @admin 88  
   
October 31, 2016
October 31, 2016
October 31, 2016
3 (ത്രീ) – അജിൻ കെ അഗസ്റ്റിൻ
(ലേഖകന്റെ കണ്ണുകളിലൂടെ) നമ്മുടെ കൂടെ സ്കൂളിൽ പഠിച്ച അതെ കൂട്ടുക്കാരെ തന്നെ കോളേജിൽ കിട്ടിയിരുന്നെങ്കിലെന്ന് പലപ്പോഴും നമ്മൾ ആഗ്രഹിക്കാറുണ്ട്.ചിലപ്പോൾ അവരിൽ ചിലരെ ഒരുമിച്ച് കിട്ടാറുമുണ്ട്.അങ്ങനെ ഭാഗ്യം ചെയ്ത മൂന്നു സുഹൃത്തുക്കളാണ് മെർലിനും പ്രിൻസും ജാനറ്റും .പ്ലസ്ടുവിനും എന്ട്രന്സിനും ഇവർ ഒരുമിച്ചായിരുന്നു,പ്ലസ് ടു പരീക്ഷയ്ക്ക് മൂന്നു പേരും പാസായപ്പോൾ എന്ട്രന്സിനു മെർലിന് മാത്രമേ പാസാകാൻ ഭാഗ്യമുണ്ടായുള്ളൂ.അങ്ങനെ അടുത്ത വര്ഷം മെർലിൻ എഞ്ചിനീയറിംഗ് കോളേജിലും പ്രിൻസും ജാനറ്റും വീണ്ടും എന്ട്രന്സിനും ചേരാൻ തീരുമാനിച്ചു.ആ വര്ഷത്തെ എന്ട്രന്സിനു ജാനറ്റ് പാസ്സായി.പ്രിൻസ് വീണ്ടും ...

Default
October 31, 2016
പ്ലൂട്ടോ – അനു പി നായർ
അയാൾസ്വര്ഗത്തിലെരാജാവായിരുന്നു.അന്ന് അയാൾ പരിപൂർണ്ണ നഗ്നനായി രാജവീധിയിലൂടെ എഴുന്നള്ളി.കൂടെഅപ്സരസ്സുകളും.അവർ അയാളുടെ നഗ്നത ആസ്വധിക്കുന്നുണ്ടായിരുന്നു.ഞാൻഅറിയതെയോന്നുകൂവി.രാജാവ്ക്രുദ്ധനായി എന്നെനോക്കി.അപ്സരസ്സുകൾനെറ്റിചുളിച്ചു.രാജകിങ്കരന്മാർഎന്നെപിടികൂടി ജയിലിലടച്ചു. ゛നീസ്വര്ഗ്ഗത്തിന്ചേരാത്തവൻ.നിന്നെഞങ്ങൾപുറത്താക്കുന്നു.” അവരെല്ലാംചേർന്ന്തീരുമാനിച്ചു.ഞാൻസ്വർഗത്തിൽനിന്നുംവലിച്ചെറിയപ്പെട്ടു. പ്ലൂട്ടോയുടെ ഡയറിക്കുറിപ്പുകൾഅവസാനിക്കുന്നതിങ്ങനെയാണ് .മറ്റൊരാളുടെ ഡയറി വായിക്കുന്നത് തെറ്റാണ്.പക്ഷേ ഈ ഡയറി വായിക്കാതെ പ്ലൂട്ടോ യെക്കുറിച്ച്നിങ്ങള്ക്കൊന്നും അറിയാൻ സാധിക്കില്ല. അക്കാര്യം ഞാൻ പറയാതെ തന്നെ നിങ്ങള്ക്മനസ്സിലായിക്കാണുമല്ലോ?പ്ലൂട്ടോയുടെ വീട്ടില്പോയ സ്ഥിതിക്ക്തീര്ച്ചയായും മനസ്സിലാക്കിയിരിക്കും. “ഒരുഗ്രഹം …….. ഭ്രമണംതെറ്റിയ ഒരു ക്ഷുദ്ര ഗ്രഹം̎ എന്നാവും മകനെക്കുറിച്ചെന്തെങ്കിലും ചോദിച്ചാൽരാമൻനായരുടെ പ്രതികരണം. “അവനു വട്ടാണ്. മുഴു വട്ട്” എന്നാവും ഭാരതിയമ്മ പറയുക. “കുടുംബത്തിന്കൊള്ളാത്തവൻ“എന്നു പറയുന്നത് അനുജൻ സത്യശീലനാണ്. ...

