Home » സാഹിത്യ വായന » പ്രതിധ്വനി (page 5)

പ്രതിധ്വനി

ഒരു ഫേസ്ബുക്ക് ഡയറി കുറിപ്പ്

ഇട്ട പോസ്റ്റിനു ലൈക് കിട്ടാത്തതിനാൽ , രജിത്ത് എന്ന ഫേസ്ബുക്ക് സാഹിത്യകാരൻ – ഞെരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത് ഇന്ന് രാവിലെയായിരുന്നു . വൈകിയിട്ടായിരുന്നു, ആ പോസ്റ്റ് ഷെയർ ചെയ്യപ്പെട്ടത്, മണലാരണ്യങ്ങൾക്കിടയിൽ നിന്നും, പത്തു വയസ്സിൽ – ഇരുപത്തിയാറുക്കൈകളിൽ. വൈകിയിട്ടായിരുന്നു, ആ പോസ്റ്റ് – ഷെയർ ചെയ്യപ്പെട്ടത്, മണലാരണ്യങ്ങൾക്കിടയിൽ നിന്നും, പത്തു വയസ്സിൽ, ഇരുപത്തിയാറുക്കൈകളിൽ … “ഈ കുന്നിക്കുരു കണ്ടിട്ടുണ്ടോ , കറുപ്പും ചുവപ്പും ഇടകലർന്ന ഒന്ന് …? ” ആറടി മണ്ണിനു താഴെ, അമ്പത്തൊന്നു – ക്കൈകൾക്കിടയിൽ ശ്വാസം മുട്ടിയിരുന്ന – കുന്നിക്കുരുവിനു ...

Read More »

യാത്ര – രാജേഷ്‌ കുമാർ എ വി

മഴ കനത്തു വരുന്നുണ്ടല്ലോ, ഞാന് വൈപ്പറിൻറെ സ്പീഡ് അടുത്ത ലെവലിലേക്ക് മാറ്റി. കാര്യമില്ല ഈ മഴയത്ത് വണ്ടിഓടിക്കുന്ന കാര്യം വളരെ കഷ്ടമാണ് . പക്ഷെ പോവാതെ വയ്യല്ലോ , രാത്രി തന്നെ വീട്ടിലെത്തേണ്ട കാര്യമുണ്ട് എന്താ ചെയ്ക . സ്ട്രീറ്റ് ലൈറ്റ്കള് കത്തുന്നുമില്ല,വല്ല മരവും ലൈനിന് മുകളിലേക്ക് വീണിട്ടുണ്ടാവും , അമ്മാതിരി മഴ അല്ലെ പെയ്യുന്നത് . വഴി കാണാന് പലപ്പോഴും ഹെഡ്ലൈറ്റ്ൻറെ വെളിച്ചം പോരാതെ വരുന്നു.ഇടക്കിടക്കുള്ള മിന്നല് സഹായമായിതോന്നിയത് ജീവിതത്തില് ഇത് ആദ്യമായിട്ടാണ്. മിന്നലിൻറെ വെളിച്ചത്തിലാണ് കണ്ടത്, ഒരു വൃദ്ധന്, ആകെ നനഞ്ഞൊലിച്ചിട്ടുണ്ട് ...

Read More »

