എത്രശ്രമിച്ചാലും ഓടിയെത്താനാവാത്ത ആ നഗരജീവിതത്തിന്റെ വേഗതയോട് ഞാൻ പൊരുത്തപ്പെട്ട് വരുന്നതേ ഉണ്ടായിരുന്നുള്ളൂ. മടുപ്പുളവാക്കുന്ന നഗരക്കാഴ്ചകളിൽ നിന്നും എനിക്കല്പമെങ്കിലും ആശ്വാസമേകിയിരുന്നത് ഈ കടൽത്തീരത്തെ സായാഹ്നങ്ങളായിരുന്നു. അങ്ങനെയൊരു സായാഹ്നത്തിലാണ് ഞാനവനെ കണ്ടത്. ഏറിയാൽ പത്തുവയസ്സ് മാത്രം പ്രായം വരുന്ന ഒരു കുട്ടി. ഒരു മുഷിഞ്ഞ പാന്റും ഷർട്ടുമാണവൻ ധരിച്ചിരുന്നത്. അവനാ കടൽത്തീരത്ത് പട്ടങ്ങൾ വിൽക്കുകയായിരുന്നു. ഞാനവനെ ശ്രദ്ധിക്കുന്നുവെന്ന് തോന്നിയതുകൊണ്ടോ എന്തോ, എന്റെയരികിലേക്കും അവനോടിയെത്തി. “പട്ടം വേണോ സാറേ?” അവന്റെ കയ്യിൽ നിന്നും ഒരു പട്ടം വാങ്ങണമെന്നും അതും പറത്തിക്കൊണ്ട് ആ കടൽത്തീരത്തുകൂടി ഒരു കൊച്ചുകുട്ടിയെപ്പോലെ ഓടണമെന്നും ഞാനാഗ്രഹിച്ചു. ...
Read More »സൃഷ്ടി 2015
സഖീ നിനക്കു പ്രണാമം!
ഭാരതപ്പുഴക്ക് വേണ്ടി………. അകലെയാണെങ്കിലും കേള്ക്കുവതല്ലോ ഞാന് ചേതനയറ്റ നിന് പ്രയാണം ഉറവകള് വറ്റിയ നിന് മേനിയില് തലോടുവാനീ കൈകള് വിറച്ചീടുന്നു ഒരു നാള് ശോഭിച്ചിരിന്നു നീ നിലാവു പോലെ അതു കണ്ട് ദു:ഖിച്ചിരിന്നു നിലാവു പോലും നിന് ജീവിത യാത്രയില് കൊയ്തു നീ- യിക്കുഞ്ഞു നാടിന്റെ സംസ്കാരവും നിന് സിരയിലൂറും സൌന്ദര്യത്തെ വാഴ്ത്തി പാടിയല്ലോ കവികളും എങ്കിലും ഇവയെല്ലാം സ്മൃതി മാത്രമല്ലോ- യെന്ന അവബോധം തളര്ത്തുന്നു എന്നെ ഇന്നു നിനക്കു മേല് പറക്കും കാറ്റിനും രക്തച്ചുവയല്ലോ നിന് കണ്ണു നീരില് മുങ്ങിക്കിടന്നു കോള തന് ...
Read More »മോചനം
ഒരൈ ജീവിതം പണിയാൻ എത്തിയവർ ഒരൈ പാതയിൽ നടന്നു പോയവർ കൊച്ചു പ്രയാസങ്ങൾ പങ്കിട്ടവർ സന്തോഷം കൊണ്ട് വീട് പണിതവർ ഒന്നും ഒന്നും ഒന്നാണെന്ന് കരുതിയർ ജീവിതവഴിയിൽ പിരിഞ്ഞതെന്താ ? ഒരുങ്ങി വന്നു കളിയാടാൻ കഴിയാത്ത ഒരുമ എന്നും അകലേ ആയോ കൂട്ടുകാര് ബന്ധുക്കൾ അകലേ ആയോ സ്വന്തമെന്നു കരുതിയത് അന്യമായോ ഉള്ളിലോളിപിച്ച അഗ്നികുണ്ഡം ഉരുകി ഉരുകി വീഴുന്നുവോ മുറിവേറ ഹൃദയം മുകമായി കരയുന്നു ആരോടും പങ്കിടാത്ത ഒറ്റയാൻ പോൽ ഷീജ റോയ്
Read More »പ്രത്യാശ
മനസു നിറയും ശൂന്യതയില് ഒരു കൈത്തിരി നാളവുമായ്, പ്രതീക്ഷ വാതിലിൽ മുട്ടി വിളിച്ചു. ആഗ്രഹം വാതിൽ തുറന്നു, ബുദ്ധി വഴി കാട്ടി മുന്നിൽ നടന്നു, ലക്ഷ്യം വിജയം മാത്രം… മനസ്സ് പ്രചോദനം നല്കി, കാലം ജീവിതവും… റിനി എ
Read More »മനുഷ്യൻ ഒരു മിഥ്യ
