കവിത

പുറംതിരിഞ്ഞു നിൽക്കുന്ന കാലത്തിനോട്

പറയാനുള്ളതൊക്കെയും പുറംതിരിഞ്ഞു നിൽക്കുന്ന കാലത്തിനോട് . ഉണരാൻ പോക്കുന്ന വെയിലിന്റെ വിശാലതയിലേക്ക്- മുളച്ചുയരാൻ വെമ്പുന്ന പുൽനാമ്പുകളെപ്പറ്റി. നെഞ്ചിൽ കനൽക്കട്ട നീറ്റുന്ന അമ്മമാരുടെ വ്യഥകളെപ്പറ്റി, നിന്റെ മണ്ണിൽ ആത്മശാന്തി തേടി അലയുന്ന ഓർമകളെപ്പറ്റി കാലൊടിയാറായ ബെഞ്ചിന്റെ അറ്റത്തിരുന്ന് മഞ്ചാടിമണികൾക്ക് കണ്ണെഴുതുന്നുണ്ട് ഒരുവൾ. അറ്റം പൊട്ടിയ സ്കെയിലിന്റെ ഹൃദയത്തിലൂടെ നോക്കി ആകാശത്തൊരു മഴവില്ലു വിരിക്കുന്നുണ്ട് വേറൊരുവൾ . ഒരുവളിപ്പോഴും പഠിച്ചുതീർക്കേണ്ടപാഠങ്ങളെക്കുറിച്ചോർത്ത് വേവലാതിപ്പെടുന്നുമുണ്ട്. വർഗീയതയും തീവ്രവാദവും അവർക്കുമേൽ കരുത്ത കരിമ്പിടം വിരിക്കാൻ കോപ്പുകൂട്ടുമ്പോൾ, പകലിന്റെ കാതിൽ മുഴങ്ങുന്നത് വെയിലിനുമേൽ പെയ്യാൻ വെമ്പുന്ന- കറുത്ത മഴയുടെ പൊട്ടിച്ചിരി. പാൽമണംമാറാത്തൊരുവൾ കുപ്പത്തൊട്ടിയിൽ ...

Read More »

വിരഹകഥയിലെ നായകനൻ

ദേവീ നിൻ വിരഹകഥയിലെ പ്രിയ നായകനായ് ഞാൻ… നിൻ കവിളിലെ നുണക്കുഴികളിൽ വിരിഞ്ഞ പ്രണയകവിതകളും നിന്നെ തരളിതയാക്കിയ മധുരപ്പതിനേഴിൻ ഓർമ്മകളും… ഒപ്പിയെടുത്ത അശ്രുകണങ്ങളിൽ നിൻ ഹ്രിദയവ്യഥകളൊ, നനവാർന്ന സ്വപ്പ്നങ്ങളൊ, പിരുയുവാനാകാത്ത സന്ധ്യകളിൽ എൻ നെഞ്ചിലെ ചൂടേറ്റു കിടന്നതോ പിരിയേണമെന്നറിയാതെയൊ..? ആയിരം പകൽദൂരങ്ങൾക്കകലെ മറ്റേതൊ തീരത്ത് ഓർമ്മകളിലെ ആ മന്ദഹാസം… വിരഹവും കണ്ണീരും പറന്നെത്തിയ ദേശാടനക്കിളികളിൽ ആ വിഷദഭാവം നിഴലിക്കുന്നു… നമ്മൊളൊന്നായ് ഓടിക്കളിച്ച തീരങ്ങളിൽ, പരദൂഷണങ്ങൾ ഓതിയ തിരമാലകളിൽ, കൺചിമ്മിയ കടൽകാക്കകളിൽ, വിടവാങ്ങിയ ഗതകാലമേ….. അലിഞ്ഞലിഞ്ഞില്ലാതായ സ്വപ്നങ്ങൾ സീമന്ത രേഖയിലെ സിന്ധൂരമായ് നിൻ ശിരസ്സിൽ… പ്രസാദ് ...

Read More »