വിസ്മൃതി – ശ്രീനിൽ രാജ്

വർണശബളമായ സരസ്വതിമണ്ഡപം …ചുവന്ന പതുപതുത്ത കസേരകളിൽ ഉപവിഷ്ടരായ സദസ്യർ…ഡൽഹിതെരുവിലെ കച്ചവടക്കാർ വരെ ഉണ്ട് അതിൽ.മധ്യവയസ്സിലും വേദിയിലെ നിലവിളക്കിനെ തോല്പ്പിക്കുന്ന ജ്വലിക്കുന്ന സൗന്ദര്യവുമായി ശാരദാംബാൾ സദസ്സിനെ വന്ദിച്ചു.നെറ്റിയില അപ്പോളും മായാതെ സിന്ദൂരം ..മുഖത്തേക്ക് പാറിവീണ മുടിയിൽ നര കയറിയിട്ടുണ്ടോ?സദസ്സിന്റെ മൂലയിൽ ഇരുന്നു അയാൾ ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.അയാൾക്ക് നഷ്ടബോധം തോന്നുന്നുണ്ടായിരുന്നു.അതുണ്ടാക്കിയ വേദന ജോസഫ് സക്കറിയയുടെ ക്ലിനിക്കിലെ മരുന്നിനുപോലും ഇല്ലാതാക്കാൻ കഴിയില്ലന്നയൾക്കറിയാമായിരുന്നു.കച്ചേരി തീരുംവരെ അയാൾ അവിടെ തന്നെ ഉണ്ടായിരുന്നു. കണ്ടുമടുത്ത അഭിനന്ദനപ്രവാഹങ്ങൾക്കിടയിൽ പരിചിതമായ ഒരു രൂപം വേച്ചു വേച്ചു നടന്നുപോകുന്നനത് ശാരദാംബാൾ കണ്ടു.വീണ്ടും വീണ്ടും എത്തി ...

Read More »

ചെമ്മീന് നമ്പുതിരി – രാജ്‌കുമാർ എൽ എസ്

സോഫ്റ്റുവേര് കമ്പനിയില് രണ്ടാംവട്ട അഭിമുഖത്തിന് എം.ഡി വിളിക്കുന്നു എന്ന ഫോണാണ് എന്നെ അന്നുരാവിലെ ഓഫീസിലെ ഇറ്റാലിയന് മാര്ബിള് പാകിയ, ലോകത്തിന്റെ ഭൂപടം തൂക്കിയ ഏ.സി മുറിയിലെ ചുവരിനോട് ചേര്ന്ന സോഫയിലെത്തിച്ചത്. എം.ഡി അങ്ങനെ ഒരു അഭിമുഖം നടത്താറു പതിവില്ല…ചിലപ്പോ, തിരസ്കരിക്കുന്നതിന് മുന്പ് ഞാന് എത്രമാത്രം തല്ലിപൊളിയാണെന്ന് അളന്നുനോക്കാന് വേണ്ടിയായിരിക്കുമോ ? അങ്ങനെയാണെങ്കില് എം.ഡി , അത് അളക്കാന് നിങ്ങള് പുതിയ വല്ല സ്കെയിലും കരുതിവെച്ചോളൂ. അങ്ങനെ ഞാന് ചുവരിലെ ലോകത്തിന്റെ നീളവും വീതിയും അളന്നുകൊണ്ടിരിക്കുന്നതിനിടയ്ക്ക് വിളിപ്പിച്ചു. കോഴ്സ് കഴിഞ്ഞു വര്ഷം ഒന്നു കഴിഞ്ഞെങ്കിലും പുറത്തുപറയാന് ...

Read More »

നൊമ്പരങ്ങൾ

കരുണാർദ്രമായൊരു നേർത്ത തലോടലായ് ജീവൻറെ സ്നേഹാമൃതമെനിക്കു നൽകി എന്നുമാ അമ്മയുടെ മനസ്സിൽ ഗദ്ഗദം എൻ നെഞ്ചിലാരവമായ് മുഴങ്ങി സ്മൃതിതൻ ഇതളുകൾ ഓരോന്നായ് അവളുടെ മാനസത്തിൽ വർണ്ണക്കളങ്ങളുണ്ടാക്കി അനാഥയായ് തീർത്തൊരു കാലചക്രത്തിൽ ചെയ്തികൾ നേർത്ത മൂടൽ മഞ്ഞിൻ കണമായ് പ്രക്ഷുബ്ധമാം മനസ്സിൻറെ ഭാവങ്ങൾ പോൽ, രക്തദാഹിയാം നയനങ്ങൾ പോൽ, ആഴിതൻ ഭീകരമാം അലകൾ ഇവളുടെ ഓലക്കൂരയും ഇടിച്ചു വീഴ്ത്തി പിന്നെ എല്ലാം അവൾക്കൊരു സ്മൃതി മാത്രമായ് ഭ്രാന്തിയെ പോലവൾ ഏന്തിക്കരഞ്ഞു. കണ്ണുനീരിൽ നേർത്ത നനവുമായ് ഒരു സാന്ത്വനത്തിനായവൾ കൊതിച്ചു. അകലങ്ങളെ ആഞ്ഞു പുൽകീടാനെന്നോണം ആകാശത്തിൽ നീലിമയിലേക്ക് ...

