എത്രശ്രമിച്ചാലും ഓടിയെത്താനാവാത്ത ആ നഗരജീവിതത്തിന്റെ വേഗതയോട് ഞാൻ പൊരുത്തപ്പെട്ട് വരുന്നതേ ഉണ്ടായിരുന്നുള്ളൂ. മടുപ്പുളവാക്കുന്ന നഗരക്കാഴ്ചകളിൽ നിന്നും എനിക്കല്പമെങ്കിലും ആശ്വാസമേകിയിരുന്നത് ഈ കടൽത്തീരത്തെ സായാഹ്നങ്ങളായിരുന്നു. അങ്ങനെയൊരു സായാഹ്നത്തിലാണ് ഞാനവനെ കണ്ടത്. ഏറിയാൽ പത്തുവയസ്സ് മാത്രം പ്രായം വരുന്ന ഒരു കുട്ടി. ഒരു മുഷിഞ്ഞ പാന്റും ഷർട്ടുമാണവൻ ധരിച്ചിരുന്നത്. അവനാ കടൽത്തീരത്ത് പട്ടങ്ങൾ വിൽക്കുകയായിരുന്നു. ഞാനവനെ ശ്രദ്ധിക്കുന്നുവെന്ന് തോന്നിയതുകൊണ്ടോ എന്തോ, എന്റെയരികിലേക്കും അവനോടിയെത്തി. “പട്ടം വേണോ സാറേ?” അവന്റെ കയ്യിൽ നിന്നും ഒരു പട്ടം വാങ്ങണമെന്നും അതും പറത്തിക്കൊണ്ട് ആ കടൽത്തീരത്തുകൂടി ഒരു കൊച്ചുകുട്ടിയെപ്പോലെ ഓടണമെന്നും ഞാനാഗ്രഹിച്ചു. ...
Read More »കഥ
ദു:സ്വപ്നം – മഞ്ജുള കെ ആർ
മുരുകന് ഉറക്കമാണ്.മൂക്കിലൂടെ ശ്വസിക്കുകയും വായിലൂടെ ഒരു പ്രത്യേക ശബ്ദം പുറപ്പെടിവുച്ചു കൊണ്ട് ഉഛ്വസിക്കുകയും ചെയ്യുന്ന്നുണ്ടായിരുന്നു അവന്.പെട്ടെന്ന് അവന്റെശ്വാസഗതി ദ്രുതമാകുകയും ഇടയ്ക്കിടെ മന്ദമാകുകയും ചെയ്തു.ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ മുരുകന് കഴുത്ത് തടവുന്നുണ്ടായിരുന്നു. സ്ഥലകാലബോധം നഷ്ട്ടപ്പെട്ടവനെപ്പോലെ അവന് ചുറ്റിലും നോക്കി.ചുമരില് എന്നോ പണി മുടക്കിയ ഒരു പഴഞ്ജന് ക്ലോക്ക് .അവന് എഴുന്നേറ്റു ഭിത്തിയിലെ ആണിയില് തൂക്കിയിരുന്ന വാച്ച് എടുത്തു കൈയില് കെട്ടി.അയയില് കൂട്ടിയിട്ടിരുന്ന തുണികള്ക്കിടയില് നിന്നും നിറം മങ്ങിയ ഒരു വെള്ളത്തോര്ത്തെടുത്ത് തോളിലിട്ടു മുറ്റത്തേക്കിറങ്ങി.പടി കടന്നു അവന്നടന്നു. മുരുകന് നേരെ പോയത് കള്ളുഷാപ്പിലേക്കാണ്.രണ്ടു കുപ്പി കള്ളുകുടിച്ചതിന്റെ ലഹരിയുമായി അവന് നടന്നു. ...
