Home » സാഹിത്യ വായന » ചെറുകഥ

ചെറുകഥ

മുഖാമുഖം – അനിൽ നമ്പൂതിരിപ്പാട്

mugam

വൃത്തിയുള്ള വെള്ള ഷര്‍ട്ടും ഡബിള്‍ മുണ്ടും. കറുത്ത ഫ്രെയിമുള്ള കണ്ണട. കഷണ്ടി കയറിയ തലയില്‍ ചീകിയൊതുക്കിയ കറുപ്പിച്ച മുടി. മോണോലിസാ പുഞ്ചിരിയുമായി അഞ്ചടി ഉയരമുള്ള എന്‍റെ പ്രൊഫസ്സര്‍. അന്നും പ്രൊഫസ്സര്‍ ക്ലാസിലെത്തിയപ്പോള്‍ എട്ടുപത്തു പുസ്തകങ്ങള്‍ കയ്യില്‍ കരുതിയിരുന്നു.  ചട്ടയിടാത്ത ആ പുസ്തകങ്ങള്‍ ഏതെന്നു എല്ലാവരും അറിയട്ടെ എന്ന ഭാവത്തില്‍ അവ മേശപ്പുറത്ത് ഞങ്ങള്‍ക്കഭിമുഖമായി തിരിച്ചും മറിച്ചും വെച്ചു.  ഞങ്ങള്‍ അവ ഓരോന്നായി വായിച്ചു തുടങ്ങി. കുട്ടികൃഷ്ണമാരാര്‍ എഴുതിയ ‘മലയാള ശൈലി’, ‘ഭാരതപര്യടനം’, ഖലീല്‍ ജിബ്രാന്‍റെ ‘ഒടിഞ്ഞ ചിറകുകള്‍’, തകഴിയുടെ ‘ചെമ്മീന്‍’, ടാഗോറിന്‍റെ ‘ഗീതാഞ്ജലി’, കെ എം തരകന്‍ ...

Read More »

‘വറീതാപ്ല!’ – ദീപ നിശാന്ത്

vareedapla

ആ പേര് അയാളെ ആദ്യമായി വിളിച്ചത് ആരാണെന്നറിയില്ല. പ്രായഭേദമെന്യേ ആളുകൾ അയാളെ വിളിച്ചിരുന്നത് അങ്ങനെയായിരുന്നു. ഞങ്ങൾ കുട്ടികൾക്കും അയാൾ വറീതാപ്ലയായിരുന്നു.നേരിട്ട് വിളിക്കേണ്ടുന്ന സന്ദർഭങ്ങൾ ഉണ്ടായിട്ടില്ലെങ്കിലും വറീതാപ്ലയെന്ന പേര് ഞങ്ങളുടെ മനസ്സിൽ മുതിർന്നവർ എപ്പോഴൊക്കെയോ അടയാളപ്പെടുത്തിയിരുന്നു. സ്കൂളിൽ പോകുമ്പോഴാണ് വറീതാപ്ലയെ മിക്കവാറും കണ്ടുമുട്ടിയിരുന്നത്.റോഡരികിൽ കൈക്കോട്ടുമായി നിൽക്കാറുണ്ടായിരുന്ന ആ മനുഷ്യൻ കൂലിപ്പണിയെടുക്കുകയാണെന്നാണ് ആദ്യമൊക്കെ കരുതിയിരുന്നത്. തോർത്തുമുണ്ട് തലയിൽ കെട്ടി മുഷിഞ്ഞ മുണ്ടും ധരിച്ച് കൈയിൽ പണിയായുധവുമായി നിൽക്കുന്ന വറീതാപ്ല മനസ്സിലെ പരമ്പരാഗത കൂലിപ്പണിക്കാരൻ്റെ ചിത്രത്തെ നൂറു ശതമാനവും സംതൃപ്തിപ്പെടുത്തുന്നതായിരുന്നു. ഞങ്ങൾ കടന്നു പോകുമ്പോൾ കിളയ്ക്കുന്നത് നിർത്തി തലേക്കെട്ടഴിച്ച് ...

Read More »

വഴിവിളക്കുകള്‍

vazhivilakku

ഒരു മണിക്കൂറോളമായി റെയില്‍വേ സ്റെഷനില്‍ ഇരിക്കാന്‍ തുടങ്ങിയിട്ട്,പരിസരം മുഴുവന്‍ നിലാവിനോടൊപ്പം വൈദ്യുത വെളിച്ചത്തില്‍ പ്രകാശമാനമാണ്‌…, ആയിരങ്ങള്‍ വന്നും പോയും ഇരിക്കുന്നു.ട്രെയിനുകള്‍ ഇടയ്ക്കിടെ ആര്‍ത്തു കൊണ്ട് കിതച്ചു നില്‍ക്കുന്നു ,പോകുന്നു…… രാത്രിയിലും ഉറക്കമില്ലാതെ  എത്ര ആളുകളാണ് തങ്ങളുടെ ലക്ഷ്യസ്ഥാനം തേടി അലയുന്നത് …… ഒരു സിഗരറ്റ് വലിക്കാനായി ആളൊഴിഞ്ഞ ഒരു മൂലയിലേയ്ക്ക് ഞാന്‍ മാറി നിന്നു,പൊതു സ്ഥലത്ത് പുകവലി ശിക്ഷാര്‍ഹമാണ്  എന്നതറിഞ്ഞു  കൊണ്ട് തന്നെ സിഗരറ്റിനു അഗ്നിയേറ്റി, നിയമം അനുസരിക്കാനുള്ളതെന്നപോലെ  ലംഖിക്കാനും ഉള്ളതാകുന്നു അരികത്തുള്ള ബെഞ്ചില്‍ ഒരാള്‍ വസ്ത്രം മാറുന്നുണ്ടായിരുന്നു,ശ്രദ്ധിച്ചപ്പോള്‍ കൌതുകം തോന്നി,അയാള്‍ തന്റെ നല്ല ...

