“അമ്മേ! ദേ ഇവള് സ്റ്റൗ പിടിച്ച് തിരിക്ക്ണൂ…” മോൻ്റെ നിലവിളി കേട്ടാണ് ഞെട്ടിയുണർന്നത്. ഷാർജയിലെ ഫ്ളാറ്റിൻ്റെ ജനൽ വഴി അകത്തേക്ക് ഓടിക്കയറിയ സൂര്യ രശ്മികൾ എൻ്റെ കണ്ണിലേക്ക് തുളച്ചിറങ്ങി. ഞാൻ പെട്ടെന്ന് കണ്ണുകൾ ഇറുക്കിയടച്ചു. ഇത്ര വൈകിയോ എഴുന്നേൽക്കാൻ? കുട്ടികൾ എപ്പോഴാണ് എഴുന്നേറ്റ് പോയത്? നിശാന്തും പോയോ? “വയ്യെങ്കി നീ കിടന്നോ….. ഇപ്പോ എണീക്കണ്ട….” എന്ന് ഉറക്കപ്പിച്ചിനിടയിൽ ഒരു ശബ്ദം കേട്ടതോർമ്മയുണ്ട്. അത് ഇന്നു രാവിലെയായിരുന്നോ? അതോ ഇന്നലെയോ? പനിച്ചൂടിൽ ഇന്നോർമ്മകളും ഇന്നലെയോർമ്മകളും തമ്മിൽ കൂടിപ്പിണർന്നു കിടക്കുകയാണ്. ” റൂം പൂട്ടെടാ…” എന്ന് നിശാന്ത് ...
Read More »സാഹിത്യ വായന
‘വറീതാപ്ല!’ – ദീപ നിശാന്ത്
ആ പേര് അയാളെ ആദ്യമായി വിളിച്ചത് ആരാണെന്നറിയില്ല. പ്രായഭേദമെന്യേ ആളുകൾ അയാളെ വിളിച്ചിരുന്നത് അങ്ങനെയായിരുന്നു. ഞങ്ങൾ കുട്ടികൾക്കും അയാൾ വറീതാപ്ലയായിരുന്നു.നേരിട്ട് വിളിക്കേണ്ടുന്ന സന്ദർഭങ്ങൾ ഉണ്ടായിട്ടില്ലെങ്കിലും വറീതാപ്ലയെന്ന പേര് ഞങ്ങളുടെ മനസ്സിൽ മുതിർന്നവർ എപ്പോഴൊക്കെയോ അടയാളപ്പെടുത്തിയിരുന്നു. സ്കൂളിൽ പോകുമ്പോഴാണ് വറീതാപ്ലയെ മിക്കവാറും കണ്ടുമുട്ടിയിരുന്നത്.റോഡരികിൽ കൈക്കോട്ടുമായി നിൽക്കാറുണ്ടായിരുന്ന ആ മനുഷ്യൻ കൂലിപ്പണിയെടുക്കുകയാണെന്നാണ് ആദ്യമൊക്കെ കരുതിയിരുന്നത്. തോർത്തുമുണ്ട് തലയിൽ കെട്ടി മുഷിഞ്ഞ മുണ്ടും ധരിച്ച് കൈയിൽ പണിയായുധവുമായി നിൽക്കുന്ന വറീതാപ്ല മനസ്സിലെ പരമ്പരാഗത കൂലിപ്പണിക്കാരൻ്റെ ചിത്രത്തെ നൂറു ശതമാനവും സംതൃപ്തിപ്പെടുത്തുന്നതായിരുന്നു. ഞങ്ങൾ കടന്നു പോകുമ്പോൾ കിളയ്ക്കുന്നത് നിർത്തി തലേക്കെട്ടഴിച്ച് ...
