കേരളത്തിന്റെ വടക്കേയറ്റത്തുള്ള ഒരു ഗ്രാമം. തറവാടിന്റെ ഉമ്മറത്ത് കാര്ന്നോരൊന്നു മയങ്ങി തുടങ്ങിയതെയുണ്ടായിരുന്നുള്ളൂ. മുറ്റത്തൊരു കാലനക്കം കേട്ടാണ് ഞെട്ടിയെണീറ്റത്. “അല്ലാ ഇതാര് രാഘവനോ..? എന്താ ഇപ്പൊ ഈ വഴിക്കൊക്കെ..? നിന്റെ തള്ള ദീനം വന്ന് ചത്തപ്പോ അത്രടം വരെ ഒന്ന് വരാന്നോര്ത്തതാ. വയ്യാര്ന്നു, തീരെ വയ്യാര്ന്നു. പണ്ടീവീട്ടില് എത്ര പറ നെല്ലാ നിന്റെ തള്ളേം തന്തേം ഉണക്കിതന്നേക്കണത്.” “കഴിഞ്ഞ ദിവസം ഇവിടുള്ളോര് കുറച്ചു കോഴിക്കുഞ്ഞുങ്ങളെ മേടിച്ചെന്നുകേട്ടു..?” “ഉവ്വ്..കഴിഞ്ഞീസം പനങ്ങാട്ട് ചന്തേല് പോയപ്പോ നല്ല ഒന്നാന്തരം കോഴിക്കുഞ്ഞുങ്ങള്… കായ് സ്വല്പം കൂടുതലാണേലും ഒന്നാന്തരം ഒരു പെടയും അതിന് ...
Read More »പ്രതിധ്വനി
പൊയ് മുഖങ്ങൾ
ഒരു നറു പുഷ് പത്തി ൻ സൌരഭ്യമൂറി യ മൌനത്തിലൊളിപ്പിച്ച വേദന ഘനീ ഭവിച്ചൊരു ബാഷ് പബിന്ദുവായ് ഇറ്റുവോ പുലരിയിൽ കണ്ടൊരാ തളിരിലയിൽ ഒരു നേർത്ത ചിരിയിൽ അലിഞ്ഞയെൻ വിഷാദം കണ്ടുവോ നീ യെൻ പ്രിയ കൂട്ടുകാരി ദുഃഖ ത്തിലല്ലോ നാം ഏറെ ചിരി ക്കേണ്ടതെന്നോതി ഒരേ തൂവൽ പക്ഷികളായ് നാം കണ്ടു മുട്ടിയെങ്കിലും ഉള്ളു നുറുങ്ങു ന്നൊരാ നൊമ്പരം ഒരു പൊയ് മുഖ ത്തിൽ ഒളിപ്പി ച്ചു നീയും അണിഞ്ഞൂ ഞാനും മറ്റൊരു പൊയ് മുഖം ചുറ്റിലും കണ്ടതിൽ ഏറെയും പൊയ് മുഖങ്ങൾ ...
Read More »അധിനിവേശങ്ങൾ-അതിജീവനങ്ങൾ
വേനൽ… വെയിൽ തീ പറത്തി ഇലകളെ തല്ലിക്കൊഴിച്ച് പൂക്കളെ നിറംകെടുത്തി മണ്ണു മണലാക്കി കടലു കരയാക്കി. മരങ്ങൾ… വെയിലിന്റെ കൈയ്യെത്താ ദൂരത്ത് വേരുകളെ ആഴ്ത്തി വച്ചു. ഉണങ്ങിത്തെറിച്ച വിത്തുകളെ കാറ്റിനു കൊടുത്തു. കാറ്റ്… മഴയുള്ള ആകാശങ്ങൾ തേടി, ഋതുക്കൾ നൃത്തമാടുന്ന ഭൂപ്രദേശങ്ങൾ തേടി, മരമൊളിപ്പിച്ച വിത്തുകളുമായ് പറന്നു. മഴ… നീരോടിയ നിലങ്ങളിൽ വിത്തുകൾ വിതച്ചു ഒരു മരം പല മരങ്ങളായ്! കടലു വീണ്ടും കടലായ് കര കാടുമായ്! വേനൽ വെറും വേനലായ്! സറീജ ശിവകുമാർ
Read More »ചുവന്ന പരവതാനി – നിപുൻ വർമ്മ