മനുഷ്യ നീ എന്തിനിങ്ങനെ പണത്തിനു പുറകെ പായുന്നു. നിന്റെ പല സ്വപ്നങ്ങൾ നേടാൻ പല സുഘങ്ങൾ എന്തിനു നീ കളയുന്നു. സുഘങ്ങൾ എന്നുളത് താൽകാലികം മാത്രമാണ് എന്നുള്ള സത്യം നീ മനസിലാകുന്നില്ലേ. എന്തൊക്കെ നേടിയിട്ടെന്ത വെട്ടി പിടിചിട്ടെന്ത. പിന്നെയും പലതും ബാക്കി വെച്ച് നീ യാത്രയാകുന്നു. ബാക്കി വെച്ചത് വെറും സ്വപ്നങ്ങളോ അതോ മിധ്യകലൊ. സ്വപ്നമായാലും മിഥ്യ ആയാലും രണ്ടും അസത്യങ്ങൾ മാത്രം. മനുഷ്യ നീ മരിച്ചു പട്ടടയിൽ ആകുമ്പോൾ നീ നേടിയതൊന്നും കൊണ്ട് പോകുനില്ല. നീ ജനിച്ചതെങ്ങനെയോ അങ്ങനെ തന്നെ മരിക്കുംബോളും. നേടിയതായ ...
Read More »അവള്‍
സ്നിഗ്ധ സുന്ദര ലോകത്തിലിന്നു നാം…. നന്മയുടെ കണിക ഉപേക്ഷിക്കുകയാണോ? മനസ്സിനെ കണ്ടില്ലെന്നു നടിച്ചു നാം…. ആരെയും നോക്കാതെ നടന്നകലുകയാണോ? അമ്മേ എന്ന് മുഴുവനായ് വിളിക്കാന്തുടങ്ങിയിരുന്നില്ല; സ്വപ്നമേത് യാധാര്ത്യമേത്? സത്യമേത് മിധ്യയേത് ??? എന്ന തിരിച്ചറിവായി തുടങ്ങിയിരുന്നില്ല; ചോക്ലേറ്റ്നു മാധുര്യമോ കയ്പോ ?? എന്ന് പോലും തിരിച്ചറിവായി തുടങ്ങിയിരുന്നില്ല….. അവളുടെ നിഷ്കളങ്കത അയാള് കണ്ടില്ലെന്നോ??? അവളുടെ നിശബ്ദ രോദനം അയാള് കേട്ടില്ലെന്നോ??? അവളുടെ കളി കൊഞ്ചലും, പിഞ്ചു കാലടികളും, ഒരു നിമിഷം കൊണ്ടയാള് മറന്നെന്നോ? ഒരു നിമിഷം കൊണ്ട് അയാളിലെ ദുഷ്ട മൃഗം ഉണര്ന്നു എഴുന്നേറ്റെന്നോ? ...
Read More »ദു:സ്വപ്നം – മഞ്ജുള കെ ആർ
മുരുകന് ഉറക്കമാണ്.മൂക്കിലൂടെ ശ്വസിക്കുകയും വായിലൂടെ ഒരു പ്രത്യേക ശബ്ദം പുറപ്പെടിവുച്ചു കൊണ്ട് ഉഛ്വസിക്കുകയും ചെയ്യുന്ന്നുണ്ടായിരുന്നു അവന്.പെട്ടെന്ന് അവന്റെശ്വാസഗതി ദ്രുതമാകുകയും ഇടയ്ക്കിടെ മന്ദമാകുകയും ചെയ്തു.ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ മുരുകന് കഴുത്ത് തടവുന്നുണ്ടായിരുന്നു. സ്ഥലകാലബോധം നഷ്ട്ടപ്പെട്ടവനെപ്പോലെ അവന് ചുറ്റിലും നോക്കി.ചുമരില് എന്നോ പണി മുടക്കിയ ഒരു പഴഞ്ജന് ക്ലോക്ക് .അവന് എഴുന്നേറ്റു ഭിത്തിയിലെ ആണിയില് തൂക്കിയിരുന്ന വാച്ച് എടുത്തു കൈയില് കെട്ടി.അയയില് കൂട്ടിയിട്ടിരുന്ന തുണികള്ക്കിടയില് നിന്നും നിറം മങ്ങിയ ഒരു വെള്ളത്തോര്ത്തെടുത്ത് തോളിലിട്ടു മുറ്റത്തേക്കിറങ്ങി.പടി കടന്നു അവന്നടന്നു. മുരുകന് നേരെ പോയത് കള്ളുഷാപ്പിലേക്കാണ്.രണ്ടു കുപ്പി കള്ളുകുടിച്ചതിന്റെ ലഹരിയുമായി അവന് നടന്നു. ...