Read More »

മന്ദാരപ്പൂക്കൾ – ആതിര

mandharam

മണി കൃത്യം മൂന്നു. കൈയ്യിലുള്ള നോട്ട്സ് എല്ലാം ഒരാവർത്തി വായിച്ചു കഴിഞ്ഞു. പക്ഷെ സിലബസിൽ പറഞ്ഞിട്ടുള്ള ചിലത് റഫറൻസ് ബൂകുകളിലോന്നും കാണുന്നില്ല. കോളേജിൽ ചെന്നിട്ടു ആരോടെങ്കിലും ചോദിക്കാം. ഇനി പുസ്തകം മറിച്ചു നോക്കാൻ തോന്നുന്നില്ല. പുലരാൻ നേരം ഇനിയും ബാക്കി.അൽപനേരം പുതപ്പിനുള്ളിൽ കൂനിക്കൂടാം.     ഇന്ന്  അവസാനത്തെ പരീക്ഷയാണ്. ഒരർത്ഥത്തിൽ പറഞ്ഞാൽ ഇന്നത്തെ പരീക്ഷയോടുകൂടി എഞ്ചിനീയറിംഗ് പഠനം പൂർത്തിയാവുകയാണ് . ഇന്ന് വൈകുന്നേരം നാട്ടിലേക്ക് പോകുന്നു. ദീർഘ നാൾ നാട്ടിൽ ചെലവഴിച്ച  കാലം മറന്നു. പണ്ട്, അസൈൻമേന്റുകളും ടുഷൻ ക്ലാസ്സുമോന്നും വരിഞ്ഞു മുറുക്കാത്ത സ്വതന്ത്രമായ ...

Read More »

ആകാശനീല-ആതിര

People who are socially isolated may be at a greater risk of dying sooner, a British study suggests. But do Facebook friends count? How about texting?

ശീതീകരിച്ചതും പ്രകാശപൂരിതവുമായ കോണ്‍ഫറൻസ് ഹാളിൽ നിന്ന് സംസാരിക്കുമ്പോൾ അയാൾ വിയർത്തു. കമ്പനിയുടെ അടിത്തറ താങ്ങുന്നു എന്ന് പറയാവുന്ന ഒരു വമ്പൻ ക്ലയന്റിനുള്ള പുതിയ ഉത്പന്നതെപറ്റിയുള്ള ചർച്ച വേളയിൽ എന്തുകൊണ്ടിങ്ങനെ എന്നയാൾ അത്ഭുതപ്പെട്ടു. പെട്ടെന്ന് തന്നെ എല്ലാം പറഞ്ഞു തീർത്തു കാർ എടുത്തു പുറത്തേക്കു പോയി.          നട്ടുച്ച വെയിലത്ത്‌ ലക്ഷ്യത്തിലെത്താനായി കുതിക്ക്കുന്ന വണ്ടികൾക്കിടയിലൂടെ കാർ ഓടിക്കുമ്പോൾ അയാളുടെ മനസ്സ് ശൂന്യമായിരുന്നു. പെട്ടെന്ന് ഒരു കലാലയത്തിന്റെ ഒഴിഞ്ഞ ഇടനാഴികളും, കാറ്റാടി മരങ്ങളും, അവിടെ തളം കെട്ടി നില്ക്കുന്ന പ്രണയാതുരമായ കിളിമോഴികളും അയാളുടെ സ്മ്രിതിപഥത്തിലേക്ക് ഇരമ്പിക്കയറി.           ...

Read More »

ഗറ്റുഗെതർ – സാബു എം.തമ്പി

Friendship-Wallpaper-3D

തെളിഞ്ഞമാനത്തില്‍ അവൻ പൂർണ്ണചന്ദ്രനെ നോക്കി കിടന്നു. കുളിര്‍ കാറ്റ് ഉണ്ടായിരിന്നു. മനസ് ശാന്തമായിരുന്നു. എങ്കിലും കലാലയത്തിലെ ആദ്യ ദിനങ്ങള്‍ ക്രുരമായ റാഗിങ്ങ് ഒരു നനവായി ഇപ്പോള്‍ കൂടെ ഉണ്ട് . ഇസ്തിരിയിടാത്ത ഇളം മഞ്ഞ ഷര്ട്ടിങന്റെ തയ്യല്‍ വിട്ട ഭാഗത്തുള്ള ചുവന്ന നൂല്‍ അതായിരിന്നു സന്തോഷിനെ ചൊടിപ്പിച്ചത് . അവനത് വലിച്ചുകീറി . പിന്നെ ഉണ്ടായിരുന്ന ഷര്‍ട്ടിന്റെ രണ്ടു ബുട്ടനുകൾ പൊട്ടിയിരുന്നു . വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഒന്നും ശ്രദ്ധിച്ചില്ല . രണ്ടു പിന്നുകൾ കൊണ്ടത്‌ മറച്ചു . സഞ്ജയും സന്തോഷും പൊട്ടിച്ചിരിച്ചു . ...

Read More »


OR


Note: Your password will be generated automatically and sent to your email address.

Forgot Your Password?

Enter your email address and we'll send you a link you can use to pick a new password.

Close
copyright Ezhthupura