എന്റെ ആത്മാവിന്‍ മണിച്ചെപ്പില്‍

കാറ്റൊന്നു മൂളുന്ന പാട്ടൊന്നതുണ്ട്, മാനത്തുതെളിയുന്ന മഴവില്ലതുണ്ട്, പഞ്ചാരിമേളത്തുടിപ്പുമായെത്തുന്ന തിരകളോ ആടിത്തിമിറ്ക്കുന്നുമുണ്ട്. മണ്ണിന്റെ മാസ്മര ഗന്ധ്മുണ്ട്, കാടിന്റെ ഹരിത വറ്ണാഭയുണ്ട്, വെയിലത്തുവാടിത്തളരാതെ നില്ക്കുന്ന പൂവതില് തേനുണ്ണും ഭ്രമരമുണ്ട്. ഒരു കുഞ്ഞു ചുണ്ടിന് കുസ്റുതിയുണ്ട്, മാത്റുഹ്റുദയത്തിന് വെമ്പലുണ്ട്, ഇണയെയും തേടി തിരഞ്ഞുപറക്കുന്ന പറവതന് കണ്ണിന്നാകാംഷയുണ്ട്. അരുവിതന് പാദസ്വരങ്ങളുണ്ട്, കുരുവിതന് ചെല്ലച്ചിലമ്പലുണ്ട്, അകതാരില് പെയ്യുന്ന മഴയൊന്നു കാതോറ്ക്കും , മനസെന്ന വെള്ളവേഴാമ്പലുണ്ട്. വറ്ണ്ണത്തരിവളത്തുണ്ടുകള് സൂക്ഷിച്ചും പഴമതന് പാവന സ്മരണയെ സ്നേഹിച്ചും വഴിതെറ്റിയെത്തുന്ന മേഘങ്ങള് തൂകുന്ന മധുകണം നല്കുന്ന രുചിയുമുണ്ട്. മനോജ് ജി ആർ

Read More »

പൊയ് മുഖങ്ങൾ

ഒരു നറു പുഷ് പത്തി ൻ സൌരഭ്യമൂറി യ മൌനത്തിലൊളിപ്പിച്ച വേദന ഘനീ ഭവിച്ചൊരു ബാഷ് പബിന്ദുവായ് ഇറ്റുവോ പുലരിയിൽ കണ്ടൊരാ തളിരിലയിൽ ഒരു നേർത്ത ചിരിയിൽ അലിഞ്ഞയെൻ വിഷാദം കണ്ടുവോ നീ യെൻ പ്രിയ കൂട്ടുകാരി ദുഃഖ ത്തിലല്ലോ നാം ഏറെ ചിരി ക്കേണ്ടതെന്നോതി ഒരേ തൂവൽ പക്ഷികളായ് നാം കണ്ടു മുട്ടിയെങ്കിലും ഉള്ളു നുറുങ്ങു ന്നൊരാ നൊമ്പരം ഒരു പൊയ് മുഖ ത്തിൽ ഒളിപ്പി ച്ചു നീയും അണിഞ്ഞൂ ഞാനും മറ്റൊരു പൊയ് മുഖം ചുറ്റിലും കണ്ടതിൽ ഏറെയും പൊയ് മുഖങ്ങൾ ...

Read More »

അധിനിവേശങ്ങൾ-അതിജീവനങ്ങൾ

വേനൽ… വെയിൽ തീ പറത്തി ഇലകളെ തല്ലിക്കൊഴിച്ച് പൂക്കളെ നിറംകെടുത്തി മണ്ണു മണലാക്കി കടലു കരയാക്കി. മരങ്ങൾ… വെയിലിന്റെ കൈയ്യെത്താ ദൂരത്ത് വേരുകളെ ആഴ്ത്തി വച്ചു. ഉണങ്ങിത്തെറിച്ച വിത്തുകളെ കാറ്റിനു കൊടുത്തു. കാറ്റ്… മഴയുള്ള ആകാശങ്ങൾ തേടി, ഋതുക്കൾ നൃത്തമാടുന്ന ഭൂപ്രദേശങ്ങൾ തേടി, മരമൊളിപ്പിച്ച വിത്തുകളുമായ് പറന്നു. മഴ… നീരോടിയ നിലങ്ങളിൽ വിത്തുകൾ വിതച്ചു ഒരു മരം പല മരങ്ങളായ്! കടലു വീണ്ടും കടലായ് കര കാടുമായ്! വേനൽ വെറും വേനലായ്! സറീജ ശിവകുമാർ

Read More »

പനിനീർതുള്ളികൾ

ചാഞ്ഞു നില്കുന്ന മുല്ലതൻ ചില്ലയുടെ തണലിൽ പൂത്തുനില്കുന്ന റോസാ ചെടിയുടെ നടുവിൽ മൊട്ടിട്ടു എൻ ആദ്യ ദളം …. എൻ ദളങ്ങളെ തലോടി ഉറകിയ പച്ചിലകളെ ആടി ഉലച്ചു കാറ്റായ് നീ ശ്വാസമേ … നേർത്ത ചുംബനങ്ങൾ തന്നു നീ എന്നെ ഉണർത്തിയെങ്കിലും നിൻ മുള്മുനകൾ എന്നെ വേദനിപിചീടുന്നു അമ്മയം ചില്ലയെ …. വേനലിൽ വറ്റി വരണ്ട മണ്ണിൽ ഞാൻ ഒരു തുള്ളി ദാഹജലം തേടി അലഞ്ഞീടുന്നു … വാനിലെ മേഘത്തെ നോക്കിഞാൻ കേഴുന്നു പതിയെ നീ സുര്യനെ മറഞ്ഞീടുകിൽ… കനത്ത വെയിൽ താങ്ങാൻ ...

Read More »


OR


Note: Your password will be generated automatically and sent to your email address.

Forgot Your Password?

Enter your email address and we'll send you a link you can use to pick a new password.

Close
copyright Ezhthupura