Read More »വിശ്വാസം.. അതല്ലേ എല്ലാം… – ശങ്കർ വിജയകുമാർ
ഒരു കഥക്കുള്ള തീപ്പൊരി മനസ്സില് വീണു കഴിഞ്ഞാല്, അതിനെ ഊതി ഊതി ആളി കത്തിക്കുന്നതിനോടൊപ്പം തന്നെ ചിന്തിക്കുന്ന മറ്റൊരു പ്രധാന കാര്യമാണ് കഥയുടെ തുടക്കം. കഥാപശ്ചാത്തലവും കഥാപാത്രങ്ങളേയും അവതരിപ്പിക്കുക എന്നത് എന്നെപ്പോലുള്ള പലര്ക്കും വളരെ ശ്രമകരമായ ഒരു കാര്യമാണ്. അതിനെപ്പറ്റി ചിന്തിച്ചു തുടങ്ങുമ്പോള് നമ്മള് കണ്ടു മറന്നതും കണ്ടു കൊണ്ടിരിക്കുന്നതുമായ പല രചനാ ശൈലികളും നമ്മുടെ മുന്നിലേക്ക് കടന്നു വരും.. ഇതാ ഇതു പോലെ: 1. തിരുവണ്ണാപുരം എന്ന മനോഹരമായ ഗ്രാമം. വളരെ നിഷ്കളങ്കരായ ഒരു പറ്റം മനുഷ്യരാണു അവിടെ താമസിക്കുന്നത്. ഭൂരിഭാഗം ഗ്രാമീണരും ...
Read More »അപ്പ്രൈസൽ – ധനീഷ് ദേവസിയ
എന്നത്തേയുംപോലെ അന്നും കലുഷിതമായ മനസ്സുമായാണ് ഞാൻ ബസ് കേറിയത്. ചുറ്റും നോക്കി, വല്ല്യാ തിരക്കൊന്നും ഇല്ല, ആവശ്യത്തിനു സീറ്റ് ഉണ്ടെന്ന് മനസ്സില് കരുതി. ടിക്കറ്റ് എടുത്ത് ഞാൻ ഏകദേശം നടുക്കുള്ള ഒരു സീറ്റിൽ പോയി ഇരുന്നു. ആ സീറ്റിന്റെ വിൻഡോ സൈഡിൽ ഇരിക്കുന്ന പ്രായം ചെന്ന മനുഷ്യനെ ശ്രദ്ധിക്കാൻ പോയില്ല. ഞാൻ ഹെഡ് ഫോണ് ചെവിയിൽ വെച്ച് പലവിധ ചിന്തകളില് മുഴുകി. വീട്ടുകാരും നാട്ടുകാരും കല്യാണം കഴിക്കുന്നതിനെക്കുറിച്ചു ചോദിച്ചു തുടങ്ങി. അതിനു മുന്പേ കുറേ പണികള് ഉണ്ട്. വീട് പുതുക്കി പണിയണം, കാർ മേടിക്കണം, ...
Read More »എന്‍ സഖി
ചന്ദന നിറമില്ലയെന്‍ മേനിയില്‍, അരുണിമ ചേര്ന്നയതല്ലെന്‍ ചുണ്ടുകള്‍, നിശയാനെന്റ്റെയ് ആത്മസഖി, എന്‍ നിറമേന്തുന്ന പ്രാണസഖി. താമരയിതളല്ല എന്‍ കണ്ണുകള്‍, നല്ലെള്ളിന്‍ പൂവല്ലയെന്‍ നാസിക, മൃതുലതരമല്ല കൈകാലുകള്‍, മധുരതരമല്ല എന്‍ പുഞ്ചിരി. എന്നെ തലോടുന്ന കുളിര്കാതറ്റിന്, മനോമോഹന സുഗന്ധമില്ല. ഞാന്‍ പൂകും പാതയ്ക്കു വെളിച്ചമില്ല, തരള രോമാന്ജ കുതൂകമില്ല. ഞാന്‍ പാടും പാട്ടിന് രാഗമില്ല ഞാനാടും ആട്ടതിന് താളമില്ല ഞാന്‍ വരയ്ക്കും ചിത്രങ്ങള്ക്ക് നിറങ്ങളില്ല ഞാന്‍ തേടും പാതയ്ക്ക് വെളിച്ചമില്ല. ഞാന്‍ കാണും സ്വപ്‌നങ്ങള്‍ അര്ത്ഥുശൂന്യം ഞാന്‍ കേള്ക്കും രാഗങ്ങള്‍ താളശൂന്യം ഞാന്‍ കാണും ഹൃദയങ്ങള്‍ ...
Read More »