Read More »

ദുല്ഖറിനെപ്പോലെ …. – അഭിലാഷ് കെ പി

“അഞ്ചു സുന്ദരികളില് ” എനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥ “കുള്ളന്റെ ഭാര്യ “, ആ കഥയിൽ ദുല്ഖർ സല്മാൻ ഒരു balcony യിൽ ഇരുന്നുകൊണ്ട് അയാൾക്ക് മുന്പിലുള്ള കുറച്ചു കാഴ്ചകൾ കാണുന്നുണ്ട്. അതുപോലെ ഞാനും ഒരു ഞായറാഴ്ച്ച രാവിലെ “ദുല്ഖറിനെപ്പോലെ…” [ ചെറിയ തള്ളായി തോന്നാം, പക്ഷെ എനിക്ക് അപ്പോൾ അങ്ങനെ തോന്നിയിരുന്നു 🙂 ] എന്റെ വീട്ടിലെ balcony യിൽ ഇരുന്നു കൊണ്ട് കുറച്ചു കാഴ്ചകൾ കണ്ടു , Green Field stadium ത്തിലേക്ക് പോകുന്ന വഴിയിലും അടുത്തുള്ള വീടുകളിലുമായി കുറച്ചു കഥകളും ...

Read More »

പ്രണയിനി

തുടുത്തൊരാ പൂങ്കവിള് വിടര്ന്നൊരാ കേശവും അടര്ന്ന ഇതള് പോലെ അധരം മനോഹരം വിടര്ന്ന നേത്രങ്ങളും നീണ്ട കണ്പീലിയും കിടിലം കൊള്ളിച്ചെന്റെ മനസ്സില് നിസ്സംശയം. മുത്തിട്ട കണ്കോണും കുറിയും പൊന്നാടയും ന്യത്തം വയ്ക്കുന്നൊരാ പൂമേനിയും മുത്തു പൊഴിയും പോല് പുഞ്ചിരി ആരെയും മത്തു പിടിപ്പിക്കും രൂപഭംങ്ങി മന്ദം മന്ദമെന്റെ അരികില് വന്നവള് മന്ദസ്മിതത്തോടെ ചോദിച്ചു ‘പേരെന്താണു’ മന്ദിച്ചു മാനസം, വിറച്ചെന് ഉടലാകെ മന്ദമാരുതന് വന്നു വിളിച്ചു, ഉണര്ന്നു ഞാന്. നാമം പറഞ്ഞു ഞാന് ചിരിച്ചു അര ക്ഷണം എന് മനം അരുള് ചെയ്തു നാമം ചോദിക്കുവാന് ...

Read More »

ഋതുക്കളും നീയും The Seasons & You

ശിശിരം – Winter വെളുത്ത മഞ്ഞുതുള്ളികളെ തഴുകിയ തണുത്ത കാറ്റ് എന്നെ മരവിപ്പിക്കുമ്പോഴും നിന്റെ ചൂടിൽ ഞാൻ എരിഞ്ഞുരുകുന്നു. ഈ മഞ്ഞുകാലത്ത് നീയെന്റെ ഗ്രീഷ്മമാകുന്നു. വസന്തം – Spring നിറങ്ങളും പൂക്കളും തേൻമധുരവും നുകർന്ന് ഇണക്കിളികൾ പറന്നുല്ലസ്സിക്കുമ്പോൾ പ്രിയനേ, നീയെന്റെ അരികിലില്ലെങ്കിൽ ഇലകൊഴിഞ്ഞു മരവിച്ച ശിശിരത്തിലെ ആപ്പിൾ മരംപോലെ ഞാൻ ഏകയായ് മൂകയായ് വിഷാദയായ് നിന്റെ പ്രതീക്ഷയിൽ മരിച്ചുജീവിക്കും. ഗ്രീഷ്മം – Summer എരിയുന്ന വേനൽചൂടിൽ പൊരിയുന്ന നേരത്തും പ്രിയനേ നിന്റെ വിരലുകളാൽ നീയെന്നെ കുളിർകോരിയണിയിക്കുന്നുവോ? വർഷം – Monsoon മഴ തോരാത്ത സായാഹ്നത്തിൽ ...