Read More »വിശ്വാസം.. അതല്ലേ എല്ലാം… – ശങ്കർ വിജയകുമാർ
ഒരു കഥക്കുള്ള തീപ്പൊരി മനസ്സില് വീണു കഴിഞ്ഞാല്, അതിനെ ഊതി ഊതി ആളി കത്തിക്കുന്നതിനോടൊപ്പം തന്നെ ചിന്തിക്കുന്ന മറ്റൊരു പ്രധാന കാര്യമാണ് കഥയുടെ തുടക്കം. കഥാപശ്ചാത്തലവും കഥാപാത്രങ്ങളേയും അവതരിപ്പിക്കുക എന്നത് എന്നെപ്പോലുള്ള പലര്ക്കും വളരെ ശ്രമകരമായ ഒരു കാര്യമാണ്. അതിനെപ്പറ്റി ചിന്തിച്ചു തുടങ്ങുമ്പോള് നമ്മള് കണ്ടു മറന്നതും കണ്ടു കൊണ്ടിരിക്കുന്നതുമായ പല രചനാ ശൈലികളും നമ്മുടെ മുന്നിലേക്ക് കടന്നു വരും.. ഇതാ ഇതു പോലെ: 1. തിരുവണ്ണാപുരം എന്ന മനോഹരമായ ഗ്രാമം. വളരെ നിഷ്കളങ്കരായ ഒരു പറ്റം മനുഷ്യരാണു അവിടെ താമസിക്കുന്നത്. ഭൂരിഭാഗം ഗ്രാമീണരും ...
Read More »അപ്പ്രൈസൽ – ധനീഷ് ദേവസിയ
എന്നത്തേയുംപോലെ അന്നും കലുഷിതമായ മനസ്സുമായാണ് ഞാൻ ബസ് കേറിയത്. ചുറ്റും നോക്കി, വല്ല്യാ തിരക്കൊന്നും ഇല്ല, ആവശ്യത്തിനു സീറ്റ് ഉണ്ടെന്ന് മനസ്സില് കരുതി. ടിക്കറ്റ് എടുത്ത് ഞാൻ ഏകദേശം നടുക്കുള്ള ഒരു സീറ്റിൽ പോയി ഇരുന്നു. ആ സീറ്റിന്റെ വിൻഡോ സൈഡിൽ ഇരിക്കുന്ന പ്രായം ചെന്ന മനുഷ്യനെ ശ്രദ്ധിക്കാൻ പോയില്ല. ഞാൻ ഹെഡ് ഫോണ് ചെവിയിൽ വെച്ച് പലവിധ ചിന്തകളില് മുഴുകി. വീട്ടുകാരും നാട്ടുകാരും കല്യാണം കഴിക്കുന്നതിനെക്കുറിച്ചു ചോദിച്ചു തുടങ്ങി. അതിനു മുന്പേ കുറേ പണികള് ഉണ്ട്. വീട് പുതുക്കി പണിയണം, കാർ മേടിക്കണം, ...
Read More »യാത്ര – രാജേഷ് കുമാർ എ വി
മഴ കനത്തു വരുന്നുണ്ടല്ലോ, ഞാന് വൈപ്പറിൻറെ സ്പീഡ് അടുത്ത ലെവലിലേക്ക് മാറ്റി. കാര്യമില്ല ഈ മഴയത്ത് വണ്ടിഓടിക്കുന്ന കാര്യം വളരെ കഷ്ടമാണ് . പക്ഷെ പോവാതെ വയ്യല്ലോ , രാത്രി തന്നെ വീട്ടിലെത്തേണ്ട കാര്യമുണ്ട് എന്താ ചെയ്ക . സ്ട്രീറ്റ് ലൈറ്റ്കള് കത്തുന്നുമില്ല,വല്ല മരവും ലൈനിന് മുകളിലേക്ക് വീണിട്ടുണ്ടാവും , അമ്മാതിരി മഴ അല്ലെ പെയ്യുന്നത് . വഴി കാണാന് പലപ്പോഴും ഹെഡ്ലൈറ്റ്ൻറെ വെളിച്ചം പോരാതെ വരുന്നു.ഇടക്കിടക്കുള്ള മിന്നല് സഹായമായിതോന്നിയത് ജീവിതത്തില് ഇത് ആദ്യമായിട്ടാണ്. മിന്നലിൻറെ വെളിച്ചത്തിലാണ് കണ്ടത്, ഒരു വൃദ്ധന്, ആകെ നനഞ്ഞൊലിച്ചിട്ടുണ്ട് ...