Default
October 31, 2016
നിങ്ങളില്‍ പാപമില്ലാത്തവര്‍……… – ശ്രീജിത്ത് സുഗതൻ
  കല്ലെറിയാന്‍ തയ്യാറായി, ചുറ്റും കൂടിനിന്ന മുഖങ്ങളിലേക്കു അവള്‍ സൂക്ഷിച്ചു നോക്കി. പരിചയമുള്ള ഒരുപാട് മുഖങ്ങള്‍ മുഖംമൂടികള്‍ക്കുള്ളില്‍  ഒളിപ്പിച്ചു വെച്ചിരുന്നിട്ടും അവള്‍ തിരിച്ചറിഞ്ഞു. തന്‍റെ വേദന മറന്നു ഒരു നിമിഷം അവള്‍ പരിഹാസത്തോടെ ചിരിച്ചു.   ആ ചിരിയിലെ പരിഹാസം ബോധ്യപ്പെട്ട ചിലരെങ്കിലും അവളുടെ തീക്ഷ്ണമായ നോട്ടത്തെ നേരിടാനാവാതെ തല കുനിച്ചു, കല്ലുകള്‍ മുറുകെ കയ്യില്‍ പിടിച്ചു നിന്നു.   ഇരുളിന്‍റെ മറവില്‍ ഉടുതുണി അഴിച്ചു ആവേശത്തോടെ അവളെ പുല്‍കുമ്പോള്‍, ഒടുവില്‍ ദാഹം തീര്‍ന്നു തളര്‍ന്നു കിടക്കുമ്പോള്‍ – അവരുടെ കയ്യില്‍ ...

Default
October 31, 2016
പ്രഭാതസവാരി
ആരോഗ്യശീലങ്ങൾ നേർവഴിക്കാക്കുവാൻ ചിന്ത തുടങ്ങിയിട്ടേറെ നാളായ്. വ്യാധിഭയങ്ങൾ ഫണമുയർത്തും മുൻപേ ശീലത്തിലൊന്നായ് പുലർന്നടത്തം. എന്നും നടക്കാനിറങ്ങുമ്പോൾ, വഴിവക്കിലെന്നെയും കാത്തൊരാൾ നിന്നിരുന്നു. ഉപചാരമില്ലാത്ത ഉന്മാദിയെപ്പൊലെ എന്റെ അനുവാദമില്ലാതെ കൂടെവന്നു. വാക്കുകൾ‍ പൂക്കും മരങ്ങൾ‍ നീളെ ഇലകൾ തളിർത്തും കൊഴിഞ്ഞും പാതകൾ നീളെ പലതും പറഞ്ഞും കാതങ്ങൾ ഞങ്ങൾ നടന്നു തീർത്തു. ** ** ഇന്നു ചങ്ങാതിയെക്കണ്ടില്ല, കാത്തുനില്ക്കാ്തെ നടന്നുപോയ് ഞാൻ. തിരികെ വരുംവഴി കണ്ടൂ തെരുവിലൊരാൾക്കൂട്ടം. ആരെയോ വണ്ടിയിടിച്ചതാണത്രേ ; ആളിനെ മെല്ലെ വകഞ്ഞു മാറ്റി വിടവിലൂടകമൊന്നു നോക്കവേ ...