Read More »വഴിവിളക്കുകള്‍
ഒരു മണിക്കൂറോളമായി റെയില്‍വേ സ്റെഷനില്‍ ഇരിക്കാന്‍ തുടങ്ങിയിട്ട്,പരിസരം മുഴുവന്‍ നിലാവിനോടൊപ്പം വൈദ്യുത വെളിച്ചത്തില്‍ പ്രകാശമാനമാണ്…, ആയിരങ്ങള്‍ വന്നും പോയും ഇരിക്കുന്നു.ട്രെയിനുകള്‍ ഇടയ്ക്കിടെ ആര്‍ത്തു കൊണ്ട് കിതച്ചു നില്‍ക്കുന്നു ,പോകുന്നു…… രാത്രിയിലും ഉറക്കമില്ലാതെ എത്ര ആളുകളാണ് തങ്ങളുടെ ലക്ഷ്യസ്ഥാനം തേടി അലയുന്നത് …… ഒരു സിഗരറ്റ് വലിക്കാനായി ആളൊഴിഞ്ഞ ഒരു മൂലയിലേയ്ക്ക് ഞാന്‍ മാറി നിന്നു,പൊതു സ്ഥലത്ത് പുകവലി ശിക്ഷാര്‍ഹമാണ് എന്നതറിഞ്ഞു കൊണ്ട് തന്നെ സിഗരറ്റിനു അഗ്നിയേറ്റി, നിയമം അനുസരിക്കാനുള്ളതെന്നപോലെ ലംഖിക്കാനും ഉള്ളതാകുന്നു അരികത്തുള്ള ബെഞ്ചില്‍ ഒരാള്‍ വസ്ത്രം മാറുന്നുണ്ടായിരുന്നു,ശ്രദ്ധിച്ചപ്പോള്‍ കൌതുകം തോന്നി,അയാള്‍ തന്റെ നല്ല ...
Read More »എന്റെ കൃഷി – ഹരിനാരായണൻ പരിപ്പായി
ഞാനൊരു കൃഷിക്കാരനാണ്,. എഴുത്താണ് കൃഷിയിടം, നാലിൽ മൂന്നര ഭാഗം- കൃഷിയിടം തരിശാണ്,….. അരഭാഗം കൃഷിയിൽ വിള തീരെയില്ല വർഷം മുഴുവൻ കൃഷി ചെയ്തിട്ടും- വിള കിട്ടാത്തവൻ ,ഞാൻ വിഡ്ഢി ,.. തരിശിട്ട നിലം കാട് പിടിക്കുന്നതല്ലാതെ ഫല വൃക്ഷങ്ങൾ ഇല്ലതന്നെ,….. ഞാൻ കിളച്ചു മണ്ണ് പരുവപ്പെടുത്താറില്ലാ- വിത്ത് മുള പൊട്ടുന്നതറിയാറില്ലാ… വിതയ്ക്കുന്നവാൻ കൊയ്യുന്നു എന്ന തത്വം- അനുസരിച്ചു എനിക്ക് കൊയ്യാനും കഴിയില്ലാ എന്റെ അയൽ നിലങ്ങളിൽ നൂറുമേനി കൊയ്യുന്ന ,നല്ല കൃഷിക്കാർ അരയിൽ കയ്യും കുത്തി,തലയുയർത്തി- എന്നെ നോക്കി ആർത്തു ചിരിക്കുമ്പോൾ താടിക്ക് കയ്യും ...