Read More »വിസ്മൃതി – ശ്രീനിൽ രാജ്
വർണശബളമായ സരസ്വതിമണ്ഡപം …ചുവന്ന പതുപതുത്ത കസേരകളിൽ ഉപവിഷ്ടരായ സദസ്യർ…ഡൽഹിതെരുവിലെ കച്ചവടക്കാർ വരെ ഉണ്ട് അതിൽ.മധ്യവയസ്സിലും വേദിയിലെ നിലവിളക്കിനെ തോല്പ്പിക്കുന്ന ജ്വലിക്കുന്ന സൗന്ദര്യവുമായി ശാരദാംബാൾ സദസ്സിനെ വന്ദിച്ചു.നെറ്റിയില അപ്പോളും മായാതെ സിന്ദൂരം ..മുഖത്തേക്ക് പാറിവീണ മുടിയിൽ നര കയറിയിട്ടുണ്ടോ?സദസ്സിന്റെ മൂലയിൽ ഇരുന്നു അയാൾ ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.അയാൾക്ക് നഷ്ടബോധം തോന്നുന്നുണ്ടായിരുന്നു.അതുണ്ടാക്കിയ വേദന ജോസഫ് സക്കറിയയുടെ ക്ലിനിക്കിലെ മരുന്നിനുപോലും ഇല്ലാതാക്കാൻ കഴിയില്ലന്നയൾക്കറിയാമായിരുന്നു.കച്ചേരി തീരുംവരെ അയാൾ അവിടെ തന്നെ ഉണ്ടായിരുന്നു. കണ്ടുമടുത്ത അഭിനന്ദനപ്രവാഹങ്ങൾക്കിടയിൽ പരിചിതമായ ഒരു രൂപം വേച്ചു വേച്ചു നടന്നുപോകുന്നനത് ശാരദാംബാൾ കണ്ടു.വീണ്ടും വീണ്ടും എത്തി ...
Read More »ചെമ്മീന് നമ്പുതിരി – രാജ്‌കുമാർ എൽ എസ്
സോഫ്റ്റുവേര് കമ്പനിയില് രണ്ടാംവട്ട അഭിമുഖത്തിന് എം.ഡി വിളിക്കുന്നു എന്ന ഫോണാണ് എന്നെ അന്നുരാവിലെ ഓഫീസിലെ ഇറ്റാലിയന് മാര്ബിള് പാകിയ, ലോകത്തിന്റെ ഭൂപടം തൂക്കിയ ഏ.സി മുറിയിലെ ചുവരിനോട് ചേര്ന്ന സോഫയിലെത്തിച്ചത്. എം.ഡി അങ്ങനെ ഒരു അഭിമുഖം നടത്താറു പതിവില്ല…ചിലപ്പോ, തിരസ്കരിക്കുന്നതിന് മുന്പ് ഞാന് എത്രമാത്രം തല്ലിപൊളിയാണെന്ന് അളന്നുനോക്കാന് വേണ്ടിയായിരിക്കുമോ ? അങ്ങനെയാണെങ്കില് എം.ഡി , അത് അളക്കാന് നിങ്ങള് പുതിയ വല്ല സ്കെയിലും കരുതിവെച്ചോളൂ. അങ്ങനെ ഞാന് ചുവരിലെ ലോകത്തിന്റെ നീളവും വീതിയും അളന്നുകൊണ്ടിരിക്കുന്നതിനിടയ്ക്ക് വിളിപ്പിച്ചു. കോഴ്സ് കഴിഞ്ഞു വര്ഷം ഒന്നു കഴിഞ്ഞെങ്കിലും പുറത്തുപറയാന് ...