Read More »

ജന്മാന്തരം – സരിജ ശിവകുമാർ

“അച്ഛാ, ചിറ്റാമ്മയുടെ ശരിക്കുള്ള പേരെന്താ?” “വാസന്തി, വാസ എന്നു വിളിപ്പേര്. എന്തിനാ നിനക്കിതൊക്കെ?” “ഞാൻ ഒരിടം വരെ പോകുന്നുണ്ട്, ഒരാർട്ടിക്കിളുണ്ട്. ചുമ്മാ ഒന്ന് തിരക്കാല്ലോ” “ഉം.. പോയിട്ട് വന്നിട്ട് വിളിക്ക്..” വിപിൻ കൗതുകത്തോടെ തിരിഞ്ഞ് ചോദിച്ചു, “ആരാ ഈ പുതിയ കഥാപാത്രം?” അഞ്ജലി ചിരിയോടെ പുറത്തേക്ക് നോക്കി. ഇനിയങ്ങോട്ട് തമിഴ്നാടാണ്. “കൊച്ചിക്കാർക്കെന്താ തമിഴ്നാട്ടിൽ കാര്യം, ആ കഥ പോരട്ടെ” “അതൊരു വല്യ കഥയാ, പതിവ് കോമഡീമല്ല” “എന്നാലും വേണ്ടില്ല, ഈ ദേശാന്തര ബന്ധത്തിന്റെ കഥ കേൾക്കണം” വിപിൻ വിടാൻ ഭാവമില്ല. “ഇവിടെയുണ്ടോ എന്നൊന്നും അറിയില്ല, ...

Read More »

കാറ്റ് – സൂരജ് ജോസ്

കൊടുങ്കാറ്റ് പുൽകിയ മേഘത്തിന് ശ്വാസം മുട്ടി. അത് മരിച്ച് മഴയായി, മോക്ഷം നേടി. വിണ്ടു കീറിയ ഭൂമിയുടെ ഹൃദയത്തിൽ നനുത്ത സ്പർശമായി പെയ്തിറങ്ങി. ഒരു പുൽകൊടി കണ്ണ് തുറന്നു, ജീവിതത്തിലേക്ക്. അതെ, ഓരോ മഴയും ഒരായിരം ജീവനാണ്… ഒരു കാറ്റിന്റെ കഥ പറയാം. കൊടുങ്കാറ്റൊന്നുമല്ല. ചെറിയ, വളരെ ചെറിയ ഒരു കുളിർ കാറ്റ്. കാസർഗോഡൻ മലനിരകളിലെവിടോ ആണ് ഉത്ഭവം. പനയോലക്കൈകളെ പൂതവേഷം കെട്ടിച്ച് പേടിപ്പിക്കാനൊ, തെങ്ങിൻ കൂട്ടത്തെ അട്ടിയുലക്കാനൊ, മഴമേഘങ്ങളെ കൊമ്പു കുത്തിച്ച് കരയിപ്പിക്കാനോ ഒന്നും അവനു കഴിയില്ല. എന്തിന്, ഒരു കടലാസ് തുണ്ട് ...

Read More »


OR


Note: Your password will be generated automatically and sent to your email address.

Forgot Your Password?

Enter your email address and we'll send you a link you can use to pick a new password.

Close
copyright Ezhthupura