Default
October 31, 2016
രണ്ട് ‘അവളും’ ഞാനും പിന്നെ വരാത്ത ലോകവസാനവും – ഉമേഷ് കെ യു
അസ്തമയം കാണാൻ അല്ല അയാൾ കടൽ തീരത്ത് വരാറുള്ളത്. ആ നീല നിറത്തിന്റെ വിശാലത കാണുമ്പോൾ മനസിലെവിഴുപ്പുകളുടെ ഭാരം കുറയാറുണ്ട്. തീരത്തെ ഇളം ചൂടുള്ള മണലിൽ ഇരിക്കുമ്പോൾ മറക്കാൻ മറന്നു പോയ ഓർമ്മകൾകൂട്ടിനുള്ളത് കൊണ്ട് തന്നെ, ആ ആൾകൂട്ടത്തിൽ ഒരിക്കലും ഒറ്റപെടാറില്ല.   പോക്കറ്റിലിരുന്ന ഫോണ്‍ ഒരിക്കൽ കൂടി ഞരങ്ങി. ‘മുഖ പുസ്തക’ത്തിൽ അവൾ ഇന്നു രാവിലെ എടുത്ത് ഷെയർ ചെയ്തഫോട്ടോയോടുള്ള ഇഷ്ട്ടം, നൂറ്റിപതിനെട്ടാമത്തെ ആളും അറിയിച്ചിരിക്കുന്നു . ” 4 Years of togetherness ” എന്നതലവാചകത്തോടെയുള്ള പടത്തിനു താഴെ നിരവധി പേരുടെ ആശംസ/അനുഗ്രഹ/ പ്രാർത്ഥനകൾ. അവയിൽ പലതിലും ‘ഹാപ്പി’എന്ന പദത്തിന്റെ പല ഭാവഭേദങ്ങൾ കണ്ടത് വെറും യാദൃച്ഛികമല്ലെന്നു മനസിലായപ്പോൾ ചിരി വന്നു.   ഒരേ കട്ടിലിന്റെ രണ്ടറ്റങ്ങളിൽ കിടന്നുറങ്ങി തീർത്ത നാലു വർഷങ്ങൾ. പാടില്ലായിരുന്നു. അമ്മയുടെ വറ്റാത്ത കണ്ണീരിനുമുൻപിൽ അടിയറവു പറയുമ്പോൾ താൻ തകർത്തത് ഒരു സാധു പെണ്ണിന്റെ സ്വപ്നങ്ങളാണ്. വർഷമൊന്നു കഴിഞ്ഞിട്ടും രണ്ടുപേർക്കിടയിൽ മൂന്നാമതൊരാൾ വരാത്തതിനെ പറ്റി പുരികമുയർത്തിയവർക്കു മുന്നിൽ തന്റെ പ്രോബ്ലെമാന്നെന്നവൽതലകുനിച്ചു നിന്നപ്പോഴൊക്കെ നീറിയത് അയാളുടെ നെഞ്ച് ആയിരുന്നു. തെറ്റായ സമയങ്ങളിൽ എടുത്ത രണ്ടു ധീരമായതീരുമാനങ്ങളിലൂടെയാണ് ജീവിതം കാൽച്ചുവട്ടിലെ മണൽത്തരി പോലെ ഒഴുകി പോയത്: ജീവനു തുല്യം സ്നേഹിച്ചവളെനഷ്ട്ടപെടുത്താൻ കാട്ടിയ ധൈര്യവും, അമ്മക്ക് വേണ്ടി ഇനിയൊരാളെ ജീവിതത്തിലേക്ക് കൊണ്ടു വരാൻ ശ്രമിച്ച സാഹസവും.   അയാൾ മുഖപുസ്തകത്തിലെ പെഴ്സണൽ മെസേജുകൾ തുറന്നു. ആ പേര്! വേറൊരു പുരുഷന്റെ പേരിനു മുൻപിൽഅവളുടെ പേരു കണ്ട ദിവസം ഉണ്ടായ ഞെട്ടൽ!  അതെ ഹൃദയമിടുപ്പായിരുന്നു ഇന്നു കാലത്ത്, ആ പേര് വീണ്ടും തന്റെ ഫോണിൽതെളിഞ്ഞപ്പോൾ. ” Please move on “. അവസാനത്തെ രണ്ടു മെസേജുകൾക്കിടയിൽ മൂന്നര വർഷത്തെ പ്രായ വ്യത്യാസം. അവളുംഞങ്ങളുടെ ഫോട്ടോ കണ്ടിരുന്നിരിക്കണം. നൂറ്റിപതിനെട്ടാളും തിരിച്ചറിയാത്ത ചിരിയുടെ പിന്നിലെ വേദന അവൾ കണ്ടു.   വർഷങ്ങൾക്കുമിപ്പുറം, പല സമയമേഖലകൾക്കകലേ, ഭൂമിയുടെ മറുഭാഗത്തിരുന്നും അവൾ തന്നെ മനസിലാക്കുന്നു.അവളുടെ പേജ് അയാൾക്ക് തുറക്കാതിരിക്കാൻ കഴിഞ്ഞില്ല. കാലം അവളിലും മാറ്റം വരുത്തിയിരിക്കുന്നു. എന്നിട്ടും, ആ വലിയകണ്ണുകളിലെ തിളക്കത്തിനു ഒരു കുറവും ഇല്ല. തന്റെ സമനില തെറ്റിക്കാറുള്ള ആ പഴയ വല്ലാത്ത ചിരി ഇപ്പോഴും കാണുമോഎന്തോ? അതെ ചിരിയല്ലെ, അവളെ തന്നെ കൊത്തിവെച്ച അവളുടെ ഇരട്ട പെണ്ക്കുഞ്ഞുങ്ങളിൽ കണ്ടത്.   ഓർമ്മകൾക്കും ആലോചനകൾക്കും ഇടയിലെപ്പോഴോ തീരത്തെ ഇളം കാറ്റിൽ അയാൾ മയങ്ങിപോയി. മാറിൽ കിടന്നുഞരങ്ങിയ ഫോണ്‍ ആണ് ഉറക്കം ഞെട്ടിച്ചത്. പഴയ ഓർമ്മകൾ പങ്കു വെക്കുന്ന ഫേസ്ബുക്കിലെ ‘on This Day’ നോട്ടിഫിക്കെഷൻ.നാലു വർഷങ്ങൾക്ക് മുൻപ്, ഇതേ ദിവസം ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നവളോടൊപ്പം, അടച്ചിട്ട മുറിയിൽ, ഒരു രാത്രിമുഴുവൻ കഴിഞ്ഞ നാൾ, ആ വെളുപ്പാൻ കാലത്തെപ്പൊഴൊ, വെറുത്തു പോയ ജീവിതത്തിലെ കയ്പേറിയ വരുംനാളുകളെയോർത്ത് അമർഷത്തോടെ ഫേസ്ബുക്കിൽ താനെഴുതിയ ചേതൻജിയുടെ വാക്കുകൾ. “Life is a bitch when the only girl you care belongs to somebody else “. മറക്കാത്തത് ഓർമിപ്പിക്കുന്ന മുഖപുസ്തകത്തിന്റെ ഫീച്ചറിനെ ഓർത്ത് സഹതാപം തോന്നി.തനിക്കു ചുറ്റുമുള്ള ആത്മാക്കളെ നോവിക്കുന്ന, നാലു വര്ഷങ്ങൾക്കിങ്ങും മാറാത്ത ആ വികാരം തന്നിൽ മാത്രംഅവശേഷിക്കട്ടെയെന്നയാൽ, ആ പോസ്റ്റ്‌ ഡിലീറ്റ് ചെയ്തു.   കൈയിലിരുന്ന ഫോണ്‍ വീണ്ടും മിടിച്ചു. സുഹ്രത്തുക്കളിലാരൊ ഷെയർ ചെയ്ത സെപ്റ്റംബർ 28നുലോകമവസാനിക്കുമെന്ന വാർത്തയുടെ നോട്ടിഫിക്കെഷൻ. അപ്പൊഴെക്കും അയാളെ ഒറ്റയ്ക്കാക്കി കടപ്പുറത്തെ  അവസാനത്തെആളും പോയി കഴിഞ്ഞിരുന്നു. കട്ട ഇരുട്ടിൽ ഇരുണ്ട ഭാവിയുടെ തീരാത്ത ചിന്തകളുമായി  അകലങ്ങളിലെ  ഇത്തിരി വെളിച്ചത്തെതിരയുമ്പോൾ, വേലിയേറ്റത്തിൽ കരകയറി വന്ന തിര തന്റെ കാലിൽ തൊടുന്നതയാൽ അറിഞ്ഞില്ല .   കടൽത്തീരത്ത്‌ നേരം വെളുക്കുകയായിരുന്നു. മണൽപരപ്പിൽ തനിക്കരികിൽ മിന്നിക്കൊണ്ടിരുന്ന ഫോണ്‍ അയാൾശ്രദ്ധിച്ചില്ല. സുഹ്രത്ത് ഷെയർ ചെയ്ത ലോകാവസാന വാർത്ത‍ സത്യമാകാൻ പ്രാർത്ഥിക്കുകയായിരുന്നു അയാൾ.