അന്ത്യം മരണത്തിലേക്ക് കേവലം അര മണിക്കൂർ മാത്രം ബാക്കിയുണ്ടായിരുന്ന അശോകന്‍ അപ്പോൾ റോഡ്മുറിച്ചുകടക്കാൻ ശ്രമിക്കുകയായിരുന്നു. തലങ്ങും വിലങ്ങും ചീറിപ്പായുന്ന വാഹനസമുദ്രത്തിനു കുറുകെ മനക്കണക്കാൽ തീർത്ത സെക്കന്റുകളുടെ നൂല്പ്പാ ലത്തിലേക്ക്കടന്നഅയാൾക്ക് ചെറുതായി ഒന്ന് പിഴച്ചു. കലി പൂണ്ട കാളക്കൂറ്റനെ പോലെ ടാറിട്ട റോഡ്ചവിട്ടി മെതിച്ചു പാഞ്ഞെത്തിയ ഒരു വെളുത്ത കാർ അയാൾക്ക്അന്ത്യചുംബനമേകി. കറുകറുത്ത കാൻവാസിൽ അശോകൻ ഒരു ചുവന്ന രേഖാചിത്രമായി! ആത്മഗതം “ഇതെന്താ ഇതിനും മാത്രം ആൾക്കാർ ചുറ്റും കൂടി നില്ക്കുന്നത്? ഞാനെന്താ വല്ല കാഴ്ചവസ്തുവുംആണോ? സുഹൃത്തുക്കളേ, ധൈര്യമായി അടുത്തേക്ക് വരൂ. എന്നെ ഇത്രയും പേടിക്കേണ്ട ...
Read More »പീഡനത്തിന്റെ ഇര – അനൂപ് ടി എസ്
“ഡാ നിനക്ക് കാള ഹസ്തി അമ്പലത്തെ പറ്റി അറിയാമോ?” രാവിലെ ഓഫീസിൽ എക്സൽ ഡോകുമെൻറ്സുമായി മല്ലിടുന്നതിനു ഇടയിൽ കൂട്ടുകാരൻ വിഷ്ണുവിന്റെ കാൾ. “ങാ ആന്ധ്രാ പ്രദേശിൽ അല്ലെ? തിരുപ്പതി അമ്പലത്തിന്റെ അടുത്താണെന്ന് തോന്നുന്നു. ഞാൻ പോയിട്ടില്ല. എന്താടാ?” “അവിടെ ഒന്ന് പോകണം. വീട്ടിൽ ഭയങ്കര നിർബന്ധം. കൊച്ചിയിലെ ജോലിയും വിട്ടപ്പോൾ അമ്മ എന്റെ സമയം നോക്കിയാരുന്നു. കലിപ്പു സമയം ആണത്രേ. ആക്സിഡന്റ് ഉണ്ടായതുൾപ്പെടെഎല്ലാം അങ്ങേര് ഇങ്ങോട്ടു ചോദിച്ചത്രേ!. അമ്മ ആകെ വിരണ്ടു പോയി. ശരിക്കും സൂക്ഷിക്കണം എന്നാ പറഞ്ഞത്. ജോലി കിട്ടിയാലും നില നിർത്താൻ ...
Read More »പനിനീർതുള്ളികൾ
ചാഞ്ഞു നില്കുന്ന മുല്ലതൻ ചില്ലയുടെ തണലിൽ പൂത്തുനില്കുന്ന റോസാ ചെടിയുടെ നടുവിൽ മൊട്ടിട്ടു എൻ ആദ്യ ദളം …. എൻ ദളങ്ങളെ തലോടി ഉറകിയ പച്ചിലകളെ ആടി ഉലച്ചു കാറ്റായ് നീ ശ്വാസമേ … നേർത്ത ചുംബനങ്ങൾ തന്നു നീ എന്നെ ഉണർത്തിയെങ്കിലും നിൻ മുള്മുനകൾ എന്നെ വേദനിപിചീടുന്നു അമ്മയം ചില്ലയെ …. വേനലിൽ വറ്റി വരണ്ട മണ്ണിൽ ഞാൻ ഒരു തുള്ളി ദാഹജലം തേടി അലഞ്ഞീടുന്നു … വാനിലെ മേഘത്തെ നോക്കിഞാൻ കേഴുന്നു പതിയെ നീ സുര്യനെ മറഞ്ഞീടുകിൽ… കനത്ത വെയിൽ താങ്ങാൻ ...
Read More »