ജർമ്മനിയുടെ ഒക്ടോബര്‍ മഹോത്സവങ്ങളില്‍ ശ്രദ്ധേയമായ ഒന്നാകുന്നു സ്റ്റുട്ട്ഗാട്ട് നൈറ്റ് (Stuttgart Nacht). ബാഡന്‍ വ്യുട്ടൻബർഗ്ഗിന്റെ തലസ്ഥാനനഗരിയായ സ്റ്റുട്ട്ഗാട്ടിലെ വർണാഭമായ ഒരു രാത്രിമേളം. വിവിധ മേഖലകളായി തിരിക്കപ്പെട്ട നഗരത്തില്‍ എഴുപതോളം വരുന്ന വേദികളില്‍ നടത്തപ്പെടുന്ന വിവിധ പരിപാടികള്‍ തന്നെ ഇതിന്റ്റെ പ്രധാനാകർഷണം. വേദികളെ പരസ്പരം ബന്ധിപ്പിച്ചു കൊണ്ട് ഉപരിതലഗതാഗതം സുസജ്ജം. യാത്ര തികച്ചും സൌജന്യം.പക്ഷെ ഉത്സവ ടിക്കറ്റ് കൈവശം വേണം. ജർമ്മൻ സർവ്വകലാശാലകളിൽ സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാം വഴി പ്രവേശനം നേടുന്ന വിദ്യാർഥികളെ ആ രാജ്യത്തിന്റെ കലാസാംസ്കാരിക മേഖലകളെ പരിചയപ്പെടുത്തുന്നതിൽ ആഥിതേയർ ബദ്ധശ്രദ്ധരാവാരുണ്ട്. അതുകൊണ്ട് തന്നെ ...
Read More »യാത്ര വിവരണം
ദേവഭൂമിയില്‍ – അനിൽ നമ്പൂതിരിപ്പാട്
യാത്ര കഴിഞ്ഞെത്തി വെറുതെയൊന്ന് കിടന്നതേയുള്ളൂ. അടച്ചിട്ട മുറിയില്‍ തളംകെട്ടിക്കിടക്കുന്ന തണുപ്പില്‍ മയങ്ങിയതറിഞ്ഞില്ല. താഴെ അയ്യപ്പന്‍റെ അമ്പലത്തിലെ ദീപാരാധനയുടെ ചെണ്ടകൊട്ടു കേട്ടപ്പോഴാണ് പെട്ടെന്നു ഞെട്ടിയുണര്‍ന്നത്. സമയം സന്ധ്യ കഴിയാറായിരിക്കുന്നു. തണുത്ത വെള്ളത്തില്‍ കാലും മുഖവും കഴുകി വേഗം താഴെ അമ്പലത്തിലെത്തി. അയ്യപ്പക്ഷേത്രം ഹരിദ്വാര്‍ പയ്യന്നൂര്‍ സ്വദേശി കൃഷ്ണന്‍ നമ്പൂതിരി നട തുറന്നു മന്ത്രോച്ചാരണത്തോടെ ദീപാരാധന ചെയ്യുകയാണ്. അനുജനായ വിഷ്ണു നമ്പൂതിരിയും അവിടത്തുകാരായ രണ്ടു ചെറുപ്പക്കാരും താളത്തില്‍ മണിയടിച്ചു കൊണ്ടേയിരിക്കുന്നു. ഗഡ്‌വാള്‍ സ്വദേശിയായ മറ്റൊരു പയ്യന്‍ നിലത്ത് വെച്ചിരിക്കുന്ന രണ്ടു ചെണ്ടകളില്‍ താളത്തോടെ കൊട്ടിക്കൊണ്ടിരി ക്കുന്നു. ഗംഗാമാതാ ...
Read More »
OR