Read More »ദുല്ഖറിനെപ്പോലെ …. – അഭിലാഷ് കെ പി
“അഞ്ചു സുന്ദരികളില് ” എനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥ “കുള്ളന്റെ ഭാര്യ “, ആ കഥയിൽ ദുല്ഖർ സല്മാൻ ഒരു balcony യിൽ ഇരുന്നുകൊണ്ട് അയാൾക്ക് മുന്പിലുള്ള കുറച്ചു കാഴ്ചകൾ കാണുന്നുണ്ട്. അതുപോലെ ഞാനും ഒരു ഞായറാഴ്ച്ച രാവിലെ “ദുല്ഖറിനെപ്പോലെ…” [ ചെറിയ തള്ളായി തോന്നാം, പക്ഷെ എനിക്ക് അപ്പോൾ അങ്ങനെ തോന്നിയിരുന്നു 🙂 ] എന്റെ വീട്ടിലെ balcony യിൽ ഇരുന്നു കൊണ്ട് കുറച്ചു കാഴ്ചകൾ കണ്ടു , Green Field stadium ത്തിലേക്ക് പോകുന്ന വഴിയിലും അടുത്തുള്ള വീടുകളിലുമായി കുറച്ചു കഥകളും ...
Read More »ജന്മാന്തരം – സരിജ ശിവകുമാർ
“അച്ഛാ, ചിറ്റാമ്മയുടെ ശരിക്കുള്ള പേരെന്താ?” “വാസന്തി, വാസ എന്നു വിളിപ്പേര്. എന്തിനാ നിനക്കിതൊക്കെ?” “ഞാൻ ഒരിടം വരെ പോകുന്നുണ്ട്, ഒരാർട്ടിക്കിളുണ്ട്. ചുമ്മാ ഒന്ന് തിരക്കാല്ലോ” “ഉം.. പോയിട്ട് വന്നിട്ട് വിളിക്ക്..” വിപിൻ കൗതുകത്തോടെ തിരിഞ്ഞ് ചോദിച്ചു, “ആരാ ഈ പുതിയ കഥാപാത്രം?” അഞ്ജലി ചിരിയോടെ പുറത്തേക്ക് നോക്കി. ഇനിയങ്ങോട്ട് തമിഴ്നാടാണ്. “കൊച്ചിക്കാർക്കെന്താ തമിഴ്നാട്ടിൽ കാര്യം, ആ കഥ പോരട്ടെ” “അതൊരു വല്യ കഥയാ, പതിവ് കോമഡീമല്ല” “എന്നാലും വേണ്ടില്ല, ഈ ദേശാന്തര ബന്ധത്തിന്റെ കഥ കേൾക്കണം” വിപിൻ വിടാൻ ഭാവമില്ല. “ഇവിടെയുണ്ടോ എന്നൊന്നും അറിയില്ല, ...
Read More »കാറ്റ് – സൂരജ് ജോസ്
കൊടുങ്കാറ്റ് പുൽകിയ മേഘത്തിന് ശ്വാസം മുട്ടി. അത് മരിച്ച് മഴയായി, മോക്ഷം നേടി. വിണ്ടു കീറിയ ഭൂമിയുടെ ഹൃദയത്തിൽ നനുത്ത സ്പർശമായി പെയ്തിറങ്ങി. ഒരു പുൽകൊടി കണ്ണ് തുറന്നു, ജീവിതത്തിലേക്ക്. അതെ, ഓരോ മഴയും ഒരായിരം ജീവനാണ്… ഒരു കാറ്റിന്റെ കഥ പറയാം. കൊടുങ്കാറ്റൊന്നുമല്ല. ചെറിയ, വളരെ ചെറിയ ഒരു കുളിർ കാറ്റ്. കാസർഗോഡൻ മലനിരകളിലെവിടോ ആണ് ഉത്ഭവം. പനയോലക്കൈകളെ പൂതവേഷം കെട്ടിച്ച് പേടിപ്പിക്കാനൊ, തെങ്ങിൻ കൂട്ടത്തെ അട്ടിയുലക്കാനൊ, മഴമേഘങ്ങളെ കൊമ്പു കുത്തിച്ച് കരയിപ്പിക്കാനോ ഒന്നും അവനു കഴിയില്ല. എന്തിന്, ഒരു കടലാസ് തുണ്ട് ...
Read More »