അവള്‍ നടക്കുകയായിരുന്നു. സമയം സന്ധ്യയായി, കടല്‍ത്തീരത്ത് തിരക്ക് കൂടി വന്നു. മുനിഞ്ഞു കത്തുന്ന ശരറാന്തല്‍ തിരിനാളം പോലെ കടലിനക്കരെ കര്‍മ്മസാക്ഷി. തലതല്ലി ഏറെ ബഹളം കൂട്ടുന്ന കടല്‍ത്തിരകള്‍ ഇന്നേറെ ശാന്തം. ഒറ്റയ്ക്കും കൂട്ടായും അവിടെ എത്തിച്ചേര്‍ന്നവരിലും ഇന്നൊരലസത പോലെ! വലിയ കോലാഹലങ്ങളോ അമിതാഹ്ലാദമോ ഒന്നുമില്ല; എങ്ങും നിറയുന്നത് ഒരു നിസ്സംഗഭാവം മാത്രം! കടല്‍ക്കരയിലൂടെ അലക്ഷ്യമായി പതിയെ നടന്നു നീങ്ങുമ്പോള്‍ തൊട്ടുമുന്നില്‍ മൂന്ന് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു കുഞ്ഞുപെണ്‍കുട്ടി തെല്ലൊരാവേശ ത്തോടെ അവളെ വന്നു കെട്ടിപ്പിടിച്ചു. നിറമുള്ള ഉടുപ്പിട്ട് ഒരു ചിത്രശലഭത്തെപ്പോലെ പാറിവന്ന ...
Read More »
OR