Read More »മന്ദാരപ്പൂക്കൾ – ആതിര
മണി കൃത്യം മൂന്നു. കൈയ്യിലുള്ള നോട്ട്സ് എല്ലാം ഒരാവർത്തി വായിച്ചു കഴിഞ്ഞു. പക്ഷെ സിലബസിൽ പറഞ്ഞിട്ടുള്ള ചിലത് റഫറൻസ് ബൂകുകളിലോന്നും കാണുന്നില്ല. കോളേജിൽ ചെന്നിട്ടു ആരോടെങ്കിലും ചോദിക്കാം. ഇനി പുസ്തകം മറിച്ചു നോക്കാൻ തോന്നുന്നില്ല. പുലരാൻ നേരം ഇനിയും ബാക്കി.അൽപനേരം പുതപ്പിനുള്ളിൽ കൂനിക്കൂടാം. ഇന്ന് അവസാനത്തെ പരീക്ഷയാണ്. ഒരർത്ഥത്തിൽ പറഞ്ഞാൽ ഇന്നത്തെ പരീക്ഷയോടുകൂടി എഞ്ചിനീയറിംഗ് പഠനം പൂർത്തിയാവുകയാണ് . ഇന്ന് വൈകുന്നേരം നാട്ടിലേക്ക് പോകുന്നു. ദീർഘ നാൾ നാട്ടിൽ ചെലവഴിച്ച കാലം മറന്നു. പണ്ട്, അസൈൻമേന്റുകളും ടുഷൻ ക്ലാസ്സുമോന്നും വരിഞ്ഞു മുറുക്കാത്ത സ്വതന്ത്രമായ ...
Read More »ആകാശനീല-ആതിര
ശീതീകരിച്ചതും പ്രകാശപൂരിതവുമായ കോണ്‍ഫറൻസ് ഹാളിൽ നിന്ന് സംസാരിക്കുമ്പോൾ അയാൾ വിയർത്തു. കമ്പനിയുടെ അടിത്തറ താങ്ങുന്നു എന്ന് പറയാവുന്ന ഒരു വമ്പൻ ക്ലയന്റിനുള്ള പുതിയ ഉത്പന്നതെപറ്റിയുള്ള ചർച്ച വേളയിൽ എന്തുകൊണ്ടിങ്ങനെ എന്നയാൾ അത്ഭുതപ്പെട്ടു. പെട്ടെന്ന് തന്നെ എല്ലാം പറഞ്ഞു തീർത്തു കാർ എടുത്തു പുറത്തേക്കു പോയി. നട്ടുച്ച വെയിലത്ത് ലക്ഷ്യത്തിലെത്താനായി കുതിക്ക്കുന്ന വണ്ടികൾക്കിടയിലൂടെ കാർ ഓടിക്കുമ്പോൾ അയാളുടെ മനസ്സ് ശൂന്യമായിരുന്നു. പെട്ടെന്ന് ഒരു കലാലയത്തിന്റെ ഒഴിഞ്ഞ ഇടനാഴികളും, കാറ്റാടി മരങ്ങളും, അവിടെ തളം കെട്ടി നില്ക്കുന്ന പ്രണയാതുരമായ കിളിമോഴികളും അയാളുടെ സ്മ്രിതിപഥത്തിലേക്ക് ഇരമ്പിക്കയറി. ...
Read More »ഗറ്റുഗെതർ – സാബു എം.തമ്പി
തെളിഞ്ഞമാനത്തില്‍ അവൻ പൂർണ്ണചന്ദ്രനെ നോക്കി കിടന്നു. കുളിര്‍ കാറ്റ് ഉണ്ടായിരിന്നു. മനസ് ശാന്തമായിരുന്നു. എങ്കിലും കലാലയത്തിലെ ആദ്യ ദിനങ്ങള്‍ ക്രുരമായ റാഗിങ്ങ് ഒരു നനവായി ഇപ്പോള്‍ കൂടെ ഉണ്ട് . ഇസ്തിരിയിടാത്ത ഇളം മഞ്ഞ ഷര്ട്ടിങന്റെ തയ്യല്‍ വിട്ട ഭാഗത്തുള്ള ചുവന്ന നൂല്‍ അതായിരിന്നു സന്തോഷിനെ ചൊടിപ്പിച്ചത് . അവനത് വലിച്ചുകീറി . പിന്നെ ഉണ്ടായിരുന്ന ഷര്‍ട്ടിന്റെ രണ്ടു ബുട്ടനുകൾ പൊട്ടിയിരുന്നു . വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഒന്നും ശ്രദ്ധിച്ചില്ല . രണ്ടു പിന്നുകൾ കൊണ്ടത് മറച്ചു . സഞ്ജയും സന്തോഷും പൊട്ടിച്ചിരിച്ചു . ...
Read More »