Default
October 31, 2016
ഓർമ്മകൾ
ഇന്നീ തറവാട്ടു മുറ്റത്തു എകനായി ഞാൻ ഇവിടെയെങ്ങോ മറന്നുവെച്ച ആത്മാവിനെ തേടിയലയുന്നു ഒരു ഭൂതകാലക്കുളിർ എന്നെ വീശി കടന്നുപോകുന്നു ഊഞ്ഞാലാട്ടിയ ഇലഞ്ഞിമരം എന്നെ മാടി വിളിക്കുന്നു ഊഞ്ഞാലാട്ടുവാൻ ആരുമില്ലെന്നറിയുന്നു ഉന്മാദ ബാല്യം കാല്പാടുകൾ കൊത്തിവെച്ച കളിനിലങ്ങളിൽ നിഷ്കളങ്ക സൗഹൃദങ്ങൾ ഒഴുകി അകന്ന മഴച്ചാലുകൾ തെളിയുന്നു കരിപിടിച്ച ചാരുകസേരയില് മുത്തശ്ശനെന്ന നിഴല് മരം. പൊളിഞ്ഞുവീഴാറായ അടുക്കളയിലെവിടെയൊ മുത്തശ്ശി ഉളിപ്പിച്ചുവെച്ച സ്നേഹകൽക്കണ്ടങ്ങൾ ഉളിഞ്ഞിരിക്കുന്നു തൊടിയിലെ അമ്മിണിപ്പശു ഓർമ്മകളിൽ സ്നേഹം ചുരത്തുന്നു എന്റെ ഓർമ്മകൾ ഇവിടെ വിറുങ്ങലിക്കുന്നു എനിക്കു എന്നെ നഷ്ടമായത് ...

Default
October 31, 2016
ഐലാന് ഉറങ്ങുകയാണ് ….നിലോഫറും …!! – ബിസ്മിത ബി
(ഈ കഥയിലെ കഥാപാത്രങ്ങളും , സാഹചര്യങ്ങളും തീർത്തും സാങ്കല്പികം മാത്രം …ജീവിച്ചിരിക്കുന്നവരുമായോ , മരിച്ചവരുമായോ എന്തെങ്കിലും സാമ്യം തോന്നുന്നുവെങ്കിൽ അത് യാദ്രിശ്ചികം മാത്രം ….) ശരീരം നുറുങ്ങുന്ന വേദനയാണ് …. ഉറങ്ങണമെന്നുണ്ട് …പക്ഷേ കഴിയുന്നില്ല ..കണ്ണടച്ചാല് മുന്നില് തെളിയുന്നത് അവന്റെ മുഖമാണ് .തുറന്നു പിടിച്ച കണ്ണുകളുമായി പുഞ്ചിരിയോടെ തന്നെയും നോക്കിക്കിടന്ന അവന്റെ മുഖം …… നിലോഫര് വാതില് തുറന്നു പുറത്തിറങ്ങി ഇരുന്നു .അവളാകെ അസ്വസ്ഥയായിരുന്നു . രാവെന്നോ പകലെന്നോ ഇല്ലാതെ കഴിഞ്ഞ ഒരാഴ്ച്ചയായി തുടങ്ങിയ അലച്ചിലാണ് .ആദ്യം ...

Default
October 31, 2016


OR


Note: Your password will be generated automatically and sent to your email address.

Forgot Your Password?

Enter your email address and we'll send you a link you can use to pick a new password.

Close
copyright